Global Sales Record | വിറ്റഴിച്ചത് 22.1 ലക്ഷം വാഹനങ്ങൾ; ആഗോള വിൽപ്പനയിൽ 2021ൽ റെക്കോർഡ് നേട്ടം സൃഷ്ടിച്ച് BMW

Last Updated:

അടുത്തിടെയാണ് പുതിയ മൈ മോഡ് ഫീച്ചറിന്റെ ഭാഗമായി ബിഎംഡബ്ല്യു തങ്ങളുടെ വാഹനങ്ങള്‍ക്കായി ഡിജിറ്റല്‍ ആര്‍ട്ട് മോഡല്‍ അവതരിപ്പിച്ചത്.

2021-ല്‍ 2.21 മില്യണ്‍ വാഹനങ്ങള്‍ വിതരണം ചെയ്തതായി സ്ഥിരീകരിച്ച് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു (BMW). വിൽപ്പനയിൽ (Sales) മുന്‍ വര്‍ഷത്തേക്കാള്‍ 9.1 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ആഗോള തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (Electric Vehicles) വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ചതായി കമ്പനി കൂട്ടിച്ചേര്‍ത്തു.
ബിഎംഡബ്ല്യു ഗ്രൂപ്പ് 2.52 മില്യണ്‍ വാഹനങ്ങളാണ് വിതരണം ചെയ്തത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.4 ശതമാനത്തിന്റെ വര്‍ധനവ്. യൂറോപ്പില്‍ വിറ്റഴിക്കപ്പെട്ടബിഎംഡബ്ല്യു, മിനി (Mini) വാഹനങ്ങളില്‍ ഏകദേശം നാലിലൊന്നും (23%) ഹൈബ്രിഡ് കാറുകളോ അല്ലെങ്കിൽ സമ്പൂര്‍ണ ഇലക്ട്രിക് കാറുകളോ ആയിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ ഇവയുടെ വിൽപ്പന 13 ശതമാനമായികുറഞ്ഞു.
2021-ല്‍ വിതരണശൃംഖലയിലെ തടസങ്ങള്‍ കാരണം ഫോക്‌സ്‌വാഗൺ (Volkswagen) വാഹനങ്ങളുടെ വിതരണം 8.1 ശതമാനം ഇടിഞ്ഞ് 49 ലക്ഷത്തിൽ താഴെയായി കുറഞ്ഞതായി കമ്പനി അറിയിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കാര്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു. പൂര്‍ണമായും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ഡെലിവറി 73 ശതമാനം ഉയര്‍ന്ന് 369,000 ആയി. ഇത് മൊത്തം ഡെലിവറിയുടെ 7.5 ശതമാനം വരുന്നതായി ഫോക്‌സ്വാഗണ്‍ പറഞ്ഞു.
advertisement
''അസാധാരണമായ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും ഫോക്‌സ്‌വാഗണിന്റെ വിൽപ്പന ഫലം തൃപ്തികരമാണ്", സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി ക്ലോസ് സെല്‍മര്‍ പറഞ്ഞു. എന്നിരുന്നാലും ഉല്‍പ്പാദനത്തില്‍ ചിപ്പുകളുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പൂര്‍ണമായും നികത്താന്‍ കഴിഞ്ഞില്ല'', അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎംഡബ്ല്യുവിന്റെ എതിരാളിയായ ഡെയിംലര്‍ (Daimler), ഫോക്സ്‍വാഗണെ അപേക്ഷിച്ച് 5 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ലോകമെമ്പാടും വിറ്റഴിക്കപ്പെടുന്ന പ്രീമിയം കാര്‍ നിര്‍മ്മാതാക്കളെന്ന നിലയിലുള്ള കിരീടം കമ്പനിക്ക്അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ബിഎംഡബ്ല്യുവിന് മുന്നിൽ നഷ്ടമായി. യൂറോപ്പില്‍ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളുടെ പ്രകടനം ദുര്‍ബലമായിരുന്നു. ബിഎംഡബ്ല്യു വെറും 3.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോൾ ഡെയിംലര്‍ 11.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഫോക്‌സ്‌വാഗൺ ചൈനയിലെ ഏറ്റവും വലിയ വില്‍പ്പന ഇടിവും രേഖപ്പെടുത്തി. 14.8 ശതമാനം ആയിരുന്നു ഇടിവ്.
advertisement
വടക്കേ അമേരിക്ക ഈ മൂന്ന് കാര്‍ നിര്‍മ്മാതാക്കള്‍ക്കും ശക്തമായ വിപണിയായിരുന്നു. ഡെയിംലര്‍ യുഎസില്‍ 0.4 ശതമാനം വളര്‍ച്ചയും ബിഎംഡബ്ല്യു 19.5 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ഫോക്‌സ്വാഗണ്‍ 13 ശതമാനം വളര്‍ച്ചയും കൈവരിച്ചു.
EV Charging Stations | ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷൻ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകൾ
ഹൈബ്രിഡ് അല്ലെങ്കില്‍ സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വ്യാവസായികമായി ഉയര്‍ന്നു, പ്രത്യേകിച്ച് യൂറോപ്പില്‍. ഡെലിവറിയുടെ അഞ്ചിലൊന്നിനും നാലിലൊന്നിനും ഇടയില്‍ വില്‍പ്പന രേഖപ്പെടുത്തിയത് യൂറോപ്പിലായിരുന്നു.
advertisement
Lamborghini 2021ൽ വിറ്റഴിച്ചത് 8,405 കാറുകള്‍; എക്കാലത്തെയും മികച്ച റെക്കോർഡ്
അടുത്തിടെയാണ് പുതിയ മൈ മോഡ് ഫീച്ചറിന്റെ ഭാഗമായി ബിഎംഡബ്ല്യു തങ്ങളുടെ വാഹനങ്ങള്‍ക്കായി ഡിജിറ്റല്‍ ആര്‍ട്ട് മോഡല്‍ അവതരിപ്പിച്ചത്. 2022ല്‍ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ BMW iX M60 ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കാര്‍ നിര്‍മ്മാതാവ് ആദ്യമായി ഡിജിറ്റല്‍ ആര്‍ട്ട് മോഡ് പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷം മറ്റ് ബിഎംഡബ്ല്യു സീരീസ് വാഹനങ്ങള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Global Sales Record | വിറ്റഴിച്ചത് 22.1 ലക്ഷം വാഹനങ്ങൾ; ആഗോള വിൽപ്പനയിൽ 2021ൽ റെക്കോർഡ് നേട്ടം സൃഷ്ടിച്ച് BMW
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement