മാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ പുതിയ ബലേനോയുടെ (Baleno) ബുക്കിങ് ആരംഭിക്കാനും ആദ്യ ടീസര്‍ പുറത്തിറക്കാനും തീരുമാനിച്ചു. നേരത്തെ തന്നെ വന്ന റിപ്പോർട്ടുകൾ പ്രകാരം, അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് 2022ൽ പുത്തൻ ബലേനോ എത്തുക. മാരുതി പുറത്തിറക്കിയ ടീസര്‍ വീഡിയോ, പുതിയ ബലേനോ മുമ്പത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക വിദ്യകൾ നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. സ്പീഡോമീറ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ മുതലായവയില്‍ നിന്നുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഹെഡ്സ്-അപ്പ് ഡിസ്പ്ലേ ഇതിന് ഒരു ഉദാഹരണമാണ്. മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ഈ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നവരെ ആകര്‍ഷിക്കുന്നതാണ് ഈ പ്രത്യേകതയെന്ന് ഉറപ്പാണ്.
''ബലേനോ ബ്രാന്‍ഡ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. 1 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ അരങ്ങ് വാഴുകയാണ് ബലേനോ. കൂടാതെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 5 കാറുകളില്‍ തുടര്‍ച്ചയായി ഈ മോഡൽ ഇടം പിടിക്കുന്നുണ്ട്'', പുതിയ ബലേനോയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആൻഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. പുതിയ ബലേനോ അത്യാധുനിക സാങ്കേതികവിദ്യയും മികച്ച പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read- Maruti Suzuki ഇന്ത്യയിൽ ആകെ വിറ്റഴിച്ച കാറുകളിൽ 15 ശതമാനവും CNG മോഡലുകളെന്ന് റിപ്പോര്‍ട്ട്
''2015ല്‍ ലോഞ്ച് ചെയ്ത ബലേനോ അതിന്റെ ബോള്‍ഡ് ഡിസൈന്‍, പ്രീമിയം ഇന്റീരിയറുകള്‍, സൗകര്യപ്രദമായ സവിശേഷതകള്‍ എന്നിവ കൊണ്ട് ഒരു ട്രെൻഡ് സെറ്റർ ആയി മാറിയിരുന്നു. ആധുനിക സാങ്കേതികവിദ്യയും നൂതന ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന പുതിയ ബലേനോ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ നിർണായകമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതായിരിക്കും. പുതിയ ബലേനോയില്‍ സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്ന ആധുനിക സാങ്കേതികവിദ്യകളില്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സെഗ്മെന്റുകളിലുടനീളം പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുക എന്ന മാരുതി സുസുക്കിയുടെ ദൗത്യത്തിന്റെ തുടർച്ചയാണ് പുതിയ ബലേനോ'', മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ (എന്‍ജിനീയറിങ്) സി വി രാമന്‍ പറഞ്ഞു.
Also read- Mahindra XUV700ന് ഒരു ലക്ഷം ബുക്കിങ്ങുകൾ; 90 ദിവസത്തിനുള്ളിൽ 14,000 വാഹനങ്ങൾ വിതരണം ചെയ്തു
എല്‍ഇഡി ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം, ബോട്ട്‌ലോഡ് എന്നിവ പോലുള്ള കൂടുതല്‍ ആധുനിക ഫീച്ചറുകൾ പുതിയ ബലേനോയിൽ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. മുന്‍ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചതുപോലെ, ഡ്യുവല്‍ ജെറ്റ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍, കെ-സീരീസ് എഞ്ചിനാണ് 2022 ബലേനോയ്ക്ക് കരുത്തേകുന്നത്. സിവിടിക്ക് പകരം ബലെനോയില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ് മാരുതി സുസുക്കി അവതരിപ്പിക്കാനുമുള്ള സാധ്യതയുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.