ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്(ആർഐഎൽ) ലോകത്തെ ഏറ്റവും മുല്യമേറിയ നാൽപ്പതാമത്തെ കമ്പനി. വിപണി മൂലധനത്തിൽ 210 ബില്യൺ യുഎസ് ഡോളർ നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് മാറി. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ആർഐഎല്ലിന് 15.3 ബില്യൺ രൂപ അഥവാ 208 ബില്യൺ ഡോളർ വിപണി മൂലധനമുണ്ടായിരുന്നു.
ഇന്ത്യയിൽനിന്ന് റിലയൻസ് കഴിഞ്ഞാൽ പട്ടികയിലുള്ളത് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ്. 8.75 ട്രില്യൺ രൂപ അഥവാ 119 ബില്യൺ യുഎസ് ഡോളർ വിപണി മൂല്യമാണ് ടിസിഎസിനുള്ളത്. അമേരിക്കൻ കമ്പനികളായ എക്സോൺ മൊബിൽ, പെപ്സികോ, എസ്എപി, ഒറാക്കിൾ എന്നിവയേക്കാൾ മുന്നിലാണ് റിലയൻസ് ഇൻഡസ്ട്രീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.