ഇന്ത്യയിൽ 10000ഓളം പേരിൽ ജീനോം സ്വീക്വൻസിങ് നടത്തി: ദേശീയ ശാസ്ത്രദിനത്തില്‍ വെളിപ്പെടുത്തലുമായി കേന്ദ്രം
- Published by:Rajesh V
- trending desk
Last Updated:
ഇന്ത്യന്‍ ജീനോമുകളുടെ ഡാറ്റാബേസ് നിര്‍മ്മിക്കുന്നതിലൂടെ ഗവേഷകര്‍ക്ക് എവിടെയിരുന്നും ഇന്ത്യയിലെ ജനസംഖ്യാ ഗ്രൂപ്പുകളെ സ്വാധീനിക്കുന്ന ജനിതക വകഭേദങ്ങളെക്കുറിച്ച് പഠിക്കാനും മരുന്നുകളും ചികിത്സകളും രൂപപ്പെടുത്താനും സാധിക്കും
ന്യൂഡല്‍ഹി: വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 10000ഓളം ഇന്ത്യക്കാരിൽ ജീനോം സ്വീക്വൻസിങ് നടത്തിയതായി ശാസ്ത്രജ്ഞര്‍. ജീന്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങള്‍ക്ക് ആവശ്യമായ ഡാറ്റബേസ് നിര്‍മ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാർ പറഞ്ഞു. കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി ജിതേന്ദ്രസിംഗാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ശാസ്ത്രരംഗത്തിന് ഇത് അഭിമാനനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പരിപാടിയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭാവി ആരോഗ്യസംരക്ഷണ മേഖലയ്ക്ക് ജീനോം പഠനം ഒരു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യന്‍ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രമേഖല പുരോഗമിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഒരു മുന്‍നിര രാഷ്ട്രമായി ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിവിധ ഭാഷ-സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 99 കമ്യൂണിറ്റികളില്‍ നിന്നുള്ള 10000 വ്യക്തികളിലാണ് ജീനോം സ്വീക്വൻസിങ് നടത്തിയത്. ഈ ഉദ്യമം വിജയിപ്പിച്ച ബയോടെക്‌നോളജി വകുപ്പിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
advertisement
1.3 ബില്യണ്‍ വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ 4,600ലധികം ജനസംഖ്യ ഗ്രൂപ്പുകളാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഘടകങ്ങള്‍ നിലവിലെ ജനസംഖ്യയുടെ ജനിതക വൈവിധ്യത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജീനോമുകളുടെ ഡാറ്റാബേസ് നിര്‍മ്മിക്കുന്നതിലൂടെ ഗവേഷകര്‍ക്ക് എവിടെയിരുന്നും ഇന്ത്യയിലെ ജനസംഖ്യാ ഗ്രൂപ്പുകളെ സ്വാധീനിക്കുന്ന ജനിതക വകഭേദങ്ങളെക്കുറിച്ച് പഠിക്കാനും മരുന്നുകളും ചികിത്സകളും രൂപപ്പെടുത്താനും സാധിക്കും. യുകെ, ചൈന, യുഎസ്എ തുടങ്ങിയ രാജ്യങ്ങള്‍ 100,000 ജീനോം സ്വീക്വൻസിങ് നടത്താനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 28, 2024 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ത്യയിൽ 10000ഓളം പേരിൽ ജീനോം സ്വീക്വൻസിങ് നടത്തി: ദേശീയ ശാസ്ത്രദിനത്തില്‍ വെളിപ്പെടുത്തലുമായി കേന്ദ്രം


