74000 രൂപയുടെ നിക്ഷേപം 20 വർഷം കൊണ്ട് ഒരു കോടി രൂപയാക്കിയ ഓഹരി; ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണെക്കുറിച്ച് അറിയാം

Last Updated:

അബ്രാസീവ്, സിലിക്കൺ കാർബൈഡ് എന്നിവയുടെ മുൻനിര നിർമാതാവും ഇവ കയറ്റുമതി ചെയ്യുന്ന കമ്പനിയുമായ ഗ്രൈൻഡ്‍വെൽ നോർട്ടൺ ആണ് നിക്ഷേപർക്ക് 20 വർഷം കൊണ്ട് ഈ വമ്പൻ റിട്ടേൺ നൽകിയത്

നിക്ഷേപകർക്ക് വലിയ റിട്ടേൺ നൽകിയ ഒരു ഓഹരി ഇപ്പോൾ ഓഹരി വിപണി രം​ഗത്ത് ചർച്ചാ വിഷയമാകുകയാണ്. അബ്രാസീവ്, സിലിക്കൺ കാർബൈഡ് എന്നിവയുടെ മുൻനിര നിർമാതാവും ഇവ കയറ്റുമതി ചെയ്യുന്ന കമ്പനിയുമായ ഗ്രൈൻഡ്‍വെൽ നോർട്ടൺ ആണ് നിക്ഷേപർക്ക് 20 വർഷം കൊണ്ട് ഈ വമ്പൻ റിട്ടേൺ നൽകിയത്. 20 വർഷം മുൻപ് ഈ ഓഹരിയിൽ 74,000 രൂപ നിക്ഷേപിച്ചവരുടെ ഇന്നത്തെ റിട്ടേൺ ഒരു കോടി രൂപയാണ്.
കമ്പനിയുടെ സമീപകാലത്തെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു. 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി കൂടുതൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഭാവിയിലും കമ്പനി കൂടുതൽ ഉയരത്തിലേക്കെത്തുമെന്ന് വിപണിയിലെ വിദഗ്ധർ പറയുന്നു. ചൊവ്വാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 5.02 ശതമാനം ഉയർന്ന് 2076 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനിയുടെ ഓഹരികൾ 300 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
advertisement
ഗ്രൈൻഡ്‌വെൽ നോർട്ടന് നിലവിൽ ഏകദേശം 23,000 കോടി രൂപയുടെ വിപണി മൂലധനമാണ് ഉള്ളത്. വ്യാവസായിക മേഖലയിലെ ഉണർവും കമ്പനിയെ പിആർഎസ് പെർമസെൽ (PRS Permacel) അടുത്തിടെ ഏറ്റെടുത്തതുമാണ് മാർച്ച് പാദത്തിലെ മികച്ച പ്രകടനത്തിന് കാരണം. കമ്പനിയുടെ ഏകീകൃത വരുമാനത്തിലും വാർഷികാടിസ്ഥാനത്തിൽ 19 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് മാർച്ച് പാദത്തിൽ 660 കോടി രൂപയിലെത്തിയിരുന്നു.
വ്യാവസായിക മേഖലയിലും, നിർമാണ മേഖലയിലും, പെയിന്റ്, ഇൻഫ്രാസ്ട്രക്ചർ, മെറ്റൽ ഫിനിഷിംഗ് എന്നീ മേഖലകളിലും ഡിമാൻഡ് വർധിച്ചതാണ് കമ്പനിയുടെ വളർച്ചക്കു കാരണമായത് എന്നും വി​ദ​ഗ്ധർ വിലയിരുത്തുന്നു. വിപണി വിദഗ്ധർക്ക് കമ്പനിയിലും അതിന്റെ ഓഹരിയിലും ശുഭാപ്തിവിശ്വാസമുണ്ട്. കമ്പനിയുടെ ഓഹരികൾ കൂടുതൽ വളർന്നേക്കും എന്ന സൂചനകളാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകുന്നത്.
advertisement
രണ്ട് പതിറ്റാണ്ടു കൊണ്ട് കമ്പനിയിലെ നിക്ഷേപകരുടെ മൂലധനത്തിൽ 13,430 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 2023ൽ മാത്രം ഓഹരിയിൽ നിന്ന് ഏകദേശം എട്ട് ശതമാനം റിട്ടേൺ ലഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഗ്രൈൻഡ്‌വെൽ നോർട്ടന്റെ ഓഹരികൾ 287 ശതമാനം ഉയരുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Money/
74000 രൂപയുടെ നിക്ഷേപം 20 വർഷം കൊണ്ട് ഒരു കോടി രൂപയാക്കിയ ഓഹരി; ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണെക്കുറിച്ച് അറിയാം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement