COVID ജാഗ്രത | നിങ്ങളുടെ പ്രതിരോധശേഷി ദുർബലമാകുന്നതിന്റെ നാല് അടയാളങ്ങൾ ഇതാണ്
Last Updated:
പ്രധാനമായും നാല് അടയാളങ്ങൾ ആണ് രോഗപ്രതിരോധ ശേഷി ദുർബലപ്പെടുന്നതിന്റെ സൂചനകൾ,
പ്രതിരോധശേഷിയാണ് പകർച്ചവ്യാധിയായ സൂക്ഷ്മാണുക്കൾക്ക് എതിരെയുള്ള നമ്മുടെ പ്രധാനപ്പെട്ട പ്രതിരോധ മാർഗം. ആരോഗ്യത്തോടെ ഇരിക്കാനും രോഗങ്ങളിൽ നിന്ന് മുക്തമായിരിക്കാനും ശക്തമായ രോഗപ്രതിരോധ ശേഷി നമ്മളെ സഹായിക്കുന്നു. സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയുമാണ് ശക്തമായ പ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കുന്നത്.
എന്നാൽ മാനസിക സമ്മർദ്ദവും താളംതെറ്റിയ ജീവിതശൈലിയും മദ്യപാനാസക്തിയുമെല്ലാം നമ്മുടെ പ്രതിരോധശേഷിയെ ആണ് തകർക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നമ്മൾ മിക്കവരും നമ്മുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്, പ്രതിരോധശേഷിയെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടതാണ്. ദുർബലമായ രോഗപ്രതിരോധശേഷിയുള്ളവരിലാണ് കോവിഡ് 19 കാര്യമായി ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ചില മാർഗങ്ങൾ ഇതാ. പ്രധാനമായും നാല് അടയാളങ്ങൾ ആണ് രോഗപ്രതിരോധ ശേഷി ദുർബലപ്പെടുന്നതിന്റെ സൂചനകൾ,
1. പതിവായി അണുബാധകൾ ഉണ്ടാകും സുഖം പ്രാപിക്കാൻ ദീർഘകാലം എടുക്കുന്നതും
രോഗപ്രതിരോധ ശേഷി ദുർബലമാണെന്നതിന്റെ ഏറ്റവും മികച്ച അടയാളമാണ് ഇത്. നമ്മുടെ പ്രതിരോധശേഷി ദുർബലമാണെങ്കിൽ ദോഷകരമായ ബാക്ടീരിയകളെയും ഫംഗസുകളെയും വൈറസുകളെയും ഇല്ലാതാക്കാൻ കഴിയില്ല. വിദഗ്ദരുടെ അഭിപ്രായം അനുസരിച്ച് വർഷത്തിൽ മൂന്ന് തവണയിൽ കൂടുതൽ നിങ്ങൾക്ക് ജലദോഷം പിടിപെടുകയും അത് മാറാൻ ദീർഘകാലം എടുക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാണെന്നാണ് അത് തെളിയിക്കുന്നത്.
advertisement
മുറിവുകളുടെ കാര്യവും അങ്ങനെ തന്നെയാണ്. പ്രതിരോധശേഷി കുറവാണെങ്കിൽ മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയം എടുക്കും.
2. അമിതമായ ക്ഷീണം
നിരന്തരം ക്ഷീണം അനുഭവപ്പെടുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാണെന്നതിന്റെ സൂചനയാണ്. അധികസമയം ഉറങ്ങിയാലും ഈ ക്ഷീണത്തിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കില്ല. കാരണം, ശരീരത്തിന് അതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജം ആവശ്യമാണ്. രോഗപ്രതിരോധ ശേഷി കുറവാണെങ്കിൽ അണുബാധകൾക്ക് എതിരെ പോരാടുന്നതിന് ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരും. ഇതിനെ തുടർന്നാണ് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത്.
advertisement
3. വയറ്റിലെ പ്രശ്നങ്ങൾ
ജോൺ ഹോപ്കിൻസ് പറയുന്നത് അനുസരിച്ച് പ്രതിരോധവ്യവസ്ഥയുടെ വലിയൊരു ഭാഗം നമ്മുടെ കുടലിലാണ്.
നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിർത്താൻ ആന്റിബോഡികളും മറ്റ് ഉപയോഗപ്രദമായ വസ്തുക്കളും പുറത്തുവിടുന്ന ധാരാളം നല്ല ബാക്ടീരിയകൾ നിങ്ങളുടെ ദഹനനാളത്തിൽ ഉണ്ട്.
കുടൽ ബാക്ടീരിയയിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ കുടൽ ബാക്ടീരിയകൾ കുറവായിരിക്കുമ്പോഴോ കൂടുതൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടലിലെ ബാക്ടീരിയകളും ദഹനത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടു തന്നെ മലബന്ധം, വയറിളക്കം പോലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകുകയാണെങ്കിൽ നിങ്ങളുടെ പ്രതിരോധശേഷി പരിശോധിക്കേണ്ടതുണ്ട്.
advertisement
4. വായയിലെ അൾസർ
ആകസ്മികമായി നാക്കിലും കവിളിലും കടിക്കുന്നത് പലപ്പോഴും അൾസറിന് കാരണമാകും. എന്നാൽ, ദുർബലമായ രോഗപ്രതിരോധ ശേഷി ആണെങ്കിലും വായിൽ അൾസർ വരാവുന്നതാണ്. സമ്മർദ്ദവും വായയിലെ അൾസറിന് കാരണമാകാറുണ്ട്. നിരന്തരമായ സമ്മർദ്ദം പ്രതിരോധശേഷിയെയും ദുർബലപ്പെടുത്തും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2020 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
COVID ജാഗ്രത | നിങ്ങളുടെ പ്രതിരോധശേഷി ദുർബലമാകുന്നതിന്റെ നാല് അടയാളങ്ങൾ ഇതാണ്