• HOME
 • »
 • NEWS
 • »
 • life
 • »
 • PUBG ഗെയിമിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴിയോ?

PUBG ഗെയിമിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴിയോ?

 • Last Updated :
 • Share this:
  #ആർദ്ര എസ് കൃഷ്ണ

  പുതിയതെന്തും പരീക്ഷിക്കുന്ന യുവതലമുറയുടെ കുറച്ചുനാളുകളായുള്ള പ്രധാന വിനോദം PUBG ഗെയിമാണ്. പ്ലേയർ അൺനോൺസ് ബാറ്റിൽ ഗ്രൗൺഡ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് PUBG. അധികം ഡാറ്റ ഉപയോഗിക്കാതെ തന്നെ ഇന്‍സ്റ്റാൾ ചെയ്യാനും കളിക്കാനും സാധിക്കും എന്നതാണ് PUBG യുടെ പ്രത്യേകത.  വേഗത്തിൽ മനസ്സിലാക്കാൻ കഴിയും വിധം ലളിതമായി ഒരുക്കിയിരിക്കുന്നതാണ് PUBGക്ക് വൻ സ്വീകാര്യത ലഭിക്കാനുള്ള മുഖ്യ കാരണം. മാത്രമല്ല തികച്ചും സൗജന്യമായി ഗെയിം ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും

  എന്താണ് PUBG?


  യുദ്ധവും അതിജീവനവുമാണ് PUBGഗെയിമിന്റെ അടിസ്ഥാന തീം. 100 പോരാളികളാണ് (കളിക്കാർ) യുദ്ധത്തിൽ പങ്കെടുക്കുന്നത്. ഒറ്റയ്ക്കും സംഘമായും കളിയുടെ ഭാഗമാകാം. യുദ്ധം നടത്തുന്ന പോരാളികൾക്കായി വാഹനം,ആയുധം, മെഡിക്കൽ കിറ്റ് തുടങ്ങി എല്ലാ സഹായങ്ങളും വെർച്വൽ റിയാലിറ്റിയിൽ ലഭിക്കും. ഒരു PUBG ഗെയിം 20 മുതൽ 40മിനിറ്റ് വരെ നീളാം. കളിയിലെ ജയത്തെ 'ചിക്കൻ ഡിന്നർ' എന്നാണ് വിളിക്കുന്നത്.


  പ്രത്യേകത


  സാധാരണ വീഡിയോ ഗെയിമുകളെ അപേക്ഷിച്ച് PUBGക്ക് നിരവധി പ്രത്യേകതകളാണുള്ളത്. 3ഡി പ്ലാറ്റ് ഫോമിലുള്ള ഗ്രാഫിക്സാണ് PUBGയുടെ പ്രധാന ആകർഷണം. ഇത് കൂടുതൽ റിയലസ്റ്റിക്കായ അനുഭവം നൽകുന്നു. മാത്രമല്ല ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും സംഘം ചേർന്നും ശത്രു പക്ഷത്ത് നിന്നും പടവെട്ടുകയും ചെയ്യാം. കൂടുതൽ പേരും ഇത്തരത്തിൽ ടീമായാണ് PUBGകളിക്കുന്നത്. കളിയുടെ രസവും ഇതുതന്നെയെന്ന് സ്ഥിരം PUBGകളിക്കാർ പറയുന്നു. ഇതെല്ലാം ഒരു വെർച്വൽ റിയാലിറ്റിയിലേക്ക് കളിക്കാരെ എത്തിക്കുന്നു. ഗെയിമിൽ നിരവധി അപ്പ‍്ഡേഷനുകളും വരാറുണ്ട്. സ്വന്തം റൂമിലിരുന്നു യുദ്ധഭൂമിയിൽ പൊരുതാമെന്ന് ചുരുക്കം

   


  കളി കാര്യമാകുമ്പോൾ

  കളി ഇങ്ങനെയൊക്കെ മുന്നേറുമ്പോഴും PUBGകാര്യമാകുന്നത് ഗെയിമിനോടുള്ള അമിത ആസക്തിക്ക് വഴിവയ്ക്കുമ്പോഴാണ്. കുട്ടികളിലും. യുവാക്കളിലും ഇത്തരം ആസക്തി കൂടുന്നതായി  അടുത്തിടെ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. പഠനത്തിൽ നിന്നും ജോലിയിൽ നിന്നുമൊക്കെ ശ്രദ്ധ മാറി എപ്പോഴും ഗെയിമിന്റെ പിന്നിലെ തിരിയുമ്പോഴാണ് PUBGവില്ലനായി മാറുന്നത്. പതിയെ ഇത്തരം ചിന്തകൾ നമ്മുടെ നിയന്ത്രണം ഏറ്റെടുക്കാൻ തുടങ്ങുന്നു. ഇത് മാനസിക പിരിമുറുക്കത്തിലേക്കും പതിയെ വിഷാദ രോഗത്തിലേക്കോ മരണത്തിലേക്കോ പോലും നയിച്ചേക്കാം. ഗെയിമിനെ കുറിച്ചുമാത്രമാണ് നിങ്ങൾക്ക് ഇപ്പോൾ ചിന്തയെങ്കിൽ PUBG നിങ്ങളെ കൈയ്യടിക്കിയോ എന്ന് പരിശോധിക്കാൻ സമയമായിഎന്ന് അർഥം.

  പ്രശസ്ത സൈക്കോളജിസ്റ്റും തിരുവന്തപുരം മെ‍‍ഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടർ മോഹൻ റോയ് ജി പറയുന്നതിങ്ങനെയാണ്. "കൗമാരക്കാർക്കിടയിലാണ് ഗെയിമുകളോടുള്ള താൽപര്യം കൂടുതലായി കണ്ടു വരുന്നത്. ഗെയിമിലൂടെ മാത്രം സന്തോഷം കണ്ടെത്താൻ കഴിയുന്ന അവസ്ഥയെയാണ് അഡിക്ഷനായി കണക്കാക്കാനാവുന്നത്. അടുത്തകാലത്തായി ഇത്തരം പ്രശ്നങ്ങളുമായി എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. സാധാരണ ഗതിയിൽ നമുക്ക് പ്രവർത്തിക്കാനാവാത്ത കാര്യങ്ങൾ ഗെയിമുകളിലൂടെ സാധിക്കുമ്പോൾ അത് കൂടുതൽ സന്തോഷവും സംതൃപ്തിയും തരുന്നു. 3ഡി ഗെയിമുകൾക്കാണ് ഇത്തരത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുക. എന്നാൽ കുട്ടികളിലെ ഇത്തരം പ്രവണതകൾ മനസ്സിലാക്കാൻ മാതാപതാക്കൾ വൈകിയാണ് സാധിക്കുക. കുട്ടികളുടെ അതിരുവിട്ട പെരുമാറ്റം കാണുമ്പോൾ മാത്രമാകും ഈ തിരിച്ചറിവുകൾ ഉണ്ടാവുന്നത്"
  പരിഹാരം

  ഇത്തരം ഗെയിമുകളിൽ നിന്ന് ശ്രദ്ധമാറ്റാനുള്ള അവസരങ്ങൾ ഉണ്ടാക്കുക എന്നതാണ് അ‍ഡിക്ഷനിൽ നിന്ന് രക്ഷ നേടാനുള്ള ഏക മാർഗം. കൂട്ടികൾക്കും മുതിർന്നവർക്കും കൂടുതൽ കായികവും ക്രിയാത്മകവുമായ വിനോദങ്ങളേക്ക് വഴി തെളിയിച്ച് കൊടുക്കണം. ആവശ്യമെങ്കിൽ കൗൺസിലിങ്ങും നൽകാം. മെഡിറ്റേഷനും മറ്റും പരിശീലിക്കുന്നതും മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.

  ഗെയിമുകൾ മാനസിക ഉല്ലാസത്തിന് നല്ലതാണ്. എന്നാൽ ഒരിക്കലും നമ്മുടെ ചിന്തകളുടെ നിയന്ത്രണം ഏറ്റെടുക്കാതിരിക്കാനും വിലയേറിയ സമയം നശിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചാൽ മാത്രം മതിയാകും.
  First published: