പെസഹാ ദിനത്തില്‍ ചരിത്രം തിരുത്തി പോപ് ഫ്രാന്‍സിസ് വനിതകളുടെ കാലുകഴുകി ചുംബിച്ചു; വേദിയായത് റോമിലെ ജയിൽ

Last Updated:

റോമിലെ ജയിലില്‍ കഴിയുന്ന 12 സ്ത്രീകളുടെ കാലുകഴുകി മുത്തമിടുകയായിരുന്നു അദ്ദേഹം

സ്ത്രീകളുടെ കാലുകഴുകി മുത്തമിടുന്ന പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്ത്രീകളുടെ കാലുകഴുകി മുത്തമിടുന്ന പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ
പെസഹാ ദിനത്തില്‍ സ്ത്രീകളുടെ കാലുകഴുകി മുത്തമിട്ട് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജയിലില്‍ കഴിയുന്ന 12 സ്ത്രീകളുടെ കാലുകഴുകി മുത്തമിടുകയായിരുന്നു അദ്ദേഹം.
റോമിലെ റെബിബ്ബിയ ജയിലിലാണ് ചടങ്ങുകള്‍ നടന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം കാലുകഴുകല്‍ ശുശ്രൂഷ നടത്തിയത്. ശുശ്രൂഷയില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലരും വികാരധീനരായി കരഞ്ഞു.
ഈസ്റ്ററിന് മുമ്പുള്ള പെസഹ വ്യാഴാഴ്ചയാണ് കാലുകഴുകല്‍ ശുശ്രൂഷ നടന്നത്. കുരിശുമരണത്തിന് മുമ്പ് ക്രിസ്തു തന്റെ 12 ശിഷ്യരുടെയും കാലുകഴുകിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ചടങ്ങ് വത്തിക്കാന്‍ നഗരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിച്ചിരുന്നു. ജയില്‍തടവുകാരുടെയും അഭയാര്‍ത്ഥികളുടെയും ഭിന്നശേഷിക്കാരുടെയും കാലുകഴുകല്‍ ശുശ്രൂഷ അദ്ദേഹം നടത്തിയിരുന്നു.
advertisement
ഇതാദ്യമായാണ് മാര്‍പാപ്പ കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കുന്നതെന്ന് ചരിത്രകാരനായ മൈക്കിള്‍ വാല്‍ഷ് പറഞ്ഞു.
ഇതാദ്യമായാണ് വനിതാ ജയിലില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നതെന്ന് ജയില്‍ ഡയറക്ടറായ നാദിയ ഫൊണ്ടാന പറഞ്ഞു. റോമില്‍ സ്ഥിതി ചെയ്യുന്ന ഈ ജയിലില്‍ 360 തടവുകാരും ഒരു കുട്ടിയുമാണുള്ളതെന്ന് നാദിയ പറഞ്ഞു.
മാര്‍പാപ്പയായി അധികാരത്തിലെത്തിയ ആദ്യവര്‍ഷങ്ങളില്‍ ചടങ്ങില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചട്ടങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ ഇതിനെതിരെ രംഗത്തെത്തി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്ട് 16-മന്‍ ആദ്യം പുരുഷന്‍മാരുടെ പാദങ്ങള്‍ കഴുകുകയും പിന്നീട് വൈദികന്‍മാരുടെ പാദം മാത്രം കഴുകുകയും ചെയ്യുന്ന രീതി കൊണ്ടുവന്നിരുന്നു.
advertisement
കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനില്‍ നടന്ന പ്രധാന കുര്‍ബാനയില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് മാര്‍പാപ്പ പിന്‍വാങ്ങിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വിശുദ്ധ വാരാചരണത്തിന്റെ തുടക്കം കൂടിയായിരുന്നു ഞായറാഴ്ച കുര്‍ബാന.
ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സഹായികളാണ് അദ്ദേഹത്തിന് വേണ്ടി പ്രസംഗം വായിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ചില പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുമ്പ് അദ്ദേഹത്തിന് ബ്രോങ്കൈറ്റിസും പനിയും ബാധിച്ചതും വാര്‍ത്തയായിരുന്നു.
Summary: Pope Francis on Holy Thursday washed the feet of female prisoners in Rome. He broke from tradition by choosing to wash the feet of only women
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
പെസഹാ ദിനത്തില്‍ ചരിത്രം തിരുത്തി പോപ് ഫ്രാന്‍സിസ് വനിതകളുടെ കാലുകഴുകി ചുംബിച്ചു; വേദിയായത് റോമിലെ ജയിൽ
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement