ഇന്ത്യയിൽ ഏറ്റവും വിലകൂടിയ കാർ ഇനി ഹൈദരാബാദ് സ്വദേശിയ്ക്ക് സ്വന്തം; വില 12 കോടി രൂപ

Last Updated:

ഇതിനോടകം റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ്, ഫെരാരി 812 സൂപ്പർഫാസ്റ്റ്, മെഴ്‌സിഡസ് ബെൻസ് G350d, ഫോർഡ് മുസ്താങ്, ലംബോർഗിനി അവന്റഡോർ, ലംബോർഗിനി ഉറസ് തുടങ്ങിയ സൂപ്പർകാറുകൾ സ്വന്തമായുള്ള യുവാവാണ് ഇപ്പോൾ മക്ലാരൻ മോഡൽ സ്വന്തമാക്കിയത്

ഇന്ത്യക്കാർ വിലകൂടിയ കാറുകൾ വാങ്ങുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നു. ഇപ്പോഴിതാ ഏറ്റവും വിലകൂടിയ സൂപ്പർകാറായ മക്ലാരൻ 765 എൽടി സ്പൈഡർ വാങ്ങിയതോടെ ഹൈദരാബാദ് സ്വദേശിയായ യുവ വ്യവസായി വാർത്തകളിൽ ഇടംനേടുകയാണ്. കാരണം രാജ്യത്തെ ഏറ്റവും വിലയേറിയ കാറാണിത്.
12 കോടി രൂപ വിലയുള്ള ഈ സൂപ്പർകാർ ഹൈദരാബാദിലെ താജ് ഫലക്‌നുമ പാലസിൽനിന്നുള്ള വ്യവസായിയായ നസീർ ഖാനാണ് സ്വന്തമാക്കിയതെന്ന് പ്രമുഖ ഓട്ടോ വെബ്സൈറ്റായ കാർടോർക്ക് റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് പ്രകാരം, 765 LT സ്പൈഡറിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവ് ആണ് നസീർ ഖാൻ.
“വീട്ടിലേക്ക് സ്വാഗതം MCLAREN 765LT സ്പൈഡർ…ഈ സുന്ദരിയുടെ ഡെലിവറി എടുക്കാൻ എത്ര ഗംഭീരമായ സ്ഥലം! ഇത് സാധ്യമാക്കിയതിന് ഇൻഫിനിറ്റി മോട്ടോഴ്‌സിനും ലളിത് ചൗധരിക്കും വലിയ നന്ദി,” ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കാറിന്റെ ചിത്രങ്ങളും നസീർ ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
advertisement
റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ്, ഫെരാരി 812 സൂപ്പർഫാസ്റ്റ്, മെഴ്‌സിഡസ് ബെൻസ് G350d, ഫോർഡ് മുസ്താങ്, ലംബോർഗിനി അവന്റഡോർ, ലംബോർഗിനി ഉറസ് തുടങ്ങിയ സൂപ്പർകാറുകളുടെ ഉടമയാണ് ഖാൻ.
മക്ലാരന്റെ ഏറ്റവും മികച്ച മോഡലാണ് 765 LT സ്പൈഡർ. മക്ലാരന്റെ ഏറ്റവും വേഗതയേറിയ കൺവേർട്ടബിളുകളിൽ ഒന്നായ ഈ മോഡലിന് 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്, ഇത് പരമാവധി 765 Ps പവർ ഔട്ട്പുട്ടും 760 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.
advertisement
കൂപ്പെ പതിപ്പ് പോലെ ഉയർന്ന എയറോഡൈനാമിക് ഡിസൈൻ ഇത് വാഗ്ദാനം ചെയ്യുന്നു. ആഡംബര കാറിന്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിലൊന്ന് അതിന്റെ മേൽക്കൂര വെറും 11 സെക്കൻഡിനുള്ളിൽ തുറക്കുന്നു എന്നതാണ്.
2021-ലാണ് മക്ലാരൻ ഇന്ത്യയിലെത്തിയത്. പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള വ്യവസായിയായ പർവീൺ അഗർവാൾ ബ്രിട്ടീഷ് ഭീമന്റെ 720S സ്പൈഡർ മോഡൽ വാങ്ങിയതോടെ രാജ്യത്തെ ആദ്യ മക്ലാരൻ ഉപഭോക്താവായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇന്ത്യയിൽ ഏറ്റവും വിലകൂടിയ കാർ ഇനി ഹൈദരാബാദ് സ്വദേശിയ്ക്ക് സ്വന്തം; വില 12 കോടി രൂപ
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement