ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? എപ്പോഴും സന്തോഷമായിരിക്കാന്‍ അഞ്ച് എളുപ്പവഴികൾ
- Published by:Rajesh V
- news18-malayalam
Last Updated:
സന്തോഷത്തിന് പുതിയൊരു തത്വശാസ്ത്രം താൻ കണ്ടെത്തിയതായി വെല്‍നെസ് എക്‌സ്‌പേര്‍ട്ടായ സ്റ്റെഫാനി ഹാരിസണ്‍
എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍, ജീവിതം എന്നത് കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങളുടെ മിശ്രിതമാണ്. അവ ശരിയായ വണ്ണം തിരിച്ചറിഞ്ഞ് പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ട് പോകുമ്പോഴാണ് സന്തോഷം നമ്മുടെ ജീവിത്തിലേക്ക് കടന്നു വരിക. ജീവിതത്തിലുടനീളം സന്തോഷത്തോടെയായിരിക്കുവാന്‍ ശാസ്ത്രീയമായ എളുപ്പവഴികള്‍ പങ്കുവയ്ക്കുകയാണ് വെല്‍നെസ് എക്‌സ്‌പേര്‍ട്ടായ സ്റ്റെഫാനി ഹാരിസണ്‍. ക്ഷേമവുമായി ബന്ധപ്പെട്ട ശാസ്ത്രത്തില്‍ പത്ത് വര്‍ഷത്തോളം പഠനം നടത്തിയ ഗവേഷകയാണ് സ്റ്റെഫാനി. സന്തോഷത്തിന് പുതിയൊരു തത്വശാസ്ത്രം താൻ കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. 'ന്യൂ ഹാപ്പി: ഗെറ്റിംഗ് ഹാപ്പിനെസ് റൈറ്റ് ഇന്‍ എ വേള്‍ഡ് ദാറ്റ്‌സ് ഗോട്ട് ഇറ്റ് റോങ്ങ്' എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് അവര്‍. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എപ്പോഴും സന്തോഷത്തോടെയായിരിക്കാനുള്ള നുറുങ്ങുവിദ്യ പങ്കുവെച്ചിരിക്കുകയാണ് അവര്‍. ഏറ്റവും സംതൃപ്തമായ ജീവിതം നയിക്കുന്നതിനായി ശാസ്ത്ര പിന്തുണയുള്ള പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവര്‍ നിര്‍ദേശിച്ചു.
1. നിങ്ങള്‍ വിജയിക്കുകയില്ല എന്നതിന്റെ തെളിവായി നിങ്ങളുടെ തെറ്റുകളെ കാണരുത്
എല്ലാവരും തെറ്റുകള്‍ വരുത്തുന്നുണ്ട്. എന്നാല്‍, നമ്മള്‍ എങ്ങനെയെങ്കിലും അതില്‍ നിന്ന് വിരുദ്ധമായിരിക്കണമെന്ന് നമ്മള്‍ കരുതുന്നു. കൂടാതെ, എല്ലാം ഉടനടി കൃത്യമായി ചെയ്യാന്‍ കഴിയുമെന്നും നമ്മള്‍ വിശ്വസിക്കുന്നു. എങ്കിലും നമ്മുടെ തെറ്റുകള്‍ നമ്മെ വളരാനും മെച്ചപ്പെടുത്താനും സഹായിക്കുന്നു, സ്റ്റെഫാനി പറഞ്ഞു
2. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കരുത്
''ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരുടെ സഹായം തേടാന്‍ മടികാണിക്കരുതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വലിയ കാര്യങ്ങള്‍ സ്വയം ചെയ്യണമെന്ന ആശയം നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഒരു സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. ഓരോ വ്യക്തിഗത നേട്ടവും സാധ്യമാകുന്നത് എണ്ണമറ്റ ആളുകളുടെ പിന്തുണയിലൂടെ മാത്രമാണ്,'' അവര്‍ ഓര്‍മിപ്പിച്ചു.
advertisement
3. ഇടവേളകള്‍ എടുക്കുക
നിങ്ങളുടെ ജോലിയില്‍ നിന്ന് അല്‍പ സമയം വിശ്രമത്തിനായി നീക്കി വയ്ക്കുന്നതിലൂടെ ക്രിയാത്മകമായ കാര്യങ്ങളില്‍ മുഴുകാനും നമ്മെ ശക്തിപ്പെടുത്താനും നമ്മുടെ ക്ഷേമത്തിനായി കരുതലുകള്‍ എടുക്കാനും നമുക്ക് കഴിയും. ജോലിത്തിരക്കുകളില്‍ നിന്ന് മാറി ഓരോ ദിവസം അല്‍പസമയവും ആഴ്ചയില്‍ ഒരു ദിവസം നിശ്ചിത സമയവും വിശ്രമിക്കുന്നത് ഒരു ശീലമാക്കുക.
4. നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് തിരിച്ചറിയുക
''പൂര്‍ണത, നേട്ടങ്ങള്‍, അമിത സ്വാതന്ത്ര്യം, മത്സരം എന്നിവ വളര്‍ത്തുന്ന ഒരു സംസ്‌കാരത്തിലാണ് നമ്മള്‍ വളരുന്നത്. നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ തിരിച്ചറിയുക. ഓരോ തവണയും നിങ്ങള്‍ നിങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍ നിങ്ങളുടെ മൂല്യങ്ങളുമായി ഏറ്റവും യോജിച്ചു നില്‍ക്കുന്ന ഘടകങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക,'' സ്‌റ്റെഫാനി പറഞ്ഞു.
advertisement
5. നിങ്ങളുടെ ലക്ഷ്യങ്ങളെ നിങ്ങള്‍ക്ക് തന്നെ കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളാക്കി മാറ്റുക
നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ പലപ്പോഴും വളരെ വലുതാണ് അതിനാല്‍ അവയ്ക്ക് അമിതഭാരം അനുഭവപ്പെടുന്നു. അതിനാല്‍, അവ ചെറുതും നേടിയെടുക്കാന്‍ കഴിയുന്ന വിധത്തിലുമാക്കി മാറ്റുക. ഭാവിയില്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നേടിയെടുക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്യുക.
Summary: Stephanie Harrison, who spends 10 years studying the science of well-being, said she has created a new philosophy of happiness. The expert and author of New Happy: Getting Happiness Right In A World That’s Got It Wrong spoke to CNBC Make It and shared five tips people can easily use to be happy.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 07, 2025 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? എപ്പോഴും സന്തോഷമായിരിക്കാന്‍ അഞ്ച് എളുപ്പവഴികൾ