ഇന്റർഫേസ് /വാർത്ത /Money / INFO: എന്താണ് മസാല ബോണ്ട്? അറിയേണ്ടതെല്ലാം

INFO: എന്താണ് മസാല ബോണ്ട്? അറിയേണ്ടതെല്ലാം

മസാല ബോണ്ട്

മസാല ബോണ്ട്

പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നു കരുതായാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര് നൽകിയത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ആദ്യമായി മസാല ബോണ്ടുകള്‍ ഇറക്കിയതും ഐ.എഫ്.സിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി 1000 കോടി രൂപയാണ് അന്ന് സമാഹരിച്ചത്.

    പേരിന് പിന്നില്‍

    പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നു കരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര് നൽകിയത്. ഇന്ത്യയിലെ പ്രത്യേകതരം കറിക്കൂട്ടിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പേര്. ചൈനയും ഇത്തരത്തിലുള്ള ബോണ്ട് ഇറക്കിയിട്ടുണ്ട്. ചൈനയിലെ പ്രധാന ഭക്ഷ്യ വിഭവമായ ഡിംസംത്തിന്റെ പേരിലുള്ള ബോണ്ടാണ് ഡിംസം ബോണ്ട്. ജപ്പാനും സമുറായി ബോണ്ട് ഇറക്കിയിട്ടുണ്ട്.

    പ്രത്യേകതകള്‍

    ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനനുസരിച്ചുള്ള വിനിമയമാണ് മസാല ബോണ്ടില്‍ നടക്കുന്നത്. അതായയത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ചാണ് വിനിമയം നടക്കുന്നതെന്ന് ചുരുക്കം. അന്താരാഷ്ട്ര വിപണിയിൽ ഡോളറുമായുള്ള ഏറ്റക്കുറച്ചിലുകള്‍ ഈ ബോണ്ടുകളെ ബാധിക്കില്ല. അതേസയം നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടായേക്കാം. എന്നാല്‍ മികച്ച റേറ്റിങ്ങുള്ള ഏജന്‍സികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കില്‍ ലാഭസാധ്യത മുന്നില്‍ക്കണ്ട് കമ്പനികള്‍ ഇവയില്‍ നിക്ഷേപം നടത്താറുണ്ട്.

    കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

    2016ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കിഫ്ബിയുടേത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങില്‍ 'എ.എ.എ.' റേറ്റിങ്ങുള്ള സ്ഥാപനങ്ങള്‍ക്കുമാത്രമേ മസാല ബോണ്ടിറക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് 'ബി.ബി.ബി.(-)' റേറ്റിങ്ങാണ്. രാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ ആ രാജ്യത്തുനിന്നുള്ള ഏജന്‍സിക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ കിഫ്ബിയ്ക്കുള്ള 'ബി.ബി.' മികച്ച റേറ്റിങ്ങായാണ് കണക്കാക്കുന്നത്. തിരിച്ചടവിന് ദീര്‍ഘകാലത്തെ സാവകാശമുണ്ടെന്നതും ഈ ബോണ്ടിന്റെ മറ്റൊരു നേട്ടം. അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ പണം മുടക്കുമ്പോള്‍ അതില്‍നിന്നുള്ള വരുമാനത്തിനും സമയമെടുക്കും.

    കിഫ്ബി

    അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി. സംസ്ഥാന ബജറ്റിന് പുറത്തു നിന്നുള്ള വിഭവ സമാഹരണമാണ് ഈ ധനകാര്യ ഏജന്‍സിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

    Also Read കിഫ്ബി മസാല ബോണ്ട് ഇടപാട് രണ്ടാം ലാവലിന്‍; സര്‍ക്കാരിനെതിരെ യുവമോര്‍ച്ച

    First published:

    Tags: Chief Minister Pinarayi Vijayan, Kiifb masala bond, Ramesh chennitala, കിഫ്ബി, തോമസ് ഐസക്, മസാല ബോണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല