Reliance Jio; KKR & Co റിലയൻസ് ജിയോയിൽ 11,367 കോടി രൂപ നിക്ഷേപവുമായി കെകെആർ; സ്വന്തമാക്കുന്നത് 2.32 ശതമാനം ഓഹരി

Last Updated:

തുടർച്ചയായി നടന്ന അഞ്ച് നിക്ഷേപങ്ങളുലൂടെ ജിയോയ്ക്ക് 78,562 കോടി രൂപയാണ് ലഭിക്കുന്നത്.

മുംബൈ: റിലയൻസ് ജിയോയിൽ സ്വകാര്യ ഇക്വിറ്റി കമ്പനിയായ കെകെആർ 11,367 കോടി രൂപ നിക്ഷേപിക്കുന്നു. 2.32 ശതമാനം ഓഹരി കെ.കെ.ആറിന് ലഭിക്കുക. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് പുതിയ നിക്ഷേപം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക് എന്നിവയ്ക്കു പിന്നാലെ റിലയൻസിൽ നിക്ഷേപമിറക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് കെ.കെ.ആർ.
RELATED NEWS:Reliance Jio | റിലയൻസ് ജിയോയിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കൻ ഇക്വിറ്റി കമ്പനി ജനറൽ അറ്റ്ലാന്റിക് [NEWS]ഫേസ്ബുക്ക്;സിൽവർ ലേക്ക്;വിസ്ത: ആഗോള നിക്ഷേപകർക്ക് ആകർഷകമായ ജിയോ [NEWS]ജിയോയിൽ 11,367 കോടിയുടെ നിക്ഷേപവുമായി വിസ്ത ഇക്വിറ്റി [NEWS]
പുതിയ ഇടപാടിലൂടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയായും  എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയരുമെന്ന് റിലയൻസ് വാർത്താകുറിപ്പിൽ അറിയിച്ചു. കെ.കെ.ആർ കമ്പനി ഏഷ്യയിലെ ഏറ്റവു വലിയ നിക്ഷേപമാണ് റിലയൻസിൽ നടത്തിയിരിക്കുന്നത്. ഈ നിക്ഷേപത്തിലൂടെ ജിയോ പ്ലാറ്റ്‌ഫോമിലെ 2.32 ശതമാനം ഓഹരികളാണ് കെ.കെ.ആറിന് ലഭിക്കുന്നതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
advertisement
തുടർച്ചയായി നടന്ന അഞ്ച് നിക്ഷേപങ്ങളുലൂടെ ജിയോയ്ക്ക് 78,562 കോടി രൂപയാണ് ലഭിക്കുന്നത്. റലയൻസ് ഇൻഡസ്ച്രീസിന് കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോ ബിസിനസ് ശൃംഖലയാണ്  റിലയൻസ് ജിയോ ഇൻഫോകോം.
കെ.കെ.ആർ നടത്തിയ പുതിയ നിക്ഷേപം ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചതായി റിലയൻസ് ഇൻസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. പ്രമുഖ വ്യവസായങ്ങളുമായി പങ്കാളിത്തമുള്ള കെ‌കെ‌ആറിന് വർഷങ്ങളായി ഇന്ത്യയിൽ സാന്നിധ്യമുണ്ട്. ജിയോയയെ ആഗോള തലത്തിൽ വളർത്തുന്നതിന് കെ‌കെ‌ആറിന്റെ ആഗോള പ്ലാറ്റ്ഫോം, വ്യവസായ പരിജ്ഞാനം, പ്രവർത്തന വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്താൻ റിലയൻസ് ആഗ്രഹിക്കുന്നതായും മുകേഷ് അംബാനി വാർത്താ കുറിപ്പിൽ പറഞ്ഞു.
advertisement
മെയ് 18 ന് ജനറൽ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമിലെ 1.34 ശതമാനം ഓഹരി 6,598.38 കോടി രൂപയ്ക്ക് വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.  വിസ്ത ഇക്വിറ്റി പാർട്ണേ്ഴ്സ് 2.32 ശതമാനം ഓഹരി 11,367 കോടി രൂപയ്ക്ക് വാങ്ങുമെന്ന് മെയ് എട്ടിനാണ് പ്രഖ്യാപിച്ചത്. ഈ ഇടപാടുകൾക്ക് മുൻപ് യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് 5,655.75 കോടി രൂപ നിക്ഷേപിച്ച് ജിയോ പ്ലാറ്റ്‌ഫോമിലെ  1.15 ശതമാനം ഓഹരികൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിയോയിലെ 9.99 ശതമാനം ഓഹരിക്ക് വേണ്ടി 5.7 ബില്യൺ യുഎസ് ഡോളറാണ് ഫേസ്ബുക്ക് നിക്ഷേപിക്കുന്നത്.
advertisement
ഒരു വർഷത്തിനകം കടബാധ്യതയില്ലാത്ത പദവി കൈവരിക്കുന്നതിനായി ആർ‌ഐ‌എൽ 53,215 കോടി രൂപയുടെ ഇഷ്യു സബ്‌സ്‌ക്രിപ്‌ഷനും തിങ്കളാഴ്ച ആരംഭിച്ചിരുന്നു.
അവസാന നാല് ഇടപാടുകളിലൂടെ  ആർ‌ഐ‌എൽ 1,20,320 കോടി രൂപയാണ് മൂലധനമായി സമാഹരിച്ചിരിക്കുന്നത്. രൂപയാണ്. കമ്പനിയുടെ മൊത്തം മൂല്യം 1,61,035 കോടി രൂപയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio; KKR & Co റിലയൻസ് ജിയോയിൽ 11,367 കോടി രൂപ നിക്ഷേപവുമായി കെകെആർ; സ്വന്തമാക്കുന്നത് 2.32 ശതമാനം ഓഹരി
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement