ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം ഏതാണെന്നറിയാമോ?
- Published by:Anuraj GR
- trending desk
Last Updated:
സമൂഹമാധ്യമമായ ക്വോറയിലാണ് (Quora) ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്. കണക്കുകൾ നിരത്തി പലരും ഇതിന് മറുപടി നൽകിയിട്ടുമുണ്ട്
ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുള്ളവരാണ് ഇന്ത്യക്കാർ. സ്വരാജ്യത്തു നിന്നും ഇന്ത്യക്കാർ ചേക്കേറിയ രാജ്യങ്ങൾ നിരവധിയാണ്. കൂടുതലായും തൊഴിലിനും വിദ്യാഭ്യാസത്തിനുമായാണ് ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലേക്ക് പോയിട്ടുള്ളത്. എന്നാൽ, ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം ഏതാണ് എന്നറിയാമോ? സമൂഹമാധ്യമമായ ക്വോറയിലാണ് (Quora) ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്. കണക്കുകൾ നിരത്തി പലരും ഇതിന് മറുപടി നൽകിയിട്ടുമുണ്ട്.
ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രാജ്യം അമേരിക്കയാണ് എന്നാണ് ഈ ചോദ്യത്തിന് മറുപടിയായി ക്വോറയിൽ ഒരാൾ കുറിച്ചിരിക്കുന്നത്. 44 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ രാജ്യത്ത് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 31 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ആണ് ഈ പട്ടികയിലെ രണ്ടാമത്തെ രാജ്യമെന്നും അദ്ദേഹം പറയുന്നുണ്ട്. 29 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്ന മലേഷ്യയാണ് ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലും ധാരാളം ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്ന് മറ്റൊരു ഉപയോക്താവ് ഇതിനോട് അനുബന്ധമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ ശരിയാണോ തെറ്റാണോ എന്ന് ഉറപ്പില്ല എന്നു ചിലർ ചൂണ്ടിക്കാണിച്ചതിനാൽ ഔദ്യോഗിക കണക്കുകൾ നിരത്തിയും ചിലർ രംഗത്തെത്തി.
advertisement
2023 ഒക്ടോബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്നത് അമേരിക്കയിൽ ആണെന്ന് ചില ക്വോറ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇതിൽ 12,80,000 എൻആർഐകളും ( Non-Resident Indianx) ഇന്ത്യൻ വംശജരായ (Pesron Of Indian Origine (PIO)) 31,80,000 പേരും 44,60,000 ഓവർസീസ് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതനുസരിച്ച്, മൊത്തത്തിൽ, 89 ലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്കയിൽ താമസം ആക്കുകയോ, അവിടെ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നതായും ചിലർ ചൂണ്ടിക്കാട്ടി.
advertisement
മികച്ച നിലവാരത്തിലുള്ള ജീവിതം മുന്നിൽ കണ്ടാണ് കൂടുതൽ പേരും അമേരിക്കയിലേക്ക് കുടിയേറിയിട്ടുള്ളത്. ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി അമേരിക്കയിലെത്തുകയും, പിന്നീട് കുടുംബമായി അവിടെ സ്ഥിരതാമസം ആരംഭിക്കുകയുമാണ് കൂടുതൽ പേരും ചെയ്യുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 19, 2024 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം ഏതാണെന്നറിയാമോ?