വസന്ത കാലം വരുന്നു;വസന്ത പഞ്ചമി നാളിൽ ഐശ്വര്യത്തിന് ഒരുങ്ങാം; ഉത്തരേന്ത്യ എന്തുകൊണ്ട് മഞ്ഞയണിയുന്നു ?

Last Updated:

സകല ഐശ്വര്യത്തെയും സൂചിപ്പിക്കുന്നതിനാൽ ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നു.

വസന്തത്തിന്റെ വരവിനുള്ള ഒരുക്കങ്ങളെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് വസന്ത പഞ്ചമി.വിദ്യാരംഭത്തിന്റെ ദിവസവുമാണ്‌ വസന്ത പഞ്ചമി.മാഘമാസത്തിലെ കറുത്ത വാവിന് ശേഷം (വെളുത്തപക്ഷത്തിലെ) അഞ്ചാം നാൾ (പഞ്ചമം ) ആൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്‌. വസന്തത്തിന് ആരംഭം കുറിക്കുന്ന ദിനം എന്ന് കരുതപ്പെടുന്നു എങ്കിലും സരസ്വതി ദേവിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ദിനമായാണ് വസന്തപഞ്ചമി ആകർഷിക്കപ്പെടുന്നത്.
ശകവർഷത്തിലെ മാഘമാസത്തോടെയാണ്‌ ശിശിര കാല ആരംഭം. നാൽപ്പത് ദിവസങ്ങൾക്ക് ശേഷം വരുന്ന ഹോളികയ്ക്കും ഹോളിക്കുമുള്ള തയ്യാറെടുപ്പിന്റെ തുടക്കവും വസന്ത പഞ്ചമിയാണ്.
ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌. 2024ൽ ഫെബ്രുവരി 14 ആണ് വസന്ത പഞ്ചമി.
അക്ഷരങ്ങളുടെയും കലയുടെയും ദേവതയായ സരസ്വതിയെ പൂജിക്കുന്ന സരസ്വതിപൂജയും നടക്കാറുണ്ട്. കേരളത്തിൽ നവരാത്രിക്കാലത്ത്‌ നടത്തുന്ന സരസ്വതീപൂജയും ആഘോഷങ്ങളും വസന്തപഞ്ചമിനാളിൽ നടക്കുന്നു എന്ന്‌ പറയാം. വിദ്യയുടെയും ജ്ഞാനത്തെയും പ്രതീകമായ സരസ്വതീദേവി മാഘമാസത്തിലെ പഞ്ചമി നാളിൽ അവതരിച്ചു എന്നാണ് വിശ്വാസം. സകല ഐശ്വര്യത്തെയും സൂചിപ്പിക്കുന്നതിനാൽ ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നു.
advertisement
ഐശ്വര്യത്തിന്റെ പ്രതീകമായ മഞ്ഞനിറത്തിലുള്ള പൂക്കളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും ദേവിക്ക് സമർപ്പിക്കുന്നതാണ് വടക്കേ ഇന്ത്യയിൽ രീതി. വസന്തപഞ്ചമി ദിനത്തിൽ സരസ്വതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും സരസ്വതി സ്തോത്രങ്ങൾ ഉരുവിടുന്നതും ഏറെ ഉത്തമമായി കരുതപ്പെടുന്നു. വിദ്യാദായകയായ ദേവിക്ക് മുന്നിൽ പഠനോപകരണങ്ങൾ വച്ച് പൂജിക്കുന്നതും അന്നേദിവസം പതിവാണ്. വസന്തപഞ്ചമി ദിനത്തിൽ സരസ്വതിയെ ഉപാസിക്കുന്നവർ പുനർജന്മത്തിൽ മഹാപണ്ഡിതനായി
പഴയകാല കവികളുടെ പ്രിയപ്പെട്ട ദിനങ്ങളിൽ ഒന്നായ വാസന്ത പഞ്ചമിയും ഇതേ ദിവസം തന്നെ ആണെന്ന് കരുതപ്പെടുന്നു. പ്രണയത്തിൽ ചന്ദ്രനുള്ള പ്രാധാന്യം ഈ ദിവസത്തെ പ്രണയവുമായി കവികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇത്തവണ പ്രണയികളുടെ ദിനമായ വാലന്റൈൻസ് ദിനത്തിലാണ് വാസന്ത പഞ്ചമിയും എന്നൊരു കൗതുകമുണ്ട്.
advertisement
പഞ്ചാബിൽ കടുക് പാടങ്ങളിൽ പൂക്കൾ വിരിഞ്ഞ് വയലുകൾ മഞ്ഞയണിയുന്ന കാലമാണിത്. അതുകൊണ്ട്‌ പഞ്ചാബികൾ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. ഒപ്പം വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാവും. പറവകളുടെ ഉത്സവമായും ഇത്‌ കൊണ്ടാടാറുണ്ട്‌. ഉത്തരേന്ത്യയിൽ പട്ടം പറത്തൽ നടക്കുന്നത്‌ ഈ ദിവസമാണ്‌.
മലയാളം വാർത്തകൾ/ വാർത്ത/Religion/
വസന്ത കാലം വരുന്നു;വസന്ത പഞ്ചമി നാളിൽ ഐശ്വര്യത്തിന് ഒരുങ്ങാം; ഉത്തരേന്ത്യ എന്തുകൊണ്ട് മഞ്ഞയണിയുന്നു ?
Next Article
advertisement
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അര്‍ബുദ മരണങ്ങള്‍  75% വര്‍ദ്ധിക്കും; പുതിയ കേസുകള്‍ 61% വര്‍ദ്ധിക്കുമെന്നും പഠനം
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അര്‍ബുദ മരണങ്ങള്‍ 75% വര്‍ദ്ധിക്കും; പുതിയ കേസുകള്‍ 61% വര്‍ദ്ധിക്കുമെന്നും പഠനം
  • അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തിൽ അര്‍ബുദം ബാധിച്ചുള്ള വാര്‍ഷിക മരണങ്ങള്‍ 75% വര്‍ദ്ധിക്കും.

  • 1990-2023 കാലയളവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ നിരക്ക് 26.4% വര്‍ദ്ധിച്ചതായി പഠനത്തില്‍ പറയുന്നു.

  • പുതിയ ക്യാന്‍സര്‍ കേസുകള്‍ 2025 ആകുമ്പോഴേക്കും 61% വര്‍ദ്ധിച്ച് 3.05 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ.

View All
advertisement