ലക്‌നൗ: മതം മറച്ചുവച്ച് ഇതരമതസ്ഥരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന മുസ്ലിം പുരുഷന്‍മാര്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഉത്തര്‍പ്രദേശിലെ ദര്‍ഗ-ഇ-ആലാ ഹസ്രത്തിലെ (ബറേല്‍വി) പുരോഹിതന്‍. ഇത്തരം വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കുമെന്നും അവരെ സമുദായത്തില്‍ നിന്ന് തന്നെ പുറത്താക്കേണ്ടി വരുമെന്നും പുരോഹിതന്‍ പറഞ്ഞു.
”ഇസ്ലാം മതതത്വമനുസരിച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൈത്തണ്ടയില്‍ ചരട് കെട്ടുന്നതുമെല്ലാം ക്ഷമിക്കാനാകാത്ത പാപമാണ്. എന്നാല്‍ ചില മുസ്ലിം പുരുഷന്‍മാര്‍ തങ്ങളുടെ മതപരമായ വ്യക്തിത്വം മറച്ച് വെച്ച് മറ്റ് സമുദായത്തില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കാനായി ഇത്തരം രീതികള്‍ ഉപയോഗിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഇസ്ലാമില്‍ നിഷിദ്ധമാണ്. അതിനാല്‍ ഈ വിവാഹങ്ങള്‍ അസാധുവായി പരിഗണിക്കപ്പെടും,’ മാര്‍ച്ച് 5ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദര്‍ഗ ഹസ്രത്തുമായി ബന്ധപ്പെട്ട സംഘടന കൂടിയായ അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് അധ്യക്ഷന്‍ മൗലാന ഷഹ്ബുദ്ദീന്‍ റസ്വി പറഞ്ഞു.
ബോളിവുഡ് നടി സ്വര ഭാസ്‌കറും സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും തമ്മിലുള്ള വിവാഹത്തിനെതിരെ വിവാദ പ്രസ്താവന നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് മൗലാന ഷഹ്ബുദ്ദീന്‍ റസ്വി. സ്വര ഭാസ്‌കര്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ഈ ബന്ധം നിയമവിരുദ്ധമായിരിക്കുമെന്നും ആണ് റസ്വി അന്ന് പറഞ്ഞത്.
Also Read- Attukal Pongala | ആറ്റുകാൽ പൊങ്കാലയുടെ പുണ്യം തേടി പ്രമുഖരും
അതേസമയം മുസ്ലിം സ്ത്രീകള്‍ സിന്ദൂരവും പൊട്ടും ധരിക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം ജമാഅത്ത് (എഐഎംജെ) കഴിഞ്ഞ ദിവസം ഫത്വ പുറപ്പെടുവിച്ചിരുന്നു. സംഘടനാ അധ്യക്ഷനും മുസ്ലിം പണ്ഡിതനുമായ മൗലാന ഷഹാബുദ്ദിന്‍ റസ്വി ബാറേല്‍വിയാണ് ഫത്വ പുറപ്പെടുവിച്ചത്.
മുസ്ലീമല്ലാത്ത യുവാക്കളെ വിവാഹം കഴിച്ച ശേഷം സിന്ദൂരവും പൊട്ടും ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഇസ്ലാം മത തത്വങ്ങള്‍ക്ക് എതിരാണെന്നും ബാറേല്‍വി വ്യക്തമാക്കിയിരുന്നു.
മറ്റ് മത ചിഹ്നങ്ങള്‍ മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ശരിയത്ത് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്ന സ്ത്രീകള്‍ ഇസ്ലാം തത്വത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറയുന്നു.
Also Read- ‘അയോധ്യയിൽ നിർമിക്കുന്ന പള്ളി ബാബരി മസ്ജിദിനെക്കാൾ വലുത്’: ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ മതമാറ്റം നിരോധിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മതം വെളിപ്പെടുത്താതെ പലരും ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മറ്റ് മതത്തില്‍പ്പെട്ട സ്ത്രീകളെ ഇസ്ലാം മതത്തിലെ യുവാക്കള്‍ പ്രണയം നടിച്ച് വിവാഹം ചെയ്യുന്ന എന്ന ആരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നു. അത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്നും എഐഎംജെ അധ്യക്ഷന്‍ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.