കൊടുങ്ങല്ലൂരിലെ പ്രശസ്തമായ വിദ്യാഗോപാലമന്ത്രാര്‍ച്ചന ഇക്കുറി ഫെബ്രുവരി മാസത്തിൽ അടുത്തുള്ള മണ്ഡപത്തില്‍ നടത്തും

Last Updated:

മയക്കുമരുന്നിന്റെയും മദ്യത്തിന്റേയും പിടിയിൽ കുട്ടികള്‍ അകപ്പെടാതിരിക്കാൻ ഈ പരിപാടി കുട്ടികള്‍ക്കുള്ള ഒരു ബോധവത്കരണവും കൂടിയാണ്‌

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കഴിഞ്ഞ 31 വർഷങ്ങളായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടത്തിപ്പോന്ന വിദ്യാർത്ഥികൾക്കായുള്ള വിദ്യാഗോപാല മന്ത്രാർച്ചന ഇക്കുറി അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് മാറ്റിയതായി സംഘാടക സമിതി അറിയിച്ചു. വാർഷിക പരീക്ഷയോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന മാനസിക സമ്മർദത്തിന് പരിഹാരമെന്നോണമാണ് വിദ്യാഗോപാല മന്ത്രാർച്ചന നടത്തുക. ദോഷപരിഹാരം യജ്ഞവും ഇതോടനുബന്ധിച്ച് നടക്കും. ദേവസ്വം അനുമതി ലഭ്യമല്ലാത്തതിനാലാണ് കല്യാണമണ്ഡപത്തിലേക്ക് വേദി മാറ്റിയത് എന്ന് സംഘടകർ.
ഫെബ്രുവരി 17 വൈകിട്ട്‌ 4 മണി മുതല്‍ 12,000 ശ്രീവിദ്യാമന്ത്രം ജപിച്ച്‌ പേര്‌ കൊടുത്തിട്ടുള്ള എല്ലാ കുട്ടികളുടെ പേരിലും നക്ഷത്രത്തിലും ഹോമം നടത്തും. ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 7.30ന്‌ ആരംഭിക്കുന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയിലാണ്‌ കുട്ടികള്‍ പങ്കെടുക്കേണ്ടത്‌.
12,000 ശ്രീവിദ്യാമന്ത്രം ജപിച്ച, 10 ആയുര്‍വേദ മരുന്നുകളടങ്ങിയ സാരസ്വതചൂർണ്ണം പ്രസാദമായി ഓരോ കുട്ടിക്കും യജ്ഞാചാര്യന്‍ നല്‍കും. പരീക്ഷയെഴുതുവാന്‍ മനസിനെ പാകപ്പെടുത്തുന്നതിനാണ്‌ കുട്ടികള്‍ക്ക്‌ വേണ്ടി ഈ ചടങ്ങ് നടത്തുന്നത്‌.
മയക്കുമരുന്നിന്റെയും മദ്യത്തിന്റേയും പിടിയിൽ കുട്ടികള്‍ അകപ്പെടാതിരിക്കാൻ ഈ പരിപാടി കുട്ടികള്‍ക്കുള്ള ഒരു ബോധവത്കരണവും കൂടിയാണ്‌.
advertisement
യജ്ഞത്തിന് കൊടുങ്ങല്ലൂര്‍ ശ്രീകുരുബ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന ബ്രഹ്മശ്രീ. പ്രഭാകരന്‍ അടികളുടെ മകൻ പ്രസന്നന്‍ അടികളാണ്‌ കാർമികത്വം വഹിക്കുക.
സീമ ജാഗരണ്‍മഞ്ച്‌ അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ വിദ്യാര്‍ത്ഥികളോട്‌ സംവദിക്കും. ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട്‌ 4 മണിയ്ക്ക്‌ ദോഷപരിഹാരത്തിനുള്ള ഹോമം ആരംഭിക്കും. ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 7.30ന്‌ തിരുവഞ്ചിക്കുളം ശിവപാർവതി കല്യാണ മണ്ഡപത്തില്‍ കുട്ടികൾ പങ്കെടുത്തുകൊണ്ട്‌ ആരംഭിക്കുന്ന വിദ്യാഗോപാലമന്ത്രാര്‍ച്ചന ഉച്ചയ്ക്ക്‌ 12.30ന് അവസാനിക്കുന്നതാണ്‌.
പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്‌ എന്ന് സംഘാടകർ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌ 9747153358, 8075328308, 9846270014 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
advertisement
Summary: Vidyagopala manthrarchana of Kodungallur temple is slated for February 2024
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
കൊടുങ്ങല്ലൂരിലെ പ്രശസ്തമായ വിദ്യാഗോപാലമന്ത്രാര്‍ച്ചന ഇക്കുറി ഫെബ്രുവരി മാസത്തിൽ അടുത്തുള്ള മണ്ഡപത്തില്‍ നടത്തും
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement