ആറ് ഷഷ്‌ഠി വ്രതത്തിന് തുല്യം സ്കന്ദഷഷ്‌ഠി; വ്രതമെടുക്കേണ്ടത് എങ്ങനെ?

Last Updated:

പരമശിവന്റെയും പാർവതിയുടെയും പുത്രനായ സ്കന്ദന്റെ അഥവാ മുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. ഈ വർഷം 2024 നവംബർ 7 വ്യാഴാഴ്ചയാണ് സ്കന്ദഷഷ്ഠി വരുന്നത്

തുലാമാസത്തിൽ വരുന്ന ശുക്ലപക്ഷത്തിലെ ആറാമത്തെ ദിവസം അഥവാ ഷഷ്‌ഠി  തിഥിയിലാണ് സ്കന്ദഷഷ്‌ഠി ആഘോഷിക്കുന്നത്. ആറ് ഷഷ്‌ഠി വ്രതത്തിന് തുല്യം സ്കന്ദഷഷ്‌ഠി എന്നാണ് വിശ്വാസം. പരമശിവന്റെയും പാർവതിയുടെയും പുത്രനായ സ്കന്ദന്റെ അഥവാ മുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്‌ഠി. ഈ വർഷം 2024 നവംബർ 7 വ്യാഴാഴ്ചയാണ് സ്കന്ദഷഷ്‌ഠി വരുന്നത്. സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതമാണിത്. ഷഷ്‌ഠി വൃതം സാധാരണയായി രക്ഷിതാക്കൾ എടുക്കുന്നത് മക്കൾക്ക് വേണ്ടിയിട്ടാണ്. അതോടൊപ്പം തന്നെ ഗൃഹദോഷങ്ങൾക്കും സർപ്പദോഷത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉചിതമാണ്
എങ്ങനെയാണ് വ്രതമെടുക്കേണ്ടത്?
സ്കന്ദഷഷ്‌ഠി വ്രതത്തിനായി ആറ് ദിവസത്തെ അനുഷ്ഠാനം നിര്‍ബന്ധമാണ്. എന്നാല്‍ തലേദിവസം ഒരിക്കലെടുത്ത് ഷഷ്‌ഠി  ദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. കൃത്യമായ ചിട്ടയോടെയും ഭക്തിയോടെയും വേണം വ്രതം അനുഷ്ഠിക്കാന്‍. പ്രഭാതത്തില്‍ കുളി കഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. എല്ലാ ദിവസവും ഒരിക്കലൂണാണ് നല്ലത്.
എല്ലാ ദിവസവും സുബ്രമണ്യനാമം ജപിക്കുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഷഷ്‌ഠി ദിനത്തില്‍ സുബ്രമണ്യക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയ്കുള്ള ഷഷ്‌ഠി പൂജ തൊഴുത് നിവേദ്യം കഴിച്ചു വേണം വ്രതം അവസാനിപ്പിക്കാന്‍. ആറ് ഷഷ്‌ഠി വ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദഷഷ്‌ഠി ദിനം വ്രതം അവസാനിപ്പിച്ച് സുബ്രമണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു വര്‍ഷം ഷഷ്‌ഠി അനുഷ്ഠിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ആറ് ഷഷ്‌ഠി വ്രതത്തിന് തുല്യം സ്കന്ദഷഷ്‌ഠി; വ്രതമെടുക്കേണ്ടത് എങ്ങനെ?
Next Article
advertisement
Love Horoscope Oct 15 | പങ്കാളിയുമായി ആഴമേറിയ സംഭാഷണങ്ങൾ നടക്കും; സ്‌നേഹബന്ധത്തിൽ സ്ഥിരതയുണ്ടാകും: ഇന്നത്തെ പ്രണയഫലം
പങ്കാളിയുമായി ആഴമേറിയ സംഭാഷണങ്ങൾ നടക്കും; സ്‌നേഹബന്ധത്തിൽ സ്ഥിരതയുണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വൈകാരിക വ്യക്തതയും ആഴത്തിലുള്ള സംഭാഷണങ്ങളും പ്രാധാന്യമുണ്ട്

  • മകരം രാശിക്കാർക്ക് പ്രണയത്തിൽ സ്ഥിരത

  • മീനം രാശിക്കാർക്ക് സ്‌നേഹ നിമിഷങ്ങളും വൈകാരിക സംതൃപ്തി

View All
advertisement