മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അർജുന പുരസ്കാരം; അവാർഡ് നിർണയ സമിതി ശുപാർശ ചെയ്തു
Last Updated:
400 മീറ്ററിൽ ദേശീയ റെക്കോർഡ് നേട്ടത്തിന് പിന്നാലെയാണ് അവാർഡ് നേട്ടം
ന്യൂഡൽഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അർജുന പുരസ്കാരത്തിന് ശുപാർശ. അവാർഡ് നിർണയ സമിതിയോഗമാണ് അനസിന്റെ പേര് ശുപാർശ ചെയ്തത്. 400 മീറ്ററിൽ ദേശീയ റെക്കോർഡ് നേട്ടത്തിന് പിന്നാലെയാണ് അവാർഡ് നേട്ടം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു. റിലേയിൽ 4 X 100 റിലേയിലും മിക്സഡ് റിലേയിലും വെള്ളിനേടിയിരുന്നു. കുറച്ചുദിവസങ്ങൾക്ക് മിക്സഡ് റിലേയിൽ സ്വർണംനേടിയ ടീമിനെ അയോഗ്യരാക്കി. ഇതോടെ അനസ് അംഗമായ ടീമിന് സ്വർണം ലഭിച്ചു.
കഴിഞ്ഞ നാലുവർഷത്തെ പ്രകടനമാണ് അർജുന അവാർഡിനായി പരിഗണിക്കുന്നത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് എന്നിവക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജുന അവാർഡ് കിട്ടിയേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 400 മീറ്ററിൽ ഒളിംപിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. കാത്തിരിപ്പിനൊടുവിലാണ് ദേശീയ റെക്കോർഡ് മറികടക്കുന്നത്. അവാർഡ് നിർണയ സമിതി തീരുമാനം തുടരുകയാണ്. സാധാരണനിലയിൽ സമിതിയുടെ ശുപാർശ കായികമന്ത്രാലയം അംഗീകരിക്കുകയാണ് പതിവ്.
advertisement
Location :
First Published :
August 17, 2019 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അർജുന പുരസ്കാരം; അവാർഡ് നിർണയ സമിതി ശുപാർശ ചെയ്തു