Friendship Day 2024 | ഇന്ത്യക്കാര്‍ക്ക് മാത്രം സൗഹൃദദിനം ഓഗസ്റ്റിലെ ആദ്യ ഞായറായത് എന്തുകൊണ്ട്?
- Published by:Sarika N
- news18-malayalam
Last Updated:
ജൂലൈ 30 നാണ് ആഗോള സൗഹൃദ ദിനം ആഘോഷിക്കുന്നത്
ന്യൂഡൽഹി : പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന് ജീവനായി മാറുന്നവയാണ് ഓരോ സൗഹൃദബന്ധങ്ങളും.അവിടെ ഭാഷ - ദേശ - വർണ്ണ - വർഗ വ്യത്യാസങ്ങളില്ല.
ജൂലൈ 30 നാണ് ആഗോള സൗഹൃദ ദിനം ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സൗഹൃദ ദിനമാഘോഷിക്കുന്നത്
ആഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ചയാണ്. ജോലികളോ മറ്റ് തിരക്കുകളോ ഇല്ലാതെ കൂട്ടുക്കാർക്ക് ഒത്തു കൂടുവാനാണ് ഞായറാഴ്ച ദിവസത്തെ സൗഹൃദ ദിനത്തിനായി തീരുമാനിച്ചത് .
1930 ൽ ഹാൾമാർക്ക് കാർഡിന്റെ സ്ഥാപകനായ ജോയ്‌സ് ഹാൾ ആണ് ആദ്യമായി സൗഹൃദ ദിനമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. പിന്നീട് ഈ ആശയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു. തുടർന്ന് 1958ൽ ഡോ. റാമോൺ ആർട്ടെമിയോ ബ്രാച്ചോ ആഗോള സൗഹൃദ ദിനം എന്ന ആശയം നിർദ്ദേശിക്കുകയും 2011ൽ ഐക്യരാഷ്ട്രസഭ ജൂലൈ 30 സൗഹൃദദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
advertisement
ഇന്ത്യയിലെ സൗഹൃദ ദിനം
ഇന്ത്യയില്‍ ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം. ഈ ദിനം തിരഞ്ഞെടുത്തതില്‍ പ്രത്യേകിച്ച് കാരണമോ ചരിത്രമോ ഇല്ല. സൗകര്യാര്‍ത്ഥമാണ് ഇന്ത്യയില്‍ ഞായറാഴ്ച സൗഹൃദ ദിനം ആഘോഷിക്കുന്നത്. എല്ലാവര്‍ക്കും അവധിയുള്ള ഞായറാഴ്ച സൗഹൃദദിനം ആഘോഷിക്കുന്നതിലൂടെ ആളുകള്‍ക്ക് ജോലി തടസ്സങ്ങളൊന്നും ഇല്ലാതെ ഒത്തുചേരാനും സൗഹൃദം ആഘോഷിക്കാന്‍ പറ്റുകയും ചെയ്യും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Aug 04, 2024 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Friendship Day 2024 | ഇന്ത്യക്കാര്‍ക്ക് മാത്രം സൗഹൃദദിനം ഓഗസ്റ്റിലെ ആദ്യ ഞായറായത് എന്തുകൊണ്ട്?







