സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

Last Updated:

ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയായിരുന്നു ദേവകി നിലയങ്ങോട്

ദേവകി നിലയങ്ങോട്
ദേവകി നിലയങ്ങോട്
മലപ്പുറം: സാമൂഹ്യപ്രവർത്തക‍യും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട്(95) അന്തരിച്ചു. തിരൂരിലെ വസതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയായിരുന്നു ദേവകി. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയും അവർ ശബ്ദമുയർത്തി.
മലപ്പുറം എടപ്പാളിന് സമീപമുള്ള പകരാവൂർ മനയിലാണ് ദേവകി നിലയങ്ങാട് ജനിച്ചത്‌. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ്‌ ഭർത്താവ്‌. അച്ഛൻ കൃഷ്‌ണൻ സോമയാജിപ്പാട്‌. അമ്മ കാറൽമണ്ണ നരിപ്പറ്റ മനക്കൽ ദേവകി അന്തർജനം. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്.
അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന “തൊഴിൽകേന്ദ്രത്തിലേക്ക്” എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.
advertisement
വളരെ വൈകി എഴുത്തിലേക്ക് കടന്നയാളാണ് ദേവകി നിലയങ്ങോട്. 75-ാം വയസിലാണ് അവർ ആദ്യമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 70 വർഷം മുൻപുള്ള സമുദായത്തിന്‍റെ ആചാരങ്ങളും അനാചാരങ്ങളും തന്‍റെ കഥകളിലൂടെ ദേവകി വരച്ചുകാട്ടി. “നഷ്ടബോധങ്ങളില്ലാതെ’, “യാത്ര കാട്ടിലും നാട്ടിലും’, വാതിൽ പുറപ്പാട് എന്നിവയാണ് മുഖ്യ കൃതികൾ. പിന്നീട് ഇവ ഒറ്റപ്പുസ്‌തകമാക്കി “കാലപ്പകർച്ച’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് “കാലപ്പകർച്ച’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 75-ാം വയസിൽ പുറത്തിറങ്ങിയ ‘നഷ്ട്ബോധങ്ങളില്ലാത്ത , ഒരു അന്തർജനത്തിന്‍റെ ആത്മകഥ’ ഏറെ പ്രസിദ്ധമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Women/
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement