Gold Price Today| മൂന്ന് ദിവസത്തിനു ശേഷം സ്വർണവില കൂടി; പവന് 960 രൂപയുടെ വർധനവ്
- Published by:Naseeba TC
- news18-malayalam
Last Updated:
ഗ്രാമിന് 120 രൂപ കൂടി 4785 രൂപയായി
തിരുവനന്തപുരം: തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 960 രൂപയുടെ വർധനവാണ് ജുലൈ ഒന്ന് വെള്ളിയാഴ്ച്ച ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 37320 രൂപയായിരുന്ന വില ഇന്ന് 38,280 രൂപയായി. ഗ്രാമിന് 120 രൂപ കൂടി 4785 രൂപയായി. ഇന്നലെ ഗ്രാമിന് 4665 രൂപയായിരുന്നു വില.
ഇന്നലെ ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞ് 4665 രൂപയും പവന് 37,320 രൂപയുമായിരുന്നു വില. ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണവില. ബുധനാഴ്ച സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായിരുന്നു.
ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. ഞായറാഴ്ച ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വർണവില. ജൂൺ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരുന്നു.
advertisement
ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ജൂൺ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില.
advertisement
ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക (പവന്) ചുവടെ:
ജൂൺ 1 - 38,000 രൂപ
ജൂൺ 2 - 38,080 രൂപ
ജൂൺ 3 - 38,480 രൂപ
ജൂൺ 4 - 38,200 രൂപ
ജൂൺ 5 - 38,200 രൂപ
ജൂൺ 6 - 38,280 രൂപ
ജൂൺ 7 - 38,080 രൂപ
ജൂൺ 8 - 38,160 രൂപ
ജൂൺ 9 - 38,360 രൂപ
advertisement
ജൂൺ 10 - 38,200 രൂപ
ജൂൺ 11 - 38,680 രൂപ
ജൂൺ 12 - 38,680 രൂപ
ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ജൂണ്‍ 14- 37,920 രൂപ
ജൂൺ 15- 37,720 രൂപ
ജൂൺ 16- 38,040 രൂപ
ജൂൺ 17- 38,200 രൂപ
ജൂൺ 18- 38,120 രൂപ
ജൂൺ 19- 38,120 രൂപ
ജൂൺ 20- 38,200 രൂപ
advertisement
ജൂൺ 21- 38,120 രൂപ
ജൂൺ 22- 37,960 രൂപ
ജൂൺ 23- 38120 രൂപ
ജൂൺ 24- 37,960 രൂപ
ജൂൺ 25- 38,040 രൂപ
ജൂൺ 26- 38,040 രൂപ
ജൂൺ 27- 38,120 രൂപ
ജൂൺ 28 (രാവിലെ)- 38,120 രൂപ
ജൂൺ 28 (ഉച്ചയ്ക്ക്)- 37,480 രൂപ
ജൂൺ 29- 37,400 രൂപ
ജൂണ്‍ 30- 37,320 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2022 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| മൂന്ന് ദിവസത്തിനു ശേഷം സ്വർണവില കൂടി; പവന് 960 രൂപയുടെ വർധനവ്