HOME » NEWS » Life » WILL MORE OPEN ABOUT SEXUAL DESIRES KILL AWAY THE TOXIC RELATIONSHIPS SWPB

Toxic Relationships| 'ലൈംഗികാഭിലാഷങ്ങളെക്കുറിച്ചുള്ള തുറന്നുപറയൽ വിഷലിപ്തമായ ബന്ധങ്ങളെ ഇല്ലാതാക്കുമോ?'

മുമ്പ് പല പുരുഷന്മാരുമായും ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീ 'വേശ്യ'എന്ന നിലയിലാണ് മുദ്രകുത്തപ്പെടുന്നത്. ഈ പരിഹാസ്യമായ സെക്സിസ്റ്റ് അനുമാനം ഒരു ബന്ധത്തിലെ മോശം വശങ്ങളെ സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കും

News18 Malayalam | news18-malayalam
Updated: December 29, 2020, 9:45 PM IST
Toxic Relationships| 'ലൈംഗികാഭിലാഷങ്ങളെക്കുറിച്ചുള്ള തുറന്നുപറയൽ വിഷലിപ്തമായ ബന്ധങ്ങളെ ഇല്ലാതാക്കുമോ?'
പ്രതീകാത്മക ചിത്രം
  • Share this:
ചോദ്യം: ഒരു സമൂഹമെന്ന നിലയിൽ ലൈംഗികാഭിലാഷങ്ങളെക്കുറിച്ച് ഉപദ്രവകരമല്ലാത്തതും സ്വീകാര്യമായതുമായ രീതിയിൽ കൂടുതൽ തുറന്നുപറയാൻ കഴിയുമെങ്കിൽ, അത് നമുക്ക് ചുറ്റുമുള്ള വിഷലിപ്തമായ ബന്ധങ്ങളെ (ടോക്സിക് റിലേഷൻസ്) ഇല്ലാതാക്കുമോ?

ഉത്തരം: ഇത് തീർച്ചയായും ശുഭാപ്തിവിശ്വാസം നൽകുന്നതും ഉയർന്നതലത്തിലുമുള്ള ഒരു ചിന്തയാണ്. റിലേഷന്‍ഷിപ്പ് അഥവാ ബന്ധങ്ങള്‍ നമ്മുടെ ശരീരത്തെ പോലെയാണ്. അവ ആരോഗ്യകരമായി ഇരുന്നാല്‍ നമുക്ക് സന്തോഷവും ആനന്ദവും സംതൃപ്തിയുമൊക്കെ തോന്നും. മറിച്ച് അവ അനാരോഗ്യകരവും വിഷലിപ്തവുമാകുമ്പോള്‍ നാം നിരാശയുടെയും സങ്കടത്തിന്റെയും ഒറ്റപ്പെടലിന്റെയുമൊക്കെ കയത്തിലേക്ക് വീണു പോവുകയും ചെയ്യും. എന്നാൽ വിഷലിപ്തമായ ബന്ധങ്ങൾ പലപ്പോഴും ബന്ധങ്ങളിലെ അസന്തുലിതമായ പവർ ഡൈനാമിക്സിന്റെ ഫലമാണ്, ഒരു പങ്കാളിയ്ക്ക് വിഷലിപ്തമായ മറ്റൊരു പങ്കാളിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും (അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ, രണ്ട് പങ്കാളികളും പരസ്പരം വിഷലിപ്തമാണ്). ഈ അസന്തുലിതാവസ്ഥ നിരവധി ഘടകങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്. അവ സാമൂഹ്യമാകാം - പുരുഷാധിപത്യ സങ്കൽപ്പങ്ങൾ പോലെ, മാത്രമല്ല വളരെ വ്യക്തിപരവുമാകാം - ആത്മാഭിമാനത്തിന്റെ അഭാവം അല്ലെങ്കിൽ സ്വയം-മൂല്യം പോലെ. ലൈംഗികാഭിലാഷങ്ങൾ സമൂഹം സ്വീകരിക്കുന്നത് ഒരു പരിധിവരെ ഈ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ചില ഘടകങ്ങളെ ഒഴിവാക്കും.

Also Read- 'അവൾ സെക്സിൽനിന്ന് അകന്നു നിൽക്കുന്നു, ഞാൻ എന്തു ചെയ്യണം?' സെക്സോളജിസ്റ്റിനെ സമീപിച്ച് യുവാവ്

ലൈംഗിക ബന്ധങ്ങളിലെ പങ്കാളികളുടെ പെരുമാറ്റം പലപ്പോഴും സാമൂഹിക ധാരണകളാലും പ്രതീക്ഷകളാലും സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, മുമ്പ് പല പുരുഷന്മാരുമായും ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീ 'വേശ്യ'എന്ന നിലയിലാണ് മുദ്രകുത്തപ്പെടുന്നത്. ഈ പരിഹാസ്യമായ സെക്സിസ്റ്റ് അനുമാനം ഒരു ബന്ധത്തിലെ മോശം വശങ്ങളെ സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കും. അതുപോലെ,  ലൈംഗിക മുൻ‌ഗണനകളൊന്നും ഇല്ലാത്ത അല്ലെങ്കിൽ എന്തെങ്കിലും വിചിത്രസ്വഭാവമുള്ള ഒരു പുരുഷനും ഒരു വിഷലിപ്തമായ ബന്ധത്തിൽ തുടരാൻ നിർബന്ധിതനാകാം, അല്ലെങ്കിൽ പങ്കാളി തന്റെ വിചിത്ര സ്വഭാവം വെളിപ്പെടുത്തുമെന്ന് ഭയപ്പെടുന്നു. വിവാഹേതര ലൈംഗികതയെ വിലക്കുന്നതും ഭയപ്പെടുന്നതും സ്ത്രീയുടെയോ പുരുഷന്റെയോ വില ഇല്ലാതാക്കുന്ന ഒന്നായി പരിഗണിക്കുന്നതും പലപ്പോഴും അവർ ആഗ്രഹിക്കാത്ത വിഷലിപ്തമായ ബന്ധങ്ങളിൽ തുടരാൻ പ്രേരിപ്പിക്കുന്നു.

പങ്കാളികൾക്ക് വിഷലിപ്തമായ ബന്ധത്തിൽ ഏർപ്പെടാനുള്ള മാർഗ്ഗം ഇവമാത്രമല്ലെങ്കിലും, സമൂഹം യഥാർത്ഥത്തിൽ ലൈംഗികാഭിലാഷങ്ങളും ലൈംഗികതയും തുറന്ന അർത്ഥത്തിൽ സ്വീകരിക്കുന്നതുവഴി തീർച്ചയായും ഇല്ലാതാക്കാവുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും, എല്ലാ വിഷ ബന്ധങ്ങളും അപ്രത്യക്ഷമാകുന്നതിന്, സ്വയം സ്നേഹത്തിനും മികച്ച മാനസികാരോഗ്യത്തിനും കൂടുതൽ ഊന്നൽ നൽകണം.

Also Read- fraysexual| 'പങ്കാളിയോട് അകന്നു നിൽക്കുമ്പോൾ സെക്സിൽ താൽപര്യം; അടുക്കുമ്പോൾ വിമുഖത'; യുവാവിന്റെ ആശങ്കയ്ക്ക് കൗൺസലറുടെ മറുപടി

ആളുകൾ‌ ഒരാളുടെ മൂല്യം നിർ‌ണ്ണയിക്കുന്നത്‌ അവർ ഇപ്പോഴുള്ള ബന്ധം കൊണ്ടല്ലെന്ന് മനസ്സിലാക്കാൻ‌ ശ്രമിക്കുക. ജീവിതം മുന്നോട്ടുപോവുകയാണ്. എല്ലാ രാത്രിയിലും നിങ്ങളെ കരയിപ്പിക്കുന്ന വിഷലിപ്തമായ വ്യക്തി ഇല്ലാതെ തന്നെ നിങ്ങൾ‌ സന്തോഷവാനായിരിക്കും . നിങ്ങൾ സ്നേഹസമ്പന്നനും സ്നേഹിക്കപ്പെടേണ്ടവനാണെന്നും മനസിലാക്കുക. നിങ്ങളെ വേദനിപ്പിക്കുന്ന വ്യക്തിയെ ഉപേക്ഷിച്ചാലും, നിങ്ങൾക്ക് ഇപ്പോഴും സ്നേഹം കണ്ടെത്താനാകും. നിങ്ങൾ തകർന്നിട്ടില്ല,  തകർന്നതാണെന്ന് നിങ്ങൾക്ക് തോന്നുന്നതാണ്.  നിങ്ങൾ സ്വയം  സ്നേഹിക്കേണ്ടതുണ്ട്.
Published by: Rajesh V
First published: December 29, 2020, 9:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories