ദുബായ് വാഹനാപകടം; കോൺസുലേറ്റിൽ ഹെൽപ് ലൈൻ ഒരുക്കിയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

Last Updated:

അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ദുബായ് പോലീസുമായി ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

തിരുവനന്തപുരം: ദുബായ് വാഹനാപകടത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും എല്ലാവിധ സഹായങ്ങളും വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കുന്നതായും മുരളീധരൻ ഫേസേബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ദുബായ് അപകടവിവരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം കിട്ടത്തക്കവിധത്തില്‍ കോണ്‍സുലേറ്റ് ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ കുറിപ്പ് പൂർ‌ണരൂപത്തിൽ
ഇന്നലെ ദുബായില്‍ നടന്ന ദാരുണമായ അപകടത്തില്‍ നഷ്ടം സംഭവിച്ചവരുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് എല്ലാ അനുശോചനങ്ങളും രേഖപ്പെടുത്തുന്നു. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് അപകടത്തില്‍ 12 ഇന്ത്യക്കാരുള്‍പ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നു.
ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും എല്ലാവിധ സഹായങ്ങളും വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കുന്നു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ദുബായ് പോലീസുമായി ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കോണ്‍സുലേറ്റ് ജനറല്‍ സംഭവം നടന്ന ഉടന്‍ ആശുപത്രിയും പോലീസ് സ്റ്റേഷനും സന്ദര്‍ശിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
advertisement
ദുബായ് അപകടവിവരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം കിട്ടത്തക്കവിധത്തില്‍ കോണ്‍സുലേറ്റ് ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍- സഞ്ജീവ് കുമാര്‍: +971-504565441. ഹെല്‍പ് ലൈന്‍ നമ്പര്‍: +971-565463903. കൂടാതെ കോണ്‍സുലറ്റിലെ ട്വിറ്റര്‍ ഹാന്‍ഡിലും ബന്ധപ്പെടാം @cgidubai.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുബായ് വാഹനാപകടം; കോൺസുലേറ്റിൽ ഹെൽപ് ലൈൻ ഒരുക്കിയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
Next Article
advertisement
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
  • കേരളത്തിന്റെ ഔദ്യോഗിക പേര് 'കേരളം' ആക്കണമെന്ന് പ്രധാനമന്ത്രിക്ക് ബിജെപി അധ്യക്ഷന്‍ കത്ത് നല്‍കി

  • 2024 ജൂണില്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന് ബിജെപി പിന്തുണയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി

  • മലയാള പൈതൃകം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement