വിവിധ രൂപങ്ങളിൽ വടിവൊത്ത അക്ഷരങ്ങൾക്ക് കേന്ദ്രമന്ത്രിയിൽ നിന്നും പുരസ്കാരത്തിന് ആന്ധ്രാ സ്വദേശിനി

Last Updated:

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്നാകും സുസ്മിത പുരസ്‌കാരം ഏറ്റുവാങ്ങുക.

നല്ല വടിവൊത്ത, മനോഹരമായ കയ്യക്ഷരങ്ങൾ കാണുമ്പോൾ തങ്ങൾക്കും ഇതുപോലൊന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് പലരും ആ​ഗ്രഹിക്കാറുണ്ട്. “കൈയക്ഷരം നിങ്ങളുടെ സ്വപ്നങ്ങളെ നിർണയിക്കുന്നു. നിങ്ങളുടെ സ്വപ്നം എത്ര മനോഹരമാണോ അതുപോലെ തന്നെ മനോഹരം ആയിരിക്കും നിങ്ങളുടെ കൈയക്ഷരവും”, എന്നൊരു ചൊല്ലു പോലുമുണ്ട്.
ഇത്തരത്തിൽ മനോഹരമായ കയ്യക്ഷരത്തിന്റെ ഉടമയാണ് 31 കാരിയായ പ്രൊഫസർ സുസ്മിത ചൗധരി. ഓൾ ഇന്ത്യ ഹാൻഡ്‌റൈറ്റിംഗ് ആന്റ് കാലിഗ്രഫി അക്കാദമി ആന്ധ്രാപ്രദേശിൽ സംഘടിപ്പിച്ച കയ്യക്ഷര മൽസരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് സുസ്മിത. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്നാകും സുസ്മിത പുരസ്‌കാരം ഏറ്റുവാങ്ങുക.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ സുസ്മിത ചൗധരി ഹിന്ദു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസർ കൂടിയാണ്. കുട്ടിക്കാലം മുതൽ കയ്യക്ഷരം സംബന്ധിച്ച മൽസരങ്ങളിലും കാലിഗ്രാഫിയിലും സുസ്മിതയ്ക്ക് താൽപര്യമുണ്ടായിരുന്നു.
advertisement
”എന്റെ ഹെഡ്മാസ്റ്ററാണ് പല തരത്തിലുള്ള കയ്യക്ഷരങ്ങൾ പഠിക്കാനുള്ള താത്പര്യം എന്നിൽ വളർത്തിയത്. ഒരു പുതിയ ഫോർമാറ്റ് പഠിക്കുന്നത് ചിത്രകല പഠിക്കുന്നതു പോലെയോ സംഗീതം പഠിക്കുന്നതു പോലെയോ ആയിരുന്നു എനിക്ക്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു തെറാപ്പി ആയിരുന്നു. അങ്ങനെ, ഞാൻ കാലിഗ്രാഫി, ലൂപ്പ്ഡ് കഴ്‌സീവ്, ഇറ്റാലിയൻ കഴ്‌സീവ്, ടൈംസ് റോമൻ എന്നിവ പഠിച്ച് അവ പരിശീലിക്കാൻ ആരംഭിച്ചു”, സുസ്മിത പറഞ്ഞു.
advertisement
നല്ല കയ്യക്ഷരത്തിന്റെ പ്രാധാന്യം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓൾ ഇന്ത്യ ഹാൻഡ്‌റൈറ്റിംഗ് ആൻഡ് കാലിഗ്രാഫി അക്കാദമി ആന്ധ്രാപ്രദേശിൽ കയ്യക്ഷര മത്സരങ്ങൾ നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരുമടക്കം 5,000 ത്തിലധികം പേരാണ് ഇതിൽ പങ്കെടുത്തത്. അറുപത് മിനിറ്റിനുള്ളിൽ മുഴുവൻ സ്ക്രിപ്റ്റും പൂർത്തിയാക്കി മൽസരത്തിൽ സുസ്മിത ഒന്നാമതെത്തി.
“5,000 വ്യക്തിത്വ സവിശേഷതകളെ ഒരു വ്യക്തിയുടെ കയ്യക്ഷരവുമായി ബന്ധിപ്പിക്കാൻ കഴിയും. വിദ്യാർത്ഥികളുടെ കയ്യക്ഷരം മനസിലാക്കുന്നത് വഴി, അവരുടെ പഠനരീതിയും അവർ എങ്ങനെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നുവെന്നും തിരിച്ചറിയാൻ കഴിയും”, സുസ്മിത ചൗധരി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
advertisement
ഡോക്ടർമാരുടെ കയ്യക്ഷരത്തെക്കുറിച്ച് പലപ്പോഴും പലരും പരാതി പറയാറുണ്ട്. അവർ എഴുതുന്നതെന്തെന്ന് വായിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം അഭിപ്രായവും. ഇതിനൊരു പരിഹാരവുമായി ഗൂഗിൾ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ഡോക്ടർമാരെഴുതുന്ന കുറിപ്പടി വായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം‌ ആണ് ഗൂഗിൾ അവതരിപ്പിച്ചത്. ഗൂഗി‍ൾ ഫോർ ഇന്ത്യ സമ്മേളനത്തിലാണ് ഈ പദ്ധതി ഗൂഗിൾ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് കുറിപ്പുകളിലെ മരുന്നുകൾ തിരിച്ചറിയാനുമാണ് ഈ സംവിധാനം. പുതിയ ഫീച്ചർ ഗൂഗിൾ ലെൻസ് വഴി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്നതാണ്. കുറിപ്പടിയുടെ ഒരു ചിത്രത്തിൽ ക്ലിക്കുചെയ്‌ത് ഫോട്ടോ ലൈബ്രറിയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ചെയ്തുകഴിഞ്ഞാൽ, കുറിപ്പടിയുടെ ചിത്രം കണ്ടെത്തുകയും പേപ്പറിൽ പറഞ്ഞിരിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കുകയും ചെയ്യും. ആശയക്കുഴപ്പമുണ്ടാക്കുന്ന കൈപ്പട വരെ മനസ്സിലാക്കി മരുന്ന് ഏതെന്ന് പറഞ്ഞുതരും.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
വിവിധ രൂപങ്ങളിൽ വടിവൊത്ത അക്ഷരങ്ങൾക്ക് കേന്ദ്രമന്ത്രിയിൽ നിന്നും പുരസ്കാരത്തിന് ആന്ധ്രാ സ്വദേശിനി
Next Article
advertisement
'ഞാനാണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു'; വൈകാരികകുറിപ്പുമായി അതിജീവിത
'ഞാനാണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു'; വൈകാരികകുറിപ്പുമായി അതിജീവിത
  • നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ വൈകാരിക കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു, നിയമനടപടി ആവശ്യപ്പെട്ടു.

  • മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും അതിജീവിത നടപടി ആവശ്യപ്പെട്ടു.

  • തൃശൂർ സൈബർ പൊലീസ് കേസെടുത്തതും, മുഖ്യമന്ത്രിയോട് സാമൂഹ്യമാധ്യമ അധിക്ഷേപത്തിൽ നടപടി ആവശ്യപ്പെട്ടതുമാണ്.

View All
advertisement