Muharram 2023 | എന്താണ് ആഷൂറ? ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്?

Last Updated:

മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിത്. സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് സമാധാനത്തിന്റെയും ആത്മപരിശോധനയുടെയും സമയമാണ്.

(Image: Shutterstock)
(Image: Shutterstock)
ഇസ്ലാമിക് കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് മതപരമായി ഏറെ പ്രധാനപ്പെട്ട മാസം കൂടിയാണ് ഇത്. റമദാന് ശേഷമുള്ള രണ്ടാമത്തെ വിശുദ്ധ മാസം.
എന്താണ് ആഷൂറ?
മുഹറം മാസത്തിലെ പത്താമത്തെ ദിവസമാണ് ആഷൂറ. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിത്. സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് സമാധാനത്തിന്റെയും ആത്മപരിശോധനയുടെയും സമയമാണ്. നോഹയുടെ പെട്ടകത്തിലെ യാത്ര ആരംഭിച്ചതും ഫറവോയുടെ കയ്യില്‍ നിന്ന് പ്രവാചകൻ മൂസാ രക്ഷപ്പെട്ട് ചെങ്കടല്‍ കടന്നതുമെല്ലാം സ്മരിക്കുന്ന ദിവസമാണിന്ന്.
മതപരമായ പ്രധാന്യം
ഷിയ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ആഷൂറ കുറച്ചുകൂടി പ്രധാന്യമേറിയ ദിവസമാണ്. പ്രവാചകന്‍ മുഹമ്മദിന്റെ പ്രിയപ്പെട്ട പേരക്കുട്ടി ഹുസൈന്‍ ഇബ്‌നു അലി മരണപ്പെട്ട ദിവസത്തെ അനുസ്മരിക്കുന്നതിനാല്‍ ഇന്ന് അവര്‍ക്ക് ദുഃഖത്തിന്റെയും സ്മരണയുടെയും ദിവസമാണ്. ഹുസൈന്‍, ഖലീഫ യാസിദിന്റെ നിയമസാധുതയെ വെല്ലുവിളിക്കുകയും എഡി 680-ല്‍ കര്‍ബല യുദ്ധത്തില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ഇത് വളരെ വലിയ ദുഃഖത്തിന് ഇടയാക്കി. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് പ്രവാചകന്റെ കുടുംബത്തിന്റെ സഹനശക്തിയ്ക്കായി ഷിയ മുസ്ലീങ്ങള്‍ ഈ മാസം മുഴുവന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അതിനാല്‍ തന്നെ, ഇസ്ലാമിക പാരമ്പര്യത്തില്‍ യുദ്ധം പൂര്‍ണമായും നിഷിദ്ധമായ ഒരു മാസമാണിത്.
advertisement
ലബനോന്‍, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങളിലെ ഷിയ സമുദായത്തിന്റെ പള്ളികളിലെ ഷെയ്ഖുമാര്‍ കര്‍ബാല യുദ്ധത്തെക്കുറിച്ച് വിവരിക്കുകയും ഹുസൈനും അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടായ വേദനയിലും നഷ്ടത്തിലും പങ്കുചേരുകയും ചെയ്യുന്നു. ഈ യുദ്ധത്തെ പുനഃരാവിഷ്‌കരിക്കുന്ന നാടകങ്ങള്‍ ചില പ്രദേശങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.
ഷിയ, സുന്നി വിഭാഗത്തില്‍പ്പെട്ടയാളുകള്‍ ആഷൂറയുടെ അന്ന് ഉപവസിക്കും. എന്നാല്‍, അവരുടെ വിശ്വാസങ്ങളും ചരിത്രപരമായ വീക്ഷണങ്ങളും വ്യത്യസ്തമായതിനാല്‍ ഇന്നേ ദിവസത്തിന്റെ അര്‍ത്ഥവും ആചരണവും വ്യത്യസ്തമായിരിക്കും. എന്നാല്‍, ലോകമെമ്പാടുമുള്ള മുസ്ലീം വിഭാഗങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണിന്ന്. ഖുറാന്‍ വായന, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ മതപരമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഇന്നേ ദിവസം ഏര്‍പ്പെടുന്നു.
advertisement
മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ് കർബല. ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇറാഖിലെ ഒരു പട്ടണമാണ് കർബല. ഹുസൈന്റെ ദുഃഖ ഭരിതമായ ഓർമ്മകളിലേക്ക് കടന്നുചെല്ലുകയാണ് ഈ ദിവസം പ്രധാനമായും ആളുകൾ ചെയ്യുന്നത്. വർഷം തോറും ഈ ശവകുടീരത്തിൽ ഷിയാ മുസ്ലിംകൾ അനുസ്മരിക്കാനെത്താറുണ്ട്.
സൗദി അറേബ്യ, ഇന്ത്യ, ഇറാഖ്, ഇറാന്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ ഈ വര്‍ഷം ജൂലൈ 27-നാണ് ആഷൂറ. എന്നാല്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ജൂലൈ 28-നാണ് ആഷൂറ. ഹുസൈന്‍ ഇബ്‌നു അലിയുടെ മരണത്തെ സ്മരിക്കുകയും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനുമായി ഇന്നേ ദിവസം ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
Muharram 2023 | എന്താണ് ആഷൂറ? ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്?
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement