'വെളിവും ബോധവുമുള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താനായിട്ട്'; സവാദിന്‍റെ സ്വീകരണത്തില്‍ അശ്വതി ശ്രീകാന്ത്

Last Updated:

വിഷയത്തിലെ അശ്വതിയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. കേസില്‍ ജാമ്യം നേടി ഇന്നലെ ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ട് സ്വീകരിച്ചിരുന്നു ഇതിനെതിരെയാണ് അശ്വതി ശ്രീകാന്ത് രംഗത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അവര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
“സ്വീകരണം കൊടുത്തതിൽ അല്ല, ‘All Kerala Mens Association’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം”- എന്ന് അശ്വതി കുറിച്ചു.
advertisement
വിഷയത്തിലെ അശ്വതിയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. കമന്‍റുകള്‍ പലതും വ്യക്തിപരമായ അധിക്ഷേപമായതോടെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് മറുപടിയുമായി അശ്വതി ഒരു കമന്‍റ് കൂടി പോസ്റ്റ് ചെയ്തു. ‘എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്സ് അവർ കൈയടക്കി ഗയ്‌സ് ! ഞാൻ പോണ്… ബൈ !’ എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്.
advertisement
അതേസമയം സവാദിന് സ്വീകരണം നല്‍കിയതില്‍ പ്രതിഷേധവുമായി പരാതിക്കാരിയായ യുവതി രംഗത്തെത്തി.പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് കിട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ വേട്ടയാടലാണ് തനിക്കെതിരെ നടക്കുന്നത്, പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുവെന്ന് പരാതിക്കാരി പറഞ്ഞു.
‘സ്വാതന്ത്ര്യ സമരത്തിന് പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.
advertisement
അയാൾ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കിൽ ശരി. ജാമ്യത്തിൽ ഇറങ്ങിയ അവനോട് “ഞങ്ങൾ കൂടെയുണ്ട് കേട്ടോ” എന്നു പറഞ്ഞാണ് പലരും സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? 20 ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘർഷത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്നു തുടർച്ചയായി മോശം പരാമർശം നടത്തുന്നു. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമങ്ങളില്‍ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ചത്’ പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും യുവതി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Women/
'വെളിവും ബോധവുമുള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താനായിട്ട്'; സവാദിന്‍റെ സ്വീകരണത്തില്‍ അശ്വതി ശ്രീകാന്ത്
Next Article
advertisement
ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ഇന്ത്യക്ക് തന്ത്രപരമായി പ്രധാനപ്പെട്ടതാകുന്നതെങ്ങനെ?
ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ഇന്ത്യക്ക് തന്ത്രപരമായി പ്രധാനപ്പെട്ടതാകുന്നതെങ്ങനെ?
  • ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്കെതിരെ സോണിയാ ഗാന്ധി വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തി.

  • പദ്ധതി ഗോത്രവര്‍ഗങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുമെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

  • പദ്ധതിയുടെ ഭാഗമായി 8.5 ലക്ഷം മുതല്‍ 58 ലക്ഷം വരെ മരങ്ങള്‍ നഷ്ടപ്പെടുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

View All
advertisement