ഷോര്‍ട്‌സ് ഇട്ട് ജോലിക്ക് ഇൻ്റർവ്യുവിന് എത്തിയ യുവതിയെ തിരിച്ചയച്ചു; ഇത്ര കാര്യമാക്കാനുണ്ടോയെന്ന് സോഷ്യല്‍ മീഡിയ
Last Updated:
ഓഫീസ് വസ്ത്രധാരണവും അഭിമുഖത്തിനായുള്ള വസ്ത്രമര്യാദയും തമ്മില്‍ വ്യത്യാസമുണ്ടെന്നും അക്കാര്യം യുവതിയ്ക്ക് ഇപ്പോള്‍ മനസിലായിക്കാണും
ഓരോ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രത്യേകിച്ച് ജോലിയ്ക്കായുള്ള അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്വീകാര്യമായ രീതിയിലാണ് എല്ലാവരും വസ്ത്രം ധരിക്കുന്നത്. എന്നാല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കപ്പെടേണ്ടി വന്നാലുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരം ഒരു അനുഭവം പങ്കുവെച്ചെത്തിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജോലിയ്ക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയ തന്നെ കമ്പനി റിക്രൂട്ടര്‍ തിരിച്ചയച്ചുവെന്നാണ് ടൈറേഷ്യ എന്ന യുവതി പറയുന്നത്. എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് ടൈറേഷ്യ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
വെള്ളനിറത്തിലുള്ള ടോപ്പും കറുപ്പ് നിറത്തിലുള്ള ഷോര്‍ട്‌സുമാണ് ടൈറേഷ്യ ധരിച്ചിരുന്നത്. വീട്ടില്‍ പോയി വസ്ത്രം മാറ്റി വന്നാല്‍ അടുത്ത ദിവസം അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് ടൈറേഷ്യ വീഡിയോയില്‍ പറഞ്ഞു.
വളരെ വൃത്തിയായും പ്രൊഫഷണലായുമാണ് താന്‍ വസ്ത്രം ധരിച്ചിരിക്കുന്നതെന്നും റിക്രൂട്ടറിന്റെ വാക്കുകള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും ടൈറേഷ്യ പറഞ്ഞു.
advertisement
ഇതോടെ ടൈറേഷ്യയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുകയും ചെയ്തു.
wearing shorts to an interview is absolutely insane. i’m honestly surprised they offered to reschedule. pic.twitter.com/O9PiFIDBJK
— 𝕛𝕒𝕟𝕖𝕒 (@heyyitsjanea) August 15, 2024
ഓഫീസ് വസ്ത്രധാരണവും അഭിമുഖത്തിനായുള്ള വസ്ത്രമര്യാദയും തമ്മില്‍ വ്യത്യാസമുണ്ടെന്നും അക്കാര്യം യുവതിയ്ക്ക് ഇപ്പോള്‍ മനസിലായിക്കാണുമെന്നും ഒരാള്‍ കമന്റ് ചെയ്തു.
advertisement
'' ആശങ്കയിലാണെങ്കില്‍ ഒന്നും നോക്കാതെ ഒരു സ്യൂട്ട് ധരിക്കൂ. സ്യൂട്ട് ധരിക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ല,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
അതേസമയം ടൈറേഷ്യയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിട്ടു. ടൈറേഷ്യയുടെ വസ്ത്രധാരണത്തിന് ഒരു പ്രശ്‌നവുമില്ലെന്നും പ്രൊഫഷണലുകള്‍ക്ക് ചേര്‍ന്ന രീതിയിലുള്ള വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നതെന്നും ഒരാള്‍ കമന്റ് ചെയ്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
August 21, 2024 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഷോര്‍ട്‌സ് ഇട്ട് ജോലിക്ക് ഇൻ്റർവ്യുവിന് എത്തിയ യുവതിയെ തിരിച്ചയച്ചു; ഇത്ര കാര്യമാക്കാനുണ്ടോയെന്ന് സോഷ്യല്‍ മീഡിയ