advertisement

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' സിനിമയുടെ സംവിധായകൻ എ.ബി. ബിനിലിന്റെ അടുത്ത നായകൻ വടിവേലു; 'പോർമുഴക്കം' വരുന്നു

Last Updated:

സാധാരണ മാസ് എന്റർടെയ്‌ന്മെന്റുകളിൽ നിന്നും വ്യത്യസ്തമായി, 'പോർമുഴക്കം' ഒരു ഗൗരവമേറിയ നിയമ ത്രില്ലറാണ്

വടിവേലുവിനൊപ്പം എ.ബി. ബിനിൽ
വടിവേലുവിനൊപ്പം എ.ബി. ബിനിൽ
വടിവേലുവിനെ (Vadivelu) നായകനാക്കി ശക്തമായ കോടതിചിത്രവുമായി എത്തുകയാണ് സംവിധായകൻ എ.ബി. ബിനിൽ (AB Binil). ശ്രീനാഥ് ഭാസി നായകനായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ 'പൊങ്കാല' എന്ന സിനിമയുടെ സംവിധായകനാണ് ബിനിൽ. ആദ്യ മലയാള ചിത്രത്തിന് ശേഷം തമിഴിലേക്ക് ചുവടുവെക്കുകയാണ് ഇദ്ദേഹം.
സാധാരണ മാസ് എന്റർടെയ്‌ന്മെന്റുകളിൽ നിന്നും വ്യത്യസ്തമായി, 'പോർമുഴക്കം' ഒരു ഗൗരവമേറിയ നിയമ ത്രില്ലറാണ്. ചിത്രത്തിൽ വടിവേലു സത്യസന്ധനും ധൈര്യശാലിയുമായ പബ്ലിക് പ്രോസിക്യൂട്ടറായി അഭിനയിക്കുന്നു. വടുവേലുവിനെ കൂടാതെ സമുദ്രക്കനിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ, സിസ്റ്റത്തിന്റെയും അധികാരത്തിന്റെയും സമ്മർദ്ദങ്ങൾക്കിടയിൽ നീതി നിലനിർത്താൻ പോരാടുന്ന ഒരു അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്.
ബിഗ് ബഡ്ജറ്റ് ചിത്രം 'പോർമുഴക്കം' നിർമ്മിക്കുന്നത് മണിലാൻഡ് ഗോൾഡ് പ്രൊഡക്ഷന്റെ ബാനറിൽ സി.ജി. ലാലുവാണ്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും പ്രഖ്യാപിച്ച ശേഷം
advertisement
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
Summary: Director AB Binil is coming up with a strong courtroom drama starring Vadivelu in the lead role. Binil is the director of the film 'Pongala', which starred Sreenath Bhasi in the lead role and won the attention of the audience. After his first Malayalam film, he is making his debut in Tamil. The plot is expected as a legal thriller
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' സിനിമയുടെ സംവിധായകൻ എ.ബി. ബിനിലിന്റെ അടുത്ത നായകൻ വടിവേലു; 'പോർമുഴക്കം' വരുന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement