World No Tobacco Day 2021 | ലോക പുകയില വിരുദ്ധ ദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം

Last Updated:

കോവിഡ് വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക എന്ന കാരണം കൊണ്ടും പുകവലി ഉപേക്ഷിക്കുക എന്നത് ഇക്കാലത്ത് വലിയ പ്രധാന്യം അർഹിക്കുന്നു.

(Representational Photo: Shutterstock)
(Representational Photo: Shutterstock)
മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. 1987 ൽ ലോക ആരോഗ്യ സംഘടനയാണ് പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനായി ദിനം ആചരിച്ച് തുടങ്ങിയത്. ക്യൻസർ, പ്രമേഹം, ശ്വസന സബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ മരണത്തിന് തന്നെ കാരണമാകുന്ന നിരവധി രോഗങ്ങളാണ് പുകവലി ശീലം വരുത്തി വെക്കുന്നത്. “ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക” എന്നതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം.
ഈ പ്രമേയത്തിൽ ഊന്നി ഒരു വർഷം നീളുന്ന ക്യാമ്പയിനാണ് ലോകാരോഗ്യ സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. പുകയില ഉപയോഗിക്കുന്ന ലോകത്തെ 100 മില്യൺ ജനങ്ങളെ പുകവലി ഉപേക്ഷിക്കുന്നതിന് പ്രാപ്താരാക്കുകയാണ് ലക്ഷ്യം. ഇതിന് സഹായകരമായ നെറ്റ് വർക്കുകൾ സൃഷ്ടിച്ച് കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കുന്നതിലൂടെ പുകയില ഉപയോഗിക്കുന്ന ശീലം കുറക്കാൻ സാധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്.
advertisement
പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൽ ഏറെ ആസക്തിയുണ്ടാക്കുന്നതിനാൽ തന്നെ പുകയില ഉപയോഗിക്കുന്നവർ ഇതിന് അടിമയാകുന്നു. അതിനാൽ തന്നെ ശീലം ഉപേക്ഷിക്കുക എന്നത് പലർക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാൽ മികച്ച പിന്തുണ നൽകുന്ന സംവിധാനത്തിലൂടെയും പരീക്ഷിച്ച് നോക്കിയ രീതികളിലൂടെയും ക്രമേണ പുകയില ഉപയോഗിക്കുന്ന ശീലത്തെ നിന്നും ഒരാൾക്ക് മറികടക്കാനാകും.
ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പുകയില ഉപയോഗിക്കുന്ന 1.3 ബില്യൺ ജനങ്ങളിൽ 70 ശതമാനത്തിനും ശീലം ഉപേക്ഷിക്കുന്നതിന് സഹായിക്കുന്ന സംവിധാനങ്ങൾ ലഭ്യമല്ല. പുകയിലയുടെ ദൂഷ്യഫലത്തെക്കുറിച്ച് അറിവുണ്ടായിട്ടും മിക്ക ആളുകൾക്കും ശീലം ഉപേക്ഷിക്കാൻ കഴിയാത്തത് ഇത്തരം സംവിധാനങ്ങളുടെ ലഭ്യത കുറവാണ്.
advertisement
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവിത രീതിയിൽ പലരും മാറ്റം വരുത്താൻ തയ്യാറാവുകയും ശരീരത്തിന് അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ താൽപര്യപ്പടുകയും ചെയ്യുന്നുണ്ട്. പുകവലി ശീലമാക്കിയ ധാരാളം പേരും ഈ കൂട്ടത്തിലുണ്ട്. കോവിഡ് വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക എന്ന കാരണം കൊണ്ടും പുകവലി ഉപേക്ഷിക്കുക എന്നത് ഇക്കാലത്ത് വലിയ പ്രധാന്യം അർഹിക്കുന്നു.
പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതു കൊണ്ടുതന്നെ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
advertisement
ലോകമെമ്പാടും 8 ദശലക്ഷം ആള്‍ക്കാര്‍ പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നതായും ഇതില്‍ 12 ലക്ഷത്തോളം പേര്‍ നിഷ്‌ക്രിയ പുകവലി (Passive Smoking) മൂലമാണ് മരണപ്പെടുന്നതെന്നുമാണ് കണക്കുകൾ
ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് ധാരാളം എൻജിഒ കളും മറ്റും പുകവലി ശീലം ഉപേക്ഷിക്കാൻ സഹായിക്കുന്ന കാര്യങ്ങളും മറ്റും വിശദീകരിച്ച് വെബിനാറുകളും മറ്റും നടത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
World No Tobacco Day 2021 | ലോക പുകയില വിരുദ്ധ ദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം
Next Article
advertisement
തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
  • തൃശൂർ ജില്ലയിൽ ഓണത്തിന് പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി 3 ലക്ഷം രൂപ.

  • എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു, ഇത് കേന്ദ്ര ഫണ്ടിന്റെ കീഴിലാണ്.

  • തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന 1 ലക്ഷം രൂപയ്ക്ക് പുറമേയാണ്.

View All
advertisement