ഇതാണ് ലോകത്തിലെ ഏറ്റവും വേദനയേറിയ മരണം; ഫോറൻസിക് പാത്തോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ

Last Updated:

. വധശിക്ഷകളിൽ ഏറ്റവും ഭയാനകമായ രീതികൾ ഉണ്ടെന്നും ഇതിൽ വാൻ വൈക്ക് നെക്ലേസിംഗ് എന്നറിയപ്പെടുന്ന രീതിയിലുള്ള വധശിക്ഷ പ്രത്യേകിച്ച് കൂടുതൽ ഭയാനകമാണെന്നും ദക്ഷിണാഫ്രിക്കൻ ഫോറൻസിക് പാത്തോളജിസ്റ്റ് ചാർമെയ്ൻ വാൻ വൈക്ക് പറയുന്നു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഏറ്റവും നികൃഷ്ടമായ ചില ശിക്ഷകളുടെയും പീഡനങ്ങളുടെയും വളരെ ഭീകരമായ ഒരു ചരിത്രം നമുക്കുണ്ടെന്നാണ് പറയപ്പെടുന്നത്. അതും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ മരണമാണ് ശിക്ഷയായി നൽകിയിരുന്നത്. ഇതിൽ തിളച്ച വെള്ളത്തിൽ മുക്കിക്കൊല്ലുന്നത് ഉൾപ്പെടെ ക്രൂരമായ നിരവധി ശിക്ഷാവിധികൾ ഉദാഹരണമായി ഉണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ഒരു ജർമ്മൻ ഫോറൻസിക് പാത്തോളിജിസ്സ് ലോകത്തിലെ ഏറ്റവും വേദനാജനകമായ മരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. വധശിക്ഷകളിൽ ഏറ്റവും ഭയാനകമായ രീതികൾ ഉണ്ടെന്നും ഇതിൽ വാൻ വൈക്ക് നെക്ലേസിംഗ് എന്നറിയപ്പെടുന്ന രീതിയിലുള്ള വധശിക്ഷ പ്രത്യേകിച്ച് കൂടുതൽ ഭയാനകമാണെന്നും ദക്ഷിണാഫ്രിക്കൻ ഫോറൻസിക് പാത്തോളജിസ്റ്റ് ചാർമെയ്ൻ വാൻ വൈക്ക് പറയുന്നു.
ഒരു വ്യക്തിയുടെ ശരീരത്തിന് ചുറ്റും പെട്രോളില്‍ മുക്കിയ ടയർ സ്ഥാപിച്ച്‌ കത്തിക്കുന്നതാണ് ഈ രീതി. ഈ അഗ്നിപരീക്ഷയിലുടനീളം ഇര ബോധാവസ്ഥയില്‍ ആയിരിക്കുന്നതിനാൽ ഒരാൾക്ക് സങ്കൽപ്പിക്കാവുന്നതിൽ അധികം വേദനയാണ് അനുഭവിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഈ രീതി മധ്യ കാലഘട്ടത്തിൽ നിലനിന്നിരുന്ന പീഡന സമ്പ്രദായമായി ചാർമെയ്ൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതോടൊപ്പം കുരിശിലേറ്റി കൊണ്ടുള്ള മരണം മറ്റൊരു ഭയാനകമായ രീതിയായി അദ്ദേഹം എടുത്തു പറഞ്ഞു. ഇതിൽ കുരിശിലേറ്റുന്നവരുടെ ശരീരഭാരം അവരുടെ മുറിവുകളിൽ സമ്മർദ്ദം ചെലുത്തുകയും പതിയെ ശ്വാസം കിട്ടാതെ അവർ കൈകൾ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചുകൊണ്ട് പിടഞ്ഞു മരിക്കുകയും ചെയ്യും.
advertisement
ഇതിനുപുറമേ, സ്കാഫിസം ആണ് മറ്റൊരു ക്രൂരമായ വധശിക്ഷ. പ്രാണികളെ ആകർഷിക്കുന്നതിനായി ഒരു വ്യക്തിയെ തേനില്‍ മുക്കിയെടുക്കുകയും പിന്നീട് പട്ടിണിയും പ്രാണികളുടെ ആക്രമണവും മൂലം ഇരയ്ക്ക് സാവധാനത്തിലുള്ള മരണം ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. കൂടാതെ ഈ ഭയാനകമായ രീതികളിൽ നിന്ന് വ്യത്യസ്തമായി, ക്യാൻസർ മൂലമുണ്ടാകുന്ന മരണം ഏറ്റവും മോശം മാർഗ്ഗമാണെന്ന് ഒരു ഓട്ടോപ്സി ടെക്നീഷ്യൻ സൂചിപ്പിച്ചു. അതേസമയം ജീവനോടെ കുഴിച്ചുമൂടപ്പെടുക, റേഡിയേഷൻ എക്സ്പോഷർ, ഡീകംപ്രഷൻ അനുഭവിക്കുക എന്നിവയെല്ലാം ഇതുപോലെ ചരിത്രത്തിലുണ്ടായിരുന്ന ക്രൂരമായ വധശിക്ഷാ നടപടികൾ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇതാണ് ലോകത്തിലെ ഏറ്റവും വേദനയേറിയ മരണം; ഫോറൻസിക് പാത്തോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement