'സിനിമയില്‍ നായകൻ നായികയെ ചുംബിച്ചാൽ കുഞ്ഞ് ഉണ്ടാകുമോയെന്ന് കുട്ടിയുടെ സംശയം'; സൈക്കോളജിസ്റ്റിന്‍റെ മറുപടി
ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് പലപ്പോഴും ഇന്ത്യയിലെ രക്ഷകർത്താക്കളുടെ മനസ്സിൽ പരിഭ്രാന്തിയും സമ്മർദ്ദവും സൃഷ്ടിക്കുന്നുണ്ട്
News18 Malayalam
Updated: January 14, 2021, 10:50 PM IST

kiss couple
- News18 Malayalam
- Last Updated: January 14, 2021, 10:50 PM IST
എന്‍റെ 6 വയസ്സുള്ള മകൻ ടിവിയിൽ ഞങ്ങളോടൊപ്പം ഒരു സിനിമ കാണുന്നുണ്ടായിരുന്നു. നായകൻ നായികയെ ചുംബിച്ച ശേഷം എങ്ങനെയാണ് ഹെറോയിൻ ഗർഭിണിയായതെന്ന് കുട്ടി സംശയം ചോദിച്ചു. ഞാൻ ആരെയെങ്കിലും ചുംബിച്ചാൽ കുഞ്ഞ് ജനിക്കാമോ എന്നും കുട്ടി ചോദിച്ചു. എന്ത് മറുപടിയാണ് നൽകേണ്ടത് ?
ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് പലപ്പോഴും ഇന്ത്യയിലെ രക്ഷകർത്താക്കളുടെ മനസ്സിൽ പരിഭ്രാന്തിയും സമ്മർദ്ദവും സൃഷ്ടിക്കുന്നുണ്ട്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ലൈംഗികതയെക്കുറിച്ച് നിങ്ങളുടെ കുട്ടികളോട് സംസാരിക്കുന്നത് ഒരു തെറ്റല്ല എന്നതാണ്. ലൈംഗിക കാര്യങ്ങൾ അശ്ലീലമാണെന്ന് മുതിർന്നവർ പഠിപ്പിച്ചുവെച്ചിരിക്കുകയാണ്. ഒരു പത്തുവയസ്സുകാരന്റെ മനസ്സിൽ അത് അങ്ങനെയല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
അവരെ സംബന്ധിച്ചിടത്തോളം ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അവരുടെ ജിജ്ഞാസയുടെ ഭാഗമാണ്. അവരുടെ ശരീരത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹം അവർക്ക് കാണും. നിങ്ങളുടെ കുട്ടിയുടെ ഈ അന്വേഷണം അവനെ ഗർഭധാരണത്തിനെ കുറിച്ച് മാത്രമല്ല ഓൺലൈനിലോ ടിവിയിലോ കാണുന്നതെല്ലാം സത്യമല്ല എന്ന് പരിചയപ്പെടുത്താനുള്ള മികച്ച അവസരമാണ്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ചുംബനം ആരെയെങ്കിലും ഗർഭിണിയാക്കുന്നില്ലെന്നും ടിവി ഷോയിൽ കാണിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അല്ലെന്നും നിങ്ങൾക്ക് പറയാം. ടിവിയിൽ നമ്മൾ കാണുന്നത് എല്ലായ്പ്പോഴും ശരിയല്ലെന്നും ചിലപ്പോൾ തെറ്റായിരിക്കാമെന്നും നിങ്ങൾക്ക് ഇവിടെ പറഞ്ഞു കൊടുക്കാൻ കഴിയും.
ഗർഭാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് വരുമ്പോൾ ഗർഭാശയവും അണ്ഡാശയവും ഉള്ള പൂർണ്ണ പ്രത്യുത്പാദന ശരീരഘടനയുള്ള ആളുകൾക്ക് പ്രായമായതിനുശേഷം മാത്രമേ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ട് നിങ്ങൾക്ക് ആരംഭിക്കാം. അമ്മയുടെ ശരീരത്തിൽ വളരുന്ന ഒരു കുഞ്ഞിനെ സൃഷ്ടിക്കാൻ ഒരു പുരുഷനും സ്ത്രീയും ആവശ്യമാണെന്നും നിങ്ങൾക്ക് പിന്നീട് പറഞ്ഞു കൊടുക്കാം.