യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയേഴ്സിന്റെ 205 വർഷത്തെ ചരിത്രം തിരുത്തിയ അനുഷ ഷാ

Last Updated:

യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയറിംഗിന്റെ പ്രസിഡന്റായി ഇന്ത്യൻ വംശജയായ പ്രൊഫസർ അനുഷ ഷായാണ് തിരഞ്ഞെടുക്കപ്പെട്ടത്

അനുഷ ഷാ
അനുഷ ഷാ
205 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയറിംഗിന്റെ പ്രസിഡന്റായി ഒരു ഇന്ത്യൻ വംശജയെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ വേരുകളുള്ള പ്രൊഫസർ അനുഷ ഷാ ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 95,000 അംഗങ്ങൾ ഉള്ള ഒരു സ്വതന്ത്ര – ചാരിറ്റി സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയേഴ്സ്. സ്ഥാപനത്തിന്റെ 159 -ാമത്തെ പ്രസിഡന്റായാണ് അനുഷ തിരഞ്ഞെടുക്കപ്പെട്ടത്.
ICE യിലെ സിവിൽ എഞ്ചിനീയറിങിനെ കുറിച്ച് ആമുഖ പ്രസംഗം നൽകിക്കൊണ്ടാണ് അനുഷ പ്രസിഡന്റായി ചുമതലയേറ്റത്. നെതർലാൻഡിലെ പ്രമുഖ ഡിസൈൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അർകാഡീസിന്റെ ക്ലൈമറ്റ് അടാപ്റ്റേഷൻ ലീഡ് ആയി അനുഷ പ്രവർത്തിക്കുന്നുണ്ട്. എഫിയെജ്, കിയർ, ഫെറോവിയൽ, BAM നട്ടൽ ജോയിന്റ് തുടങ്ങിയ കമ്പനികൾ ചേർന്ന് ചെയ്യുന്ന ഏറ്റവും പുതിയ പ്രോജക്റ്റായ യ കെ യിലെ ഹൈ സ്പീഡ് 2 റെയിൽ പ്രോജക്ടിലേക്ക് പരിസ്ഥിതി പഠനം നടത്തുവാനുള്ള ടീമിന്റെ സീനിയർ ഡയറക്ടർ ആയി നിലവിൽ അനുഷയെ നിയമിച്ചിട്ടുണ്ട്.
advertisement
ക്ലൈമറ്റ് അടാപ്റ്റെഷൻ, സുസ്ഥിര വികസനം, ഇൻക്ലൂസീവ് ഡിസൈൻ എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന ലണ്ടനിലെ കിങ്‌സ് കോളേജിലെ റോയൽ ആക്കാദമി ഓഫ് എഞ്ചിനീയറിങ്ങിലെ വിസിറ്റിംഗ് പ്രൊഫസർ ആയും ഇവർ പ്രവർത്തിക്കുന്നുണ്ട്. യുകെയുടെ മെട്രോളജിക്കൽ ഓഫീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആയും, എഡിൻബർഗ് യൂണിവേഴ്സിറ്റിയുടെ വിസിറ്റിങ് പ്രൊഫസറും കൂടിയാണ് അനുഷ ഷാ. ഡിസൈനിങ്ങിലും മാനേജിങിലും യുകെ യിലെ ലീഡിങ് പ്രോജക്ടുകളിലും 22 വർഷത്തെ പ്രവർത്തന പരിചയം ഉള്ള അനുഷ വാട്ടർ & എൻവയോൺമെന്റ് എഞ്ചിനീയറിംഗിലാണ് സ്പെഷ്യലൈസ് ചെയ്യുന്നത്.
advertisement
അനുഷയുടെ ഇന്ത്യൻ ബന്ധം
കാശ്മീരിലാണ് അനുഷ ഷാ ജനിച്ചു വളർന്നത്. തന്റെ 23 -ാം വയസിൽ കാശ്മീരിലെ ദാൽ തടാക സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ന്യൂ ഡൽഹിയിലെ ഒരു സ്ഥാപനത്തിൽ ഇവർ ജോലി ചെയ്തിരുന്നു.
അനുഷയുടെ വിദ്യാഭ്യാസം
1999 ലെ പ്രെസ്റ്റീജിയസ് സ്കോളർഷിപ്പിൽ വിജയിച്ച രണ്ട് പേരിൽ ഒരാൾ അനുഷ ആയിരുന്നു തുടർന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സറെയിലെ വാട്ടർ ആൻഡ് എൻവയോൺമെന്റ് എഞ്ചിനീയറിങിൽ MSC ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങളിലും എഞ്ചിനീയറിംഗ് മേഖലയിലും നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കി അനുഷ്‍യ്ക്ക് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.
advertisement
2021 ൽ വോൾവർഹംടൺ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രൊഫസർഷിപ്പും ലഭിച്ചു.2016 ൽ ICE യുടെ ലണ്ടൻ റീജിയണിൽ അംഗം ആകുന്നതിനു മുമ്പ് തന്നെ അതിന്റെ ചെയർമാൻ ആയ ആദ്യ വനിത കൂടിയാണ് അനുഷ. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാൻ ഒരു കൺസൽട്ടൻസി കൂടി അനുഷ സ്ഥാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Women/
യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയേഴ്സിന്റെ 205 വർഷത്തെ ചരിത്രം തിരുത്തിയ അനുഷ ഷാ
Next Article
advertisement
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു
  • മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് 97-ാം വയസിൽ അന്തരിച്ചു.

  • 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച ടി.ജെ.എസ് ജോർജിന് 2019-ൽ സ്വദേശാഭിമാനി-കേസരി പുരസ്കാരവും ലഭിച്ചു.

  • സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരാണ് ടി.ജെ.എസ്. ജോർജ്

View All
advertisement