• HOME
  • »
  • NEWS
  • »
  • life
  • »
  • സ്ത്രീകൾക്ക് 30 വയസ്സിന് ശേഷം ലൈംഗിക താത്പര്യം കുറയുന്നത് എന്തുകൊണ്ട്?

സ്ത്രീകൾക്ക് 30 വയസ്സിന് ശേഷം ലൈംഗിക താത്പര്യം കുറയുന്നത് എന്തുകൊണ്ട്?

18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് ആളുകളിലും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നതായാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്.

Sexual life

Sexual life

  • Share this:
ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് അപമാനവും ലജ്ജാകരവുമായാണ് ഇന്ത്യൻ കുടുംബങ്ങളിൽ കണക്കാക്കപ്പെടുന്നത്. ഇത് ചില സമയങ്ങളിൽ വളരെ മോശമായ ആരോഗ്യ സ്ഥിതികൾ സൃഷ്ടിക്കാറുണ്ട്. കാരണം ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യണ്ട അവസ്ഥകളിൽ അല്ലെങ്കിൽ ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന മിക്ക അവസരങ്ങളിലും ശരിയായ വിവരങ്ങളാകില്ല ആവശ്യക്കാർക്ക് ലഭിക്കുക. മിക്കവാറും അവസരങ്ങളിലും ആളുകൾ ആശ്രയിക്കുക സ്ഥിരീകരണങ്ങളില്ലാത്ത ഓൺലൈൻ ഉറവിടങ്ങളോ അല്ലങ്കിൽ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന അശാസ്ത്രീയമായ വിവരങ്ങളെയോ ആയിരിക്കും.

ലൈംഗികതയെക്കുറിച്ചുള്ള ഇത്തരം വ്യാപകമായ തെറ്റായ വിവരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും ശരിയായ വിവരങ്ങളിലേക്ക് എത്തിച്ചേരുന്നതിനും, ന്യൂസ്18.കോം 'ലെറ്റ്സ് ടോക്ക് സെക്സ്' എന്ന പേരിൽ ഈ പ്രതിവാര കോളം പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ കോളത്തിലൂടെ ലൈംഗികതയെക്കുറിച്ചും ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീമായി എങ്ങനെ പരിഹാരം കണ്ടെത്താമെന്നും വിലയിരുത്താം. സെക്‌സോളജിസ്റ്റും പ്രൊഫസറുമായ (ഡോ) ശരൺഷ് ജെയിൻ ആണ് കോളം എഴുതുന്നത്. ഇന്നത്തെ കോളത്തിൽ, ഒരു നിശ്ചിത പ്രായത്തിന് ശേഷം എന്തു കൊണ്ടാണ് സ്ത്രീകളുടെ ലൈംഗിക താത്പര്യം കുറയുന്നതെന്ന് ഡോ. ജെയിൻ വിവരിക്കുന്നു.

30 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന ലൈംഗിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് കുറയുന്ന ലൈംഗിക താത്പര്യം. ഇന്ത്യയിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ലൈംഗിക പ്രശ്നങ്ങളുടെ കണക്കുകൾ എടുത്തു പറയുന്നത്, ഹോർമോണുകളിലെ വ്യതിയാനം, തൊഴിൽ സമ്മർദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണമെന്നാണ്. ഈ വിഷയങ്ങൾ അവരുടെ ലൈംഗിക താത്പര്യത്തെ ബാധിക്കുന്നുണ്ട്.

വൈദ്യശാസ്ത്രത്തിൽ ഹൈപ്പോആക്ടീവ് ലൈംഗികാഭിലാഷ തകരാറ് (HSDD) എന്നറിയപ്പെടുന്ന കുറഞ്ഞ ലൈംഗിക താത്പര്യം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ കണ്ടുവരാറുള്ള ഒരു ലൈംഗിക പ്രശ്നമാണ്. 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് ആളുകളിലും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നതായാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. അതിനാൽ മരുന്ന് കഴിച്ചു കൊണ്ട് മാത്രം ഇത് സുഖപ്പെടാൻ സാധ്യമല്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തി വരുന്ന വന്ധ്യതയ്ക്കെതിരായ ചികിത്സകൾ സ്ത്രീകളിലും പുരുഷന്മാരിലും സംഭവിയ്ക്കുന്ന ലൈംഗിക അപര്യാപ്തതയുടെ കാരണങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കാരണമായിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗിക തൃഷ്ണ തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഫലപ്രദമായ ചികിത്സകളും ഇപ്പോൾ ലഭ്യമാണ്.

കുറയുന്ന ലൈംഗിക തൃഷ്ണ

ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്ത്രീകളുടെ ആഗ്രഹം കുറയുന്നതിനെയാണ് കുറയുന്ന ലൈംഗിക തൃഷ്ണ എന്നു പറയുന്നത്. അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ശാരീരിക ഘടകങ്ങളെ അടിസ്ഥാനമാക്കി പ്രായം കൂടുന്നതിന് അനുസരിച്ച് ഇത് സ്വാഭാവികമായി കുറയുന്നതായാണ് കണ്ടു വരുന്നത്.

എന്നാൽ സ്ത്രീകളിലെ ലൈംഗികാഭിലാഷവും ഉത്തേജനവും നഷ്ടപ്പെടുന്നതിനുള്ള പൊതുവായ കാരണങ്ങൾ താഴെ പറയുന്നവയാണ്:

കുറഞ്ഞ ടെസ്റ്റോസ്റ്റിറോണിന്റെ അളവ്: ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികാഭിലാഷത്തെ ഒരുപോലെ ബാധിക്കുന്നു. സ്ത്രീകൾ 20കളുടെ മധ്യത്തിലെത്തുമ്പോൾ അവരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുന്നു, തുടർന്ന് ആർത്തവവിരാമം എത്തുന്നത് വരെ കൃത്യമായി കുറഞ്ഞു കൊണ്ടിരിക്കുകയും അത് നിലയ്ക്കുകയും ചെയ്യും.

പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ: പങ്കാളിയിലുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വൈകാരിക അസംതൃപ്തി, പ്രസവം തുടങ്ങിയ കാര്യങ്ങൾ ലൈംഗികാഭിലാഷങ്ങൾ കുറയുന്നതിന് കാരണങ്ങളാകാറുണ്ട്.

സാമൂഹിക സാംസ്കാരിക സ്വാധീനങ്ങൾ: തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരുടെ സമ്മർദ്ദം എന്നിവ ലൈംഗികാഭിലാഷത്തെ പ്രതികൂലമായി ബാധിക്കാം.

രോഗാവസ്ഥകൾ: വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകൾ സ്ത്രീയുടെ ലൈംഗികാഭിലാഷത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാറുണ്ട്.

മരുന്നുകൾ: വിഷാദരോഗങ്ങൾക്ക് കഴിയ്ക്കുന്ന ചില മരുന്നുകൾ, രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും, രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. ഇത് സ്ത്രീകളിൽ ലൈംഗികാഭിലാഷം കുറയുന്നതിന് കാരണമാകാറുണ്ട്.

പ്രായം: പ്രായം കൂടുന്നതിന് അനുസരിച്ച് രക്തത്തിലെ ആൻഡ്രോജന്റെ അളവ് നിരന്തരമായി കുറയാറുണ്ട്.

സ്ത്രീകളുടെ ജീവിതത്തിലെ ലൈംഗികാഭിലാഷങ്ങൾ തിരികെ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത്?

കുറഞ്ഞ ലൈംഗിക തൃഷ്ണയുടെ പ്രശ്നം പരിഹരിക്കുന്നതിന് സാധാരണയായി ഒന്നിലധികം ചികിത്സാ സമീപനങ്ങൾ ആവശ്യമാണ്. എന്നിരുന്നാലും, കുറഞ്ഞ ലൈംഗിക തൃഷ്ണയിലേക്ക് നയിക്കുന്ന ഘടകങ്ങൾ നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞാൽ, പ്രയോഗിച്ച് നോക്കാൻ സാധിക്കുന്ന ചികിത്സാ രീതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുത്താവുന്നതാണ്:

ഫോർപ്ലേയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: മെച്ചപ്പെട്ട ലൈംഗിക അനുഭവങ്ങൾ ഉണ്ടാക്കുന്നത് ഒരു വ്യക്തിയുടെ ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുകയും അതുവഴി അവരുടെ ലൈംഗിക തൃഷ്ണ വർദ്ധിപ്പിക്കുന്നതിന് സഹായകമാകുകയും ചെയ്യും. അതിനാൽ ഫോർപ്ലേ ലൈംഗിക തൃഷ്ണ വർദ്ധിക്കുന്നതിന് സഹായകമാകാറുണ്ട്.

നല്ല ഉറക്കം: നല്ല ഉറക്കം ലഭിക്കുന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയും ഊർജ്ജ നിലയും മെച്ചപ്പെടുത്തും. കൂടാതെ ചില ഗവേഷണങ്ങൾ പറയുന്നത് ഉറക്കത്തിന്റെ ഗുണനിലവാരവും ലൈംഗിക തൃഷ്ണയും തമ്മിൽ അന്തർലീനമായ ബന്ധമുണ്ടന്നാണ്.

പങ്കാളിയുമായുള്ള ബന്ധത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക: ഒരു ബന്ധത്തിലെ നിർദ്ദിഷ്ട ഘട്ടങ്ങളിൽ പലരും കുറഞ്ഞ ലൈംഗിക തൃഷ്ണയിലൂടെ കടന്നു പോകാറുണ്ട്. അതിനനുസരിച്ച് ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയും കുറയും. ലൈംഗിക ബന്ധത്തിലെ പ്രവർത്തനക്ഷമതയില്ലായ്മ, സാധാരണയായി ഒരു ബന്ധത്തിലെ രണ്ട് കക്ഷികളെയും ബാധിക്കും. അതുകൊണ്ട് അത്തരമൊരു സാഹചര്യം ഉടലെടുക്കുകയാണങ്കിൽ, മാനസികാരോഗ്യ വിദഗ്ദരുമായി പങ്കാളികൾ ഒരുമിച്ച് ഇരുന്നോ അല്ലങ്കിൽ തനിച്ചോ കണ്ട് പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യണം.

Also Read- Kareena Kapoor | ലൈംഗിക തൃഷ്ണയെ കുറിച്ച് കരീന തുറന്ന് പറയാനുള്ള കാരണമെന്ത്? പുസ്തകത്തിലെ വെളിപ്പെടുത്തലിനു പിന്നിൽ

മരുന്നുകൾ മാറ്റുക: മരുന്ന് മൂലമാണ് പ്രശ്നം ഉണ്ടാകുന്നതെങ്കിൽ, മരുന്ന് മാറ്റുന്നതോ, ഇതര ചികിത്സാരീതികളിലേക്ക് മാറുന്നതോ ശുപാർശ ചെയ്യാറുണ്ട്. ഗർഭനിരോധന ഗുളികളാണ് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിൽ കാരണക്കാരനാകുന്നത് എന്ന് സംശയിക്കുന്നുവെങ്കിൽ, മറ്റൊരു ഫോർമുലേഷനോ അല്ലെങ്കിൽ നോൺ ഹോർമോണലായ ഗർഭനിരോധന മാർഗ്ഗങ്ങളോ ഡോക്ടർമാർ നിർദ്ദേശിക്കാൻ സാധ്യതയുണ്ട്.

പതിവായി വ്യായാമം ചെയ്യുക: സ്ഥിരമായ വ്യായാമം ലൈംഗിക തൃഷ്ണയെ പല തരത്തിലും സ്വാധീനിക്കാൻ സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ ശരീരത്തിന്റെ ആകൃതിയെക്കുറിച്ച് ആശങ്ക കുറയും.

ചികിത്സ: ചില കേസുകളിൽ കുറഞ്ഞ ലൈംഗികാഭിലാഷത്തിന് കാരണമാകുന്ന മെഡിക്കൽ പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയയോ അല്ലങ്കിൽ മരുന്നുകൾ കൊണ്ടുള്ള ചികിത്സയോ വേണ്ടി വന്നേക്കം.

യോനീഭാഗത്തെ വരൾച്ച: ആർത്തവ വിരാമം എത്തിയ സ്ത്രീകളിൽ കണ്ടു വരുന്ന പ്രധാന പ്രശ്നമാണ് യോനീഭാഗത്തുള്ള വരൾച്ച. ഈ അവസ്ഥ ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ സാധിക്കുന്നതാണ്.

ടെസ്റ്റോസ്റ്റിറോൺ തെറാപ്പി: സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങൾക്ക് ഹോർമോൺ അല്ലങ്കിൽ മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും പല ഗൈനക്കോളജിസ്റ്റുകളും ടെസ്റ്റോസ്റ്റിറോൺ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നതിനായി കുറഞ്ഞ ലൈംഗികാഭിലാഷമുള്ള സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി ഉപയോഗിക്കാമെന്ന് ശുപാർശ ചെയ്യാറുണ്ട്.
Published by:Anuraj GR
First published: