പോക്കറ്റ് കാലിയാവില്ല; ചിലവ് ഫിഫ്റ്റി ഫിഫ്റ്റി; പുതുതലമുറയില്‍ ട്രെൻഡിംഗാകുന്ന അഫോര്‍ഡേറ്റിംഗ്

Last Updated:

മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും അധികം പണച്ചെലവുള്ള ഡേറ്റിംഗ് രീതികൾ ഒഴിവാക്കാനും അഫോർഡേറ്റിം​ഗിന് കഴിയും

News18
News18
കാലം മാറുന്നതിനുസരിച്ച് ബന്ധങ്ങളിലും പലവിധത്തിനുള്ള മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആളുകള്‍ക്കിടയിലെ ഡേറ്റിംഗ് രീതികളിലും വലിയ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുതിയൊരു തരം ഡേറ്റിംഗ് രീതി അടുത്തകാലത്ത് പുതുതലമുറയ്ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ജെന്‍സിയുടെയും(Genz) മില്ലേനിയല്‍സിന്റെയും(millennials) ഇടയിലാണ് ഈ ഡേറ്റിംഗ് രീതി കൂടുതല്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. എന്താണ് അഫോര്‍ഡേറ്റിംഗ് എന്ന് പരിശോധിക്കാം.
ഡേറ്റിംഗിനിടെ തന്റെ സമ്പാദ്യങ്ങളെക്കുറിച്ചും ബജറ്റിനെക്കുറിച്ചും പങ്കാളിയോട് വെളിപ്പെടുത്തുന്ന രീതിയാണ് അഫോര്‍ഡേറ്റിംഗ്. സാമ്പത്തിക സാഹചര്യങ്ങള്‍ പങ്കാളിയില്‍ നിന്ന് മറച്ചു വയ്ക്കുന്നതിന് പകരം അവയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിലൂടെ മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും അധികം പണച്ചെലവുള്ള ഡേറ്റിംഗ് രീതികൾ ഒഴിവാക്കാനും കഴിയും. കൂടാതെ, ബന്ധങ്ങളില്‍ കൂടുതല്‍ സത്യസന്ധത പ്രകടമാകുമെന്നും പുതുതലമുറ വിശ്വസിക്കുന്നു. പങ്കാളികള്‍ക്കിടയിലെ ബന്ധത്തില്‍ സമ്മര്‍ദം കുറയുകയും കൂടുതല്‍ ആധികാരികമാകുകയും ചെയ്യുന്നു. അതിനാല്‍ രണ്ടുപേര്‍ക്കും തങ്ങളുടെ സമ്പാദ്യം നശിപ്പിക്കാതെ പരസ്പരം സ്‌നേഹിക്കാനും ബന്ധം ആസ്വദിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.
advertisement
അഫോര്‍ഡേറ്റിംഗില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ ബന്ധത്തിലൂടെ ഒന്നിലധികം നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധം തുടങ്ങുമ്പോള്‍ തന്നെ യഥാര്‍ത്ഥ്യങ്ങളിലൂന്നിയുള്ള ബന്ധമായിരിക്കും അത്. അതിലൂടെ രണ്ടുപേര്‍ക്കും സാമ്പത്തിക സമ്മര്‍ദങ്ങളും തെറ്റിദ്ധാരണകളും കുറയ്ക്കാനും കഴിയും. ബന്ധം തുടങ്ങുമ്പോള്‍ തന്നെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കുന്നത് ഇരുവര്‍ക്കുമിടയിലെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും. കൂടാതെ, ശരിയായ ബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ തുറന്ന സമീപനത്തിലൂടെ സാമൂഹികമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദവും ഇല്ലാതാക്കുന്നു.
സാമ്പത്തിക അതിര്‍വരമ്പുകളും ബഹുമാനവും
ബന്ധങ്ങളില്‍ സാമ്പത്തികനിലയെക്കുറിച്ചുള്ള സത്യസന്ധമായ സംഭാഷണങ്ങള്‍ നിലനിര്‍ത്തുന്നതാണ് അഫോര്‍ഡേറ്റിംഗിന്റെ ലക്ഷ്യം. തങ്ങളുടെ ബജറ്റുകളെക്കുറിച്ച് രണ്ട് പങ്കാളികളും പരസ്പരം തുറന്ന് സംസാരിക്കുന്നു. അതില്‍ ഡേറ്റുകളും സമ്മാനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. തങ്ങള്‍ക്ക് ചെലവിടാന്‍ കഴിയുന്നതിലും കൂടുതല്‍ പണം ചെലവിടുന്നത് പങ്കാളികളില്‍ കൂടുതല്‍ മാനസികമായും സാമ്പത്തികവുമായുള്ള സമ്മര്‍ദം സൃഷ്ടിക്കുന്നു. അനാവശ്യമായി പണത്തെക്കുറിച്ച് വിഷമിക്കുന്നതിനു പകരം പങ്കാളികള്‍ക്ക് തങ്ങളുടെ ബന്ധത്തില്‍ ഊന്നല്‍ നല്‍കാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുന്നു.
advertisement
പ്രണയബന്ധത്തിലായിരുന്നാല്‍ വലിയ തോതിലുള്ള പണച്ചെലവ് ഉണ്ടാകുമെന്നും പങ്കാളികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കണമെന്നുമുള്ള പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിക്കുകയാണ് അഫോര്‍ഡേറ്റിംഗ്. ഇതില്‍ പങ്കാളികള്‍ പണം അധികമായി ചെലവഴിക്കുന്നതിന് പകരം തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. വീട്ടില്‍ ഒന്നിച്ചുള്ള ഭക്ഷണം പാകം ചെയ്യല്‍, ഒന്നിച്ച് നടക്കാന്‍ പോകുന്നത്, അല്ലെങ്കില്‍ പ്രാദേശിക പരിപാടികളില്‍ പങ്കെടുക്കുന്നത് മുതലായവ ബന്ധത്തിൽ പരസ്പരമുള്ള ഇടയടുപ്പം വര്‍ധിപ്പിക്കുമെന്ന് അവര്‍ കരുതുന്നു.
സമ്മര്‍ദം കുറഞ്ഞ ഡേറ്റിംഗ്
നിങ്ങള്‍ വിദ്യാര്‍ഥിയാണെങ്കില്‍ ചിലപ്പോള്‍ വിദ്യാഭ്യാസ വായ്പ എടുത്തിട്ടായിരിക്കും കോളേജിലെ ഫീസ് അടയ്ക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ പങ്കാളിക്ക് കൂടുതല്‍ വിലയുള്ള സമ്മാനങ്ങള്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ നേരെ മറിച്ച് സാമ്പത്തിക നിലയെക്കുറിച്ച് പങ്കാളിയോട് ആദ്യമേ തന്നെ വ്യക്തമാക്കുമ്പോള്‍ കൂടുതല്‍ മുന്‍വിധിയില്ലാതെ പങ്കാളിയെ സ്‌നേഹിക്കാന്‍ കഴിയും. പ്രണയത്തിലായ രണ്ടുപേരും പരസ്പരം സാമ്പത്തിക ചുറ്റുപാടുകളെക്കുറിച്ച് മനസ്സിലാക്കുന്നത് തങ്ങളുടെ സ്‌നേഹബന്ധങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
പോക്കറ്റ് കാലിയാവില്ല; ചിലവ് ഫിഫ്റ്റി ഫിഫ്റ്റി; പുതുതലമുറയില്‍ ട്രെൻഡിംഗാകുന്ന അഫോര്‍ഡേറ്റിംഗ്
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement