മദീനയിലെ പ്രവാചകന്റെ പള്ളിയിൽ തീർത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഈ വർഷം പള്ളിയിലെത്തിയത് 20 കോടി വിശ്വാസികൾ

Last Updated:

അടുത്ത ഒരു മാസത്തിനുള്ളില്‍ വിശ്വാസികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

തീർത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
തീർത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
റിയാദ്: ഈ ഹിജ്‌റ വര്‍ഷത്തില്‍ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയത് 20 കോടി വിശ്വാസികളെന്ന് റിപ്പോര്‍ട്ട്. ഹിജ്‌റ കലണ്ടറിലെ ആദ്യമാസമായ മുഹറം മുതല്‍ ദുല്‍ ഖത് മാസ ആരംഭം വരെയുള്ള വിശ്വാസികളുടെ എണ്ണമാണിത്. വിശ്വാസികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ കഴിഞ്ഞെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് വേഗത്തിൽ ചടങ്ങുകൾ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം അടുത്ത ഒരു മാസത്തിനുള്ളില്‍ വിശ്വാസികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികളെ സ്വീകരിക്കാനും രാജ്യം തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു.
കോവിഡ് 19 വ്യാപനത്തിന് ശേഷം പൂർണ രീതിയിൽ നടക്കുന്ന ആദ്യത്തെ തീര്‍ത്ഥാടനമായിരിക്കുമിത്. പ്രായം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Religion/
മദീനയിലെ പ്രവാചകന്റെ പള്ളിയിൽ തീർത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഈ വർഷം പള്ളിയിലെത്തിയത് 20 കോടി വിശ്വാസികൾ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement