വാഴപ്പഴം മുതൽ ബദാം വരെ; സ്ത്രീ ഹോർമോണിന് ഗുണകരമായ അഞ്ച് ഭക്ഷണങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
ഭക്ഷണക്രമം ക്രമീകരിക്കുന്നതിലൂടെ ശരീരത്തിലെ പ്രൊജസ്ട്രോണിന്റെ അളവ് കുറവാണെങ്കിൽ അതുയർത്താൻ സാധിക്കും
മനുഷ്യശരീരത്തിൽ ഹോർമോണുകൾ രാസ സന്ദേശവാഹകരായാണ് പ്രവർത്തിക്കുന്നത്. ദഹനം, ഉറക്കം-ഉണർവ് എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രക്രിയകളെ ഹോർമോണുകൾ സ്വാധീനിക്കുന്നു. സ്ത്രീകളുടെ ശരീരത്തിലെ വളരെ പ്രധാനപെട്ട ഹോർമോണാണ് ഈസ്ട്രജൻ. ഇത് സ്ത്രീകളിലെ ലൈംഗിക വളർച്ചയെ സഹായിക്കുന്ന ഹോർമോൺ ആണ്. ഈസ്ട്രജനോടൊപ്പമുള്ള രണ്ട് സ്ത്രീ ലൈംഗിക ഹോർമോണുകളിൽ ഒന്നാണ് പ്രൊജസ്റ്ററോൺ. ഇത് ഗര്‍ഭാധാരണത്തിനും ഗര്‍ഭവളര്‍ച്ചയ്‌ക്കും സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്.
കൂടാതെ സ്ത്രീ ശരീരത്തിലെ ആർത്തവത്തെ നിയന്ത്രിക്കുകയും ഗർഭധാരണത്തെ സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ പ്രത്യുത്പാദന ഹോർമോണുകൾ ഉൾപ്പെടെ മുഴുവൻ ശരീരത്തെയും നിങ്ങൾ കഴിക്കുന്ന ഭക്ഷണം സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കുന്നതിലൂടെ ശരീരത്തിലെ പ്രൊജസ്ട്രോണിന്റെ അളവ് കുറവാണെങ്കിൽ അതുയർത്താൻ സാധിക്കും.
പോഷകാഹാര വിദഗ്ധനായ ലോവ്നീത് ബത്ര സ്ത്രീ ശരീരത്തിന് ആവശ്യമായ പ്രൊജസ്ട്രോണുകളുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും പറയുന്നുണ്ട്.
advertisement
“പ്രോജസ്റ്ററോൺ ഒരു ലൈംഗിക ഹോർമോണാണ്, സ്ത്രീകളെ പുരുഷന്മാരിൽ നിന്ന് വേർതിരിക്കുന്ന അല്ലെങ്കിൽ നിർവചിക്കുന്ന ഹോർമോണാണത് . അണ്ഡാശയം ഉത്പാദിപ്പിക്കുന്ന പ്രാഥമിക ഹോർമോണുകളിൽ ഒന്നാണിത്, മറ്റൊന്ന് ഈസ്ട്രജനാണ്. പ്രോജസ്റ്ററോൺ അളവ് കുറവുള്ള സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം, ഉത്കണ്ഠ, രാത്രിയിൽ ഉണരൽ, എല്ലുകളുടെ തേയ്മാനം, ഫൈബ്രോസിസ്റ്റിക് സ്തനങ്ങൾ (വേദനയുള്ള, ഘനമുള്ള സ്തനങ്ങൾ) എന്നിവ ഉണ്ടാകും”, ലോവ്നീത് ബത്ര പറയുന്നു.
പ്രോജസ്റ്ററോണിന്റെ കുറഞ്ഞ അളവ് പരിഹരിക്കുന്നതിന് പ്രോജസ്റ്ററോൺ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. അത് ഏതൊക്കെയാണ് എന്ന് നോക്കാം.
advertisement
1 . വാഴപ്പഴം
പ്രോജസ്റ്ററോൺ ഹോർമോണിന്റെ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്ന മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ് വാഴപ്പഴം. മഗ്നീഷ്യം പിറ്റ്യൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കാനും സഹായകമാണ്. ഇത് പ്രോജസ്റ്ററോണിന്റെ ഉത്പാദനത്തെ വർധിപ്പിക്കുന്നു.
2. വാൽനട്ട്
സ്ത്രീകളിൽ പ്രൊജസ്ട്രോണിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന പ്ലാന്റ് സ്റ്റിറോളുകൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. വാൽനട്ടിൽ വിറ്റാമിൻ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രൊജസ്ട്രോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
3. വെണ്ടയ്ക്ക
പ്രൊജസ്ട്രോൺ ഹോർമോണുകളെ സന്തുലിതമാക്കുന്നതിന് ആവശ്യമായ പോഷകങ്ങളായ മഗ്നീഷ്യം, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വെണ്ടയ്ക്ക.
advertisement
4 . മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകളിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രോജസ്റ്ററോൺ ഉൽപാദനത്തെ സഹായിക്കുന്നു
5. ബദാം
പ്രൊജസ്ട്രോൺ ഹോർമോണിന്റെ ഉൽപാദനത്തെ സഹായിക്കുന്ന മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം.
പ്രോജസ്റ്ററോൺ ഉൾപ്പെടെയുള്ള ഹോർമോണുകൾ ശരിയായ അളവിൽ ഉത്പാദിപ്പിക്കാൻ ശരീരത്തെ അനുവദിക്കുന്നതിന് ശരിയായ ഭക്ഷണക്രമം ശീലിക്കുകയും സമഗ്രവും ആരോഗ്യകരവുമായ ജീവിതശൈലി നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും നിലനിർത്തേണ്ടതും അത്യാവശ്യമാണ്.
advertisement
Summary: Five foods that favour female hormones and boost progesterone production
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 18, 2023 9:24 AM IST