മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നു

Last Updated:

ജനുവരി 15 നാണ് മകരവിളക്ക്

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നത്. മേൽശാന്തി ആഴിയിൽ അഗ്‌നി പകർന്നതോടെ തീർത്ഥാടകർക്ക് ദർശനം അനുവദിച്ചു. മകരവിളക്ക് ജനുവരി 15 നാണ്. മണ്ഡലവിളക്കിന്റെ പതിവ് പൂജകൾക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്‌. ശേഷം, അടച്ച നട ഇന്നാണ് വീണ്ടും തുറക്കുന്നത്.
ഈ മാസം 20 വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. മകരവിളക്ക് പ്രമാണിച്ച്‌ ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അതേദിവസം പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. തുടർന്ന് പന്തളം രാജപ്രതിനിധി രാവിലെ ശദർശനം നടത്തിയശേഷം നട അടയ്‌ക്കും.
മലയാളം വാർത്തകൾ/ വാർത്ത/Religion/
മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement