രണ്ട് ദേവതകൾ; നൂറ്റാണ്ടുകളായി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ കാവൽക്കാർ

Last Updated:

പഞ്ചലോഹങ്ങളാൽ നിർമ്മിതമായ ഈ കാവൽ ദേവതകൾ ശംഖ നിധി എന്നും പദ്മ നിധി എന്നുമാണ് അറിയപ്പെടുന്നത്

തിരുമല
തിരുമല
ദശലക്ഷക്കണക്കിന് ആളുകളാണ് അനുഗ്രഹം തേടി ഓരോ വർഷവും തിരുമലയിൽ എത്തുന്നത്. ദേവന്റെ മുന്നിൽ അനുഗ്രഹം തേടി ആളുകൾ നിൽക്കുമ്പോൾ തിരുമല വെങ്കിടേശ്വരന്റെ സമ്പത്തിനു കാവലായി രണ്ട് പേർ നിൽക്കുന്നുണ്ട്. പഞ്ചലോഹങ്ങളാൽ നിർമ്മിതമായ ഈ കാവൽ ദേവതകൾ ശംഖ നിധി എന്നും പദ്മ നിധി എന്നുമാണ് അറിയപ്പെടുന്നത്.
ആഗമ ശാസ്ത്രം അനുസരിച്ച് ഈ ദേവതകൾ ദൈവത്തിന്റെ ഖജനാവിന്റെ സംരക്ഷകരാണ്. അടുത്ത കാലത്താണ് ക്ഷേത്ര സമ്പത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തിരുമല തിരുപ്പതി ദേവസ്ഥാനം ( TTD ) ട്രസ്റ്റ്‌ ബോർഡ് ഏറ്റെടുക്കുന്നത്. എന്നാൽ ക്ഷേത്ര വിശ്വാസത്തിന്റെ പാരമ്പര്യമനുസരിച്ച് ദൈവത്തിന്റെ സമ്പത്തിന്റെ കാവൽക്കാർ പുരാതന കാലം മുതലേ ശംഖ നിധിയും പദ്മ നിധിയും ആണെന്ന് പൂജാരിമാർ പറയുന്നു.
ക്ഷേത്രം നിർമ്മിച്ച കാലം മുതൽ ശംഖ നിധിയും പദ്മ നിധിയുമാണ് വെങ്കിടേശ്വര ഭഗവാന്റെ സമ്പത്തിന്റെ കാവൽക്കാർ. ഇത് ആഗമ ശാസ്ത്രത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപേ ഭക്തർ ഈ കാവൽ ദേവതകൾക്ക് ആദരം അർപ്പിക്കണം എന്നാണ് വിശ്വാസം.
advertisement
ദൈവിക ഖജനാവിന്റെ സംരക്ഷണമാണ് രണ്ട് ദേവതകളുടെയും ചുമതല. കുബേരന്റെ ഒമ്പത് നിധികളുടെ സംരക്ഷകരിലെ ഒരാളാണ് ശംഖ നിധി. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തു നിന്നും പ്രവേശിക്കുമ്പോൾ ഇടത് ഭാഗത്താണ് ശംഖ നിധിയുടെ സ്ഥാനം. കയ്യിൽ താമരയുമായി എതിർ വശത്താണ് പദ്മ നിധിയുടെ സ്ഥാനം
തിരുമല തിരുപ്പതി ദേവസ്ഥാനം (TTD ) ട്രസ്റ്റ്‌ ബോർഡിന്റെ കണക്കനുസരിച്ച് ക്ഷേത്രത്തിന് 1.2 ടൺ സ്വർണാഭരണങ്ങളും 10 ടൺ വെള്ളിയും 17000 കോടി രൂപയും 11,255.66 കിലോഗ്രാം സ്വർണവും സമ്പത്തായുണ്ട്. കൂടാതെ 6000 ഏക്കറോളം കാടും മറ്റ് ചില പ്രദേശങ്ങളും ക്ഷേത്രത്തിന്റെതായുണ്ട്. സമുദ്രനിരപ്പിന് 3,200 അടി മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
രണ്ട് ദേവതകൾ; നൂറ്റാണ്ടുകളായി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ കാവൽക്കാർ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement