പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നത് തന്നെ; കാട്ടുമൂപ്പന്മാർ പരമ്പരാഗതമായി തെളിയിച്ചിരുന്നു; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
- Published by:Arun krishna
- news18-malayalam
Last Updated:
ശബരിമലയിൽ ഇത്തവണ വരുമാനം കൂടിയെന്നും ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നത് തന്നെയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കാട്ടുമൂപ്പൻമാരാണ് പരമ്പരാഗതമായി വിളക്ക് തെളിയിച്ചുപോന്നിരുന്നത്. അതുകൊണ്ട് മകരവിളക്ക് തെളിയിച്ചു എന്നു പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .ശബരിമലയിൽ ഇത്തവണ വരുമാനം കൂടിയെന്നും ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read - ശബരിമല വരുമാനം 10 കോടി വർധിച്ചു; ഭക്തരുടെ എണ്ണം അഞ്ച് ലക്ഷം കൂടി; കെഎസ്ആർടിസിക്കും കോളടിച്ചു
2023 നവംബർ 16 ന് ആരംഭിച്ച് 2024 ജനുവരി 21 ന് അവസാനിച്ച ഈ ശബരിമല തീർത്ഥാടന കാലയളവിൽ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് അയ്യപ്പ സ്വാമിയെ തൊഴുത് മലയിറങ്ങിയത്. 50,06412 പേർ ഇക്കുറി ദർശനം നടത്തി. കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇത് 44,16,219 ആയിരുന്നു.5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മാളികപ്പുറങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിൽ ഈ മണ്ഡല മകരവിളക്ക് കാലത്ത് വർദ്ധനയുണ്ടായി.
advertisement
2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണ് (357,47,71,909 രൂപ) . കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 24, 2024 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നത് തന്നെ; കാട്ടുമൂപ്പന്മാർ പരമ്പരാഗതമായി തെളിയിച്ചിരുന്നു; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്