ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇക്കുറി പൂജകൾക്ക് കാർമ്മികത്വം വഹിക്കും
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇക്കുറി പൂജകൾക്ക് കാർമ്മികത്വം വഹിക്കും.
ചിങ്ങം ഒന്നു മുതൽ തന്ത്രി കുടുംബത്തിലെ ഒരു തലമുറ മാറ്റം കൂടി വരികയാണ്. താന്ത്രിക കർമങ്ങളുടെ പൂർണചുമതല ബ്രഹ്‌മദത്തനെ ഏൽപിക്കണമെന്ന ആഗ്രഹത്തിലാണ് തന്ത്രി രാജീവര്. പൂജകളിൽ മകനു മാർഗനിർദേശവുമായി അദ്ദേഹവും സന്നിധാനത്തുണ്ടാകും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
August 16, 2024 9:25 AM IST