വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

Last Updated:

ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും.

പത്തനംതിട്ട: : വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5.00 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുന്നതാണ്. തുടർന്ന് ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതിനുശേഷം, ഭക്തജനങ്ങളെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 12 മുതൽ രാവിലെ 4.30- ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, നിർമ്മാല്യ ദർശനം എന്നിവ ഉണ്ടാകും.
തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 9.00 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുകയും, വൈകിട്ട് 5.00 മണിക്ക് നട തുറക്കുകയും ചെയ്യും. 6.30- ന് ദീപാരാധന കഴിഞ്ഞാൽ പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക. പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കുക. തുടര്‍ന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകുന്നതാണ്. ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19-ന് രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
Next Article
advertisement
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
  • പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ അപകടത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

  • ഇറക്കം ഇറങ്ങിയപ്പോൾ സൈക്കിൾ നിയന്ത്രണം നഷ്ടമായി വർക്ക്ഷോപ്പിന്റെ ഗേറ്റിൽ ഇടിച്ചു.

  • അപകടത്തിൽ മരിച്ച ഭവന്ദ് ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥിയാണ്, അമ്മ വിദേശത്ത് നഴ്സാണ്.

View All
advertisement