Navratri 2024 | നവരാത്രിയുടെ ആറാം നാള്‍ ദേവി കാത്യായനി ഭാവത്തില്‍

Last Updated:

ഇഷ്ടമാംഗല്യത്തിന് കാര്‍ത്യായനി ദേവിയെ ആരാധിക്കുന്നവതിലൂടെ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം

നവരാത്രിയുടെ ആറാം ദിവസം ദേവിയുടെ കാത്യായനി ഭാവത്തെയാണ് ആരാധിക്കുന്നത്. കാത്യായനി ഒരു കോപാകുലയായ ദേവിയാണ്. അതിനാല്‍ ദുര്‍ഗ്ഗാ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നായി ദേവി വാഴ്ത്തപ്പെടുന്നു. ദേവിയുടെ ഈ അവതാരമാണ് മഹിഷാസുരനെ നിഗ്രഹിച്ചതായി വിശ്വസിക്കപ്പെടുന്നത്.
കതന്‍ എന്ന ഒരു മഹാമുനി ഭൂമിയില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യന്‍. എന്നാല്‍, ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുര്‍ഗ്ഗയെ(പാര്‍വതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായി. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായി ദേവി അവതരിച്ചു. അങ്ങനെ കാത്യന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തില്‍ ജന്‍മം കൊണ്ടു. കാത്യന്റെ പുത്രി ആയതിനാല്‍ ദേവി കാത്യായനി എന്ന നാമത്തില്‍ അറിയപ്പെടുന്നു.
സിംഹമാണ് കാത്യായനി ദേവിയുടെ വാഹനം. നാലു കൈകളുള്ള ദേവി ഖഡ്ഗവും പത്മവും കൈകളിലേന്തിയിരിക്കുന്നു. കാത്യായനി ഭാവത്തില്‍ ആണ് ദേവി ശ്രീ പാര്‍വതി മഹിഷാസുരനെ വധിച്ചത്. ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാര്‍വതിയില്‍ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറിയെന്നും പറയപ്പെടുന്നു. ആദി പരാശക്തി ആയി മഹിഷാസുര മര്‍ദ്ധിനി ആയി ദേവി മാറി. ഇഷ്ടമാംഗല്യത്തിന് കാര്‍ത്യായനി ദേവിയെ ആരാധിക്കുന്നവതിലൂടെ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം.
advertisement
ദേവിയെ കാത്യായനി ഭാവത്തിൽ പ്രാർഥിക്കുവാനുള്ള മന്ത്രം:
ചന്ദ്രഹാസോജ്ജ്വലകര
ശാര്‍ദുലവരവാഹന
കാത്യായനി ശുഭം
ദദ്യാദ് ദേവി ദാനവഘാതിനീ
മലയാളം വാർത്തകൾ/ വാർത്ത/Religion/
Navratri 2024 | നവരാത്രിയുടെ ആറാം നാള്‍ ദേവി കാത്യായനി ഭാവത്തില്‍
Next Article
advertisement
ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ  ഹൈക്കോടതി വിലക്കി; എരുമേലിയിലും രാസകുങ്കുമ വിൽപന നിരോധനം
ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ ഹൈക്കോടതി വിലക്കി; എരുമേലിയിലും രാസകുങ്കുമ വിൽപന നിരോധനം
  • ഹൈക്കോടതി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു

  • പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി നിരോധിച്ചു.

  • ദേവസ്വം ബോർഡിന് 52 ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.

View All
advertisement