ഓർക്കുക, നമ്മുടെ ലിനിയെയും റസാലിനെയും സലോമിയെയും
Last Updated:
ന്യൂയോർക്ക്: രോഗിയെ പരിചരിക്കുന്നതിനിടെ ആശുപത്രിയില്‍ നിന്നും നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജിം കാംപെല്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ലിനിക്ക് ആദരമര്‍പ്പിച്ചത്.
മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക എന്ന് കുറിച്ചാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ജിം കാംപെല്‍ ലിനിക്ക് ആദരമര്‍പ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലിനിയുടെ ചിത്രത്തിനൊപ്പം ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയയില്‍നിന്നുള്ള സലോമി കര്‍വ എന്നിവരുടെ ചിത്രങ്ങളുണ്ട്. മൂവരുടെയും പേരും രാജ്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
— Jim Campbell (@JimC_HRH) June 2, 2018
advertisement
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി, നിപാ രോഗബാധിതരെ പരിചരിക്കുന്നതിനിടെയാണ് രോഗബാധിതയായത്. മെയ് 21ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. മരണത്തോടടുത്ത ഘട്ടത്തില്‍ ലിനി ഭര്‍ത്താവ് സജീഷിന് സ്വന്തം കൈപ്പടയില്‍ വികാര നിര്‍ഭരമായ വാക്കുകളില്‍ എഴുതിയ കത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഇക്കണോമിസ്റ്റ് വാരികയും പുതിയ ലക്കത്തിൽ ലിനിയ്ക്ക് ആദരമർപ്പിച്ചിരുന്നു.
സലോമി കര്‍വ ആഫ്രിക്കയില്‍ എബോള വൈറസിനെതിരെ ധീര വനിതയാണ്. എബോള ബാധിതരായ നൂറുകണക്കിന് പേരെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. തന്നെ ബാധിച്ച എബോള രോഗത്തില്‍ നിന്നു മുക്തി നേടിയെങ്കിലും പ്രസവാനന്തരമുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് 2017ല്‍ മരിക്കുകയായിരുന്നു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ പരിചരിച്ച് ലോക ശ്രദ്ധ നേടിയ റസാന്‍ അല്‍ നജാറിനെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സേന വെടിവെച്ചുകൊല്ലുകയായിരുന്നു.advertisement

ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2018 5:57 PM IST


