• HOME
  • »
  • NEWS
  • »
  • life
  • »
  • വിറ്റാമിൻ ഡിയെക്കുറിച്ച് ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് അറിയേണ്ടത്

വിറ്റാമിൻ ഡിയെക്കുറിച്ച് ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് അറിയേണ്ടത്

സൂര്യപ്രകാശമാണ് വിറ്റാമിൻ ഡി ലഭിക്കുന്ന ഏറ്റവും വലിയ ഉറവിടം. സാൽമൺ, ട്യൂണ എന്നീ മത്സ്യങ്ങൾ, മത്സ്യ കരൾ എണ്ണകൾ, ചീസ്, മുട്ടയുടെ മഞ്ഞ എന്നിവ വിറ്റാമിൻ ഡിയുടെ ഉറവിടങ്ങളാണ്.

Vitamin D

Vitamin D

  • News18
  • Last Updated :
  • Share this:
    ആരോഗ്യകരമായ എല്ലുകൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. എന്നാൽ, ശാരീരിക അദ്ധ്വാനം കുറഞ്ഞുവരുന്നതിനാൽ ഊർജ്ജസ്വലമായ ജീവിതത്തിന് വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നുവന്നു. വിറ്റാമിൻ ഡിയുടെ കുറവ് ശരീരത്തിലുണ്ടായാൽ നിരവധിയായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

    ക്ഷീണം, അസ്ഥികൾക്കും പേശികൾക്കും വേദന എന്നിവയാണ് ആരോഗ്യം ക്ഷയിക്കുന്നതിന്റെ ലക്ഷണങ്ങൾ. ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം വിറ്റാമിൻ ഡിയുടെ കുറവാണ്. അതുകൊണ്ടു തന്നെ വിറ്റാമിൻ ഡിയുടെ ഉപഭോഗത്തെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കണം.

    ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 50% ആളുകളും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രം 76ശതമാനം ആളുകളും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നവരാണ്. 18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവരിലാണ് വിറ്റാമിൻ ഡിയുടെ കുറവ് കാര്യമായി കണ്ടുവരുന്നത്. മസിലുകൾ ക്ഷയിക്കുന്നതും അസ്ഥികൾക്ക് വേദന വരുന്നതും വിറ്റാമിൻ ഡി അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒടിവ്, ചതവ് എന്നിവയ്ക്ക കാരണമാകും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഹൃദയസംബന്ധമായ രോഗങ്ങൾ, ടൈപ് ടു പ്രമേഹം. വിഷാദം, കാൻസർ എന്നിവയ്ക്ക് എതിരായും വിറ്റാമിൻ ഡി പ്രവർത്തിക്കുന്നു.

    COVID 19 ജാഗ്രത | വീട്ടിൽ തന്നെയിരുന്ന് നിങ്ങളുടെ പ്രതിരോധ ശേഷി ഇങ്ങനെയൊക്കെ വർദ്ധിപ്പിക്കാം

    വിറ്റാമിൻ ഡിയുടെ ഉറവിടങ്ങൾ

    മുതിർന്നവർ 30 ng/mL എന്ന അളവിൽ വിറ്റാമിൻ ഡി ശരീരത്തിൽ നിലനിർത്തേണ്ടതുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡി ലഭിക്കുന്ന ഏറ്റവും വലിയ ഉറവിടം. സാൽമൺ, ട്യൂണ എന്നീ മത്സ്യങ്ങൾ, മത്സ്യ കരൾ എണ്ണകൾ, ചീസ്, മുട്ടയുടെ മഞ്ഞ എന്നിവ വിറ്റാമിൻ ഡിയുടെ ഉറവിടങ്ങളാണ്. എന്നാൽ, ഈ ഉറവിടങ്ങളിൽ നിന്ന് വിറ്റാമിൻ ഡി ശരീരത്തിന് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടതാണ്.

    വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുന്നത് എന്താണ്?

    ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാത്തവരിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുന്നതാണ്. സൂര്യപ്രകാശം വളരെ ദുർബലമാണെങ്കിലും വിറ്റാമിൻ ഡി ലഭിക്കില്ല. ചില സമയങ്ങളിൽ നിങ്ങളുടെ ത്വക്കിന്റെ നിറവും കൂടുതൽ സമയം സൂര്യപ്രകാശത്തിന് കീഴിൽ ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് കാരണമാകാറുണ്ട്.
    Published by:Joys Joy
    First published: