നാഗപഞ്ചമി; ശ്രാവണമാസത്തിലെ ഈ ദിവസത്തിന്റെ സവിശേഷതകൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ശ്രാവണ മാസത്തിലെ അമാവാസിക്ക് ശേഷമുള്ള അഞ്ചാം ദിവസമാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും നാഗപഞ്ചമി ആഘോഷിക്കുന്നത്
നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് ഇന്ത്യയിലെ ഹിന്ദുക്കൾ നാഗപഞ്ചമി ആഘോഷിക്കുന്നത്. എല്ലാ വർഷവും ശ്രാവണ മാസത്തിലാണ് നാഗപഞ്ചമി ആചരിക്കുന്നത്. ശിവനെയും സർപ്പത്തെയും ആരാധിക്കുന്നതിന് ഏറ്റവും നല്ല മാസമായാണ് ശ്രാവണ മാസത്തെ കണക്കാക്കുന്നത്. ശ്രാവണ മാസത്തിലെ അമാവാസിക്ക് ശേഷമുള്ള അഞ്ചാം ദിവസമാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും നാഗപഞ്ചമി ആഘോഷിക്കുന്നത്. ഈ വർഷത്തെ നാഗപഞ്ചമി ഓഗസ്റ്റ് 9 വെള്ളിയാഴ്ചയാണ്. ഈ ദിനത്തിൽ നാഗദേവനായ നാഗത്തെ ആരാധിക്കുന്നു.
നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിന് കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണൻ കാളിയന്റെ അഹങ്കാരം ശമിപ്പിച്ച് കീഴടക്കിയതിന്റെ പ്രതീകമായും ഇത് ആഘോഷിക്കുന്നു. ജൂലൈ - ഓഗസ്റ്റ് മാസത്തിൽ നടത്തുന്ന നാഗപഞ്ചമി ആഘോഷം മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറെ പേരെടുത്ത ഉത്സവമാണ്.പ്രധാനമായും ബ്രാഹ്മണ സമൂഹത്തിൽ ഉൾപ്പെട്ട ആളുകളാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്. കേരളത്തിൽ കാസർകോടും കോട്ടയത്തും ഗൗഡസാരസ്വത ബ്രാഹ്മണർ എല്ലാ വിധ ആചാരങ്ങളോടും കൂടി നാഗപഞ്ചമി ആഘോഷിക്കുന്നു.
സർപ്പദോഷപരിഹാരമായി സർപ്പക്കാവുകളിലും ക്ഷേത്രങ്ങളിലും ദർശനം നടത്തുകയും സർപ്പത്തിന് നൂറും പാലും സമർപ്പിക്കുകയും പാൽപായസ നിവേദ്യം ഉൾപ്പെടെയുള്ള വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നു. മണ്ണാറശാലയിലെ നാഗരാജേശ്വര ക്ഷേത്രം, ജമ്മുവിലെ നാഗമന്ദിര്‍, നാഗര്‍കോവിലിലെ നാഗര്‍ ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ നാഗപഞ്ചമി നാളില്‍ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്. കര്‍ണാടകയിലെ കൂര്‍ഗിലും മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും മറ്റും എണ്ണമറ്റ വിശ്വാസികളുടെ ആഘോഷദിനമാണ് നാഗപഞ്ചമി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 09, 2024 3:07 PM IST