ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ പ്രതിനിധീകരിച്ച് കളിക്കുന്നതിന് പ്രതിവര്‍ഷം 10 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 58.2 കോടി രൂപ) വാഗ്ദാനം ചെയ്ത് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഓസ്‌ട്രേലിയന്‍ താരങ്ങളെ അനൗപചാരികമായി സമീപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
ഓസ്‌ട്രേലിയയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നത് ഉപേക്ഷിച്ച് വര്‍ഷം മുഴുവനും ഫ്രാഞ്ചൈസി ടി20 മത്സരങ്ങളില്‍ കളിക്കുന്നതിനായി പാറ്റ് കമ്മിന്‍സിനും ട്രാവിസ് ഹെഡിനും ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാഗ്ദാനം ഇരുവരും നിരസിച്ചതായി ദ ഏജ് റിപ്പോര്‍ട്ട് ചെയ്തു. വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ പ്രതിനിധീകരിച്ച് കളിക്കുന്നതിന് പ്രതിവര്‍ഷം 10 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 58.2 കോടി രൂപ) വാഗ്ദാനം ചെയ്ത് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഓസ്‌ട്രേലിയന്‍ താരങ്ങളെ അനൗപചാരികമായി സമീപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കമ്മിന്‍സും ഹെഡും ഇത് നിരസിച്ചതായും തുടര്‍ന്നും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍നിര ടി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഇത് കൂടുതല്‍ പ്രേരണ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കളിക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് സ്വകാര്യ മൂലധനം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയും രാജ്യത്തെ വിവിധ അസോസിയേഷനുകളും കളിക്കാരുടെ സംഘടനയും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നതായും ഏജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
advertisement
ഐപിഎല്ലില്‍ നിന്ന് കമ്മിന്‍സിന് ലഭിക്കുന്ന തുക എത്ര?
കഴിഞ്ഞ വര്‍ഷത്തെ മേഗാ ലേലത്തിന് മുമ്പ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ്, ഏകദിന കാപ്റ്റനായ കമ്മിന്‍സിനെ 18 കോടി രൂപയ്ക്കാണ് ടീമില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് 2024 ലെ ഐപിഎല്‍ ലേലത്തില്‍ ഹൈദരാബാദ് 20.5 കോടി രൂപയ്ക്കാണ് അദ്ദേഹവുമായി എസ്ആർഎച്ച് കരാറിലെത്തിയത്. അദ്ദേഹം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കാപ്റ്റനുമാണ്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ പാറ്റ് കമ്മിന്‍സിന് ലഭിക്കുന്ന തുക എത്ര?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ സാധാരണയായി പ്രതിവര്‍ഷം 1.5 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍(അകദേശം 8.74 കോടി രൂപ)വീതം സമ്പാദിക്കുന്നുണ്ടെന്ന് ഏജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഓസ്‌ട്രേലിയയുടെ മുന്‍നിര പേസര്‍മാരില്‍ ഒരാളെന്നതിന് പുറമെ അവരുടെ ടെസ്റ്റ്, ഏകദിന കാപ്റ്റന്‍കൂടിയായ കമ്മിന്‍സിന് ലഭിക്കുന്ന കാപ്റ്റന്‍സി സ്റ്റൈപ്പന്‍ഡ് കൂടി കണക്കിലെടുക്കുമ്പോള്‍ ഏകദേശം മൂന്ന് മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (17.48 കോടി രൂപ)ലഭിക്കും.
advertisement
ഐപിഎല്ലില്‍ നിന്ന് ട്രാവിസ് ഹെഡിന് ലഭിക്കുന്നത് എത്ര?
ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ഹെഡിനെ ഐപിഎൽ 2024ലെ ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 6.8 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. എന്നാല്‍ 2025 സീസണില്‍ അദ്ദേഹത്തിന്റെ കരാര്‍ തുക ഇരട്ടിയിലധികം വര്‍ധിപ്പിച്ച് 14 കോടി രൂപയ്ക്കാണ് ടീമില്‍ നിലനിര്‍ത്തിയത്.
ഓസ്‌ട്രേലിയയിലെ മറ്റ് കായിക താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന തുക എത്ര?
ഓസ്‌ട്രേലിയയിലെ മറ്റ് കായിക താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ശമ്പളം വളരെ തുച്ഛമാണെന്ന് തോന്നുന്നു.
advertisement
നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് താരങ്ങളുടെ പട്ടികയില്‍ ഫോര്‍മുല 1 ഡ്രൈവര്‍ ഓസ്‌കാര്‍ പിയാസ്ട്രിയാണ് ഒന്നാമത്. മക്ലാരന്‍ അദ്ദേഹത്തിന് ഏകദേശം 40 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ പ്രതിഫലം നൽകുന്നുണ്ട്. തൊട്ടുപിന്നാല്‍ NBA യുടെ ജോഷ് ഗിഡ്ഡി ഏകദേശം 38 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് കൈപ്പറ്റുന്നത്. NFL ന്റെ ജോര്‍ദാന്‍ മൈലാറ്റ 34 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ശമ്പളവുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 08, 2025 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?