ഇനി ഡെലിവെറികൾ പറന്നെത്തും; ഇന്ത്യയിൽ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോൺ
- Published by:Naseeba TC
- news18-malayalam
Last Updated:
അതിവേഗ ഡെലിവെറിക്കായി പുതിയ സംവിധാനവുമായി ആമസോൺ
ഇന്ത്യയിൽ എയർ കാർഗോ സർവീസ് ആരംഭിച്ച് ആമസോൺ. അതിവേഗ ഡെലിവെറി എന്ന ലക്ഷ്യത്തിലാണ് പുതിയ സംവിധാനവുമായി ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. ബോയിംഗ് 737-800 വിമാനത്തിൽ ബംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സാണ് ആമസോണിനു വേണ്ടി സര്‍വീസുകള്‍ നടത്തുക.
Also Read- ‘ഞങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്തവർക്ക് നന്ദി’; പിരിച്ചുവിടൽ പ്രഖ്യാപനത്തിനു പിന്നാലെ ഗൂഗിൾ സിഇഒയുടെ കത്ത്
ആദ്യഘട്ടത്തിൽ ഹൈദരാബാദ്, ബംഗളുരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും ആമസോൺ എയർ സേവനം ലഭിക്കുക. ആമസോൺ എയർ സർവീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, യുകെ എന്നീ രാജ്യങ്ങളിലാണ് നേരത്തേ ഈ സർവീസ് ഉണ്ടായിരുന്നത്.
2016 ൽ യുഎസ്സിലാണ് ആദ്യമായി ആമസോൺ എയർ സർവീസ് ആരംഭിച്ചത്. അന്ന് 110 വിമാനങ്ങളാണ് കമ്പനി ഇതിനായി ഉപയോഗിച്ചത്. ഇന്ത്യയിൽ ഇരുപതിനായിരത്തിലധികം പാക്കേജുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കാര്‍ഗോ വിമാനങ്ങളാകും ആദ്യ ഘട്ടത്തിൽ ഡെലിവറി സർവീസ് നടത്തുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 23, 2023 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇനി ഡെലിവെറികൾ പറന്നെത്തും; ഇന്ത്യയിൽ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോൺ