ജോലി ചെയ്തത് വെറും രണ്ട് വര്‍ഷം; 23-ാം വയസില്‍ വിരമിച്ച യുവാവിന് ആജീവനാന്ത പെന്‍ഷനും
- Published by:meera_57
- news18-malayalam
Last Updated:
സാധാരണയായി വളരെയേറെ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷമാണ് പലരും വിരമിക്കലിന് തയ്യാറാകുന്നത്. ഇക്കാലത്ത് നേരത്തെ തന്നെ ജോലിയില്‍ നിന്ന് വിരമിക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്
സാധാരണയായി വര്‍ഷങ്ങളോളം ജോലി ചെയ്ത് ജീവിതത്തിലെ എല്ലാ ഉത്തവാദിത്തങ്ങളും നിറവേറ്റിയ ശേഷമാണ് ഭൂരിഭാഗം പേരും വിരമിക്കലിനെപ്പറ്റി ആലോചിക്കുന്നത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ വിരമിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരാളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 21-ാം വയസില്‍ ജോലിയില്‍ പ്രവേശിച്ച് 23-ാം വയസില്‍ വിരമിച്ച റഷ്യന്‍ യുവാവാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിരമിക്കല്‍ ആനൂകൂല്യങ്ങളോടൊപ്പം ആജീവനാന്ത പെന്‍ഷനും ഇദ്ദേഹത്തിന് ലഭിക്കും.
ഭൂരിഭാഗം പേരും ജോലിയ്ക്ക് കയറുന്ന പ്രായത്തിലാണ് ഈ യുവാവ് വിരമിച്ചിരിക്കുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ വിരമിച്ച ഈ യുവാവിന്റെ പേര് റഷ്യയുടെ ദേശീയ റെക്കോര്‍ഡ് ബുക്കിലും രേഖപ്പെടുത്തിയിട്ടുണ്ട്.
പവല്‍ സ്റ്റെപ്‌ചെങ്കോ എന്ന യുവാവാണ് ഈ നേട്ടം സ്വന്തമാക്കി വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്. തന്റെ 23-ാം വയസിലാണ് പവല്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് വിരമിച്ചത്.
സാധാരണയായി വളരെയേറെ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷമാണ് പലരും വിരമിക്കലിന് തയ്യാറാകുന്നത്. ഇക്കാലത്ത് നേരത്തെ തന്നെ ജോലിയില്‍ നിന്ന് വിരമിക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വളരെ അപൂര്‍വം ചിലര്‍ മാത്രമാണ് 40 വയസിന് മുമ്പ് ജോലിയില്‍ നിന്ന് വിരമിക്കുന്നത്.
advertisement
23-ാം വയസില്‍ തന്നെ ജോലിയില്‍ നിന്ന് വിരമിക്കാനാണ് പവല്‍ തീരുമാനിച്ചത്. 16-ാം വയസിലാണ് പവല്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുന്നത്. അഞ്ച് വര്‍ഷത്തെ പഠനത്തിന് ശേഷം 21-ാമത്തെ വയസില്‍ മന്ത്രാലയത്തിലെ ഒരു വകുപ്പില്‍ പവലിന് ജോലിയും ലഭിച്ചു.
തുടര്‍ന്നുള്ള രണ്ട് വര്‍ഷം പവല്‍ കഠിനമായി ജോലി ചെയ്തു. ഇപ്പോള്‍ പവലിന് പെന്‍ഷനും അതുപോലെയുള്ള മറ്റ് ആനൂകൂല്യങ്ങളും ലഭിക്കാനും അര്‍ഹതയുണ്ട്. 2023 നവംബറിലാണ് പവല്‍ വിരമിക്കലിനായുള്ള അപേക്ഷ നല്‍കിയത്. പവലിന്റെ അപേക്ഷ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. ഈ അത്യപൂര്‍വമായ സംഭവം ഇന്റര്‍നാഷണല്‍ റെക്കോര്‍ഡ് രജിസ്‌ട്രേഷന്‍ ഏജന്‍സിയും അംഗീകരിച്ചിട്ടുണ്ട്.
advertisement
Summary: A Russian man, who entered into service at age 21, marked his retirement in 23 years, setting a world record. Pavel Stepchenko retired from the Russian Foreign Ministry at such a young age
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 20, 2025 11:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ജോലി ചെയ്തത് വെറും രണ്ട് വര്‍ഷം; 23-ാം വയസില്‍ വിരമിച്ച യുവാവിന് ആജീവനാന്ത പെന്‍ഷനും