Republic Day 2022 | വ്യോമസേന ടാബ്ലോയില്‍ തിളങ്ങി ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ് തിളങ്ങി

Last Updated:

നിശ്ചലദൃശ്യത്തിന്റെ ഭാഗമാകുന്നു രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി.

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തെ ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ആയ ശിവാംഗി സിംഗ്  (Shivangi Singh) വ്യോമസേനയുടെ (IAF) നിശ്ചലദൃശ്യത്തിന്റെ ഭാഗമായി.
നിശ്ചലദൃശ്യത്തിന്റെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി. കഴിഞ്ഞ വര്‍ഷം ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായിരുന്നു.
വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017-ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിലാണ് സിംഗ് കമ്മീഷന്‍ ചെയ്തത്. റഫേല്‍ വിമാനം പറക്കുന്നതിന് മുമ്പ് മിഗ് 21 ബൈസണ്‍ വിമാനമായിരുന്നു ശിവാംഗി സിംഗ് പറത്തിയിരുന്നത്.
പഞ്ചാബിലെ അംബാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎഎഫിന്റെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമാണ് അവര്‍.
advertisement
'ഇന്ത്യന്‍ വ്യോമസേന ഭാവിയിലേക്കുള്ള മാറ്റത്തില്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് വ്യോമസേനയുടെ ഇത്തവണ നിശ്ചലദൃശ്യം തയ്യാറാക്കിയത്. റഫേല്‍ യുദ്ധവിമാനത്തിന്റെ സ്‌കെയില്‍ ഡൗണ്‍ മോഡലുകള്‍, തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്), 3ഡി നിരീക്ഷണ റഡാര്‍ അസ്ലെഷ എംകെ-1 എന്നിവ ഫ്‌ലോട്ടിന്റെ ഭാഗമായിരുന്നു.
1971-ലെ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ച യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിഗ്-21 വിമാനത്തിന്റെ സ്‌കെയില്‍ ഡൗണ്‍ മോഡലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
59,000 കോടി രൂപ ചെലവില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ഇന്ത്യ സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത്. 2020 ജൂലൈ 29 നാണ് ആദ്യ ബാച്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് എത്തിയത്. ഇതുവരെ 32 റാഫേല്‍ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്.
advertisement
റിപ്പബ്ലിക് ദിനം: ചരിത്രം
ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരിക്കാനായി നിയുക്തമായതായിരുന്നു ഭരണഘടനാ അസംബ്ലി. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 പേർ ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം 1946 ഡിസംബർ 9ന് കോൺസ്റ്റിറ്റ്യൂഷൻ ഹാളിലാണ് (ഇപ്പോഴത്തെ പാർലമെന്റ് സെൻട്രൽ ഹാൾ) ചേർന്നത്. പ്രാരംഭ ഘട്ടത്തിൽ അസംബ്ലിയിൽ 389 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു
advertisement
ഡോ ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്നതായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചുമതല. 7,600 ഓളം നിർദേശങ്ങളിൽ നിന്നും ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കി. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. 1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടന്നത്. അവസാന സമ്മേളനത്തിൽ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, 284 അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.
മലയാളം വാർത്തകൾ/ വാർത്ത/Women/
Republic Day 2022 | വ്യോമസേന ടാബ്ലോയില്‍ തിളങ്ങി ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ് തിളങ്ങി
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement