നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിമാനത്തിന് വഴി കാട്ടിയായി ലംബോർ​ഗിനി; വിമാനത്താവളത്തിനുള്ളിൽ സൂപ്പർകാറുകൾ ഉപയോഗിച്ച് ഇറ്റലി

  വിമാനത്തിന് വഴി കാട്ടിയായി ലംബോർ​ഗിനി; വിമാനത്താവളത്തിനുള്ളിൽ സൂപ്പർകാറുകൾ ഉപയോഗിച്ച് ഇറ്റലി

  പേര് സൂചിപ്പിക്കുന്നത് പോലെ വിമാനങ്ങൾക്ക് ബുദ്ധിമുട്ടേറിയതും വളവുകൾ നിറഞ്ഞതുമായ സ്ഥലങ്ങളിൽ വഴികാട്ടി ആയാണ് "ഫോളോ മീ" വാഹനം വിമാനത്താവളത്തിൽ ഉപയോ​ഗിക്കുന്നത്

   (Image source: Lamborghini)

  (Image source: Lamborghini)

  • Share this:
   വിമാനത്താവളങ്ങൾക്ക് അകത്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന വൈവിധ്യമുള്ളതും മനോഹരവുമായ നിരവധി സ്‌പെഷ്യാലിറ്റി കാറുകൾ കാണാൻ സാധിക്കും. സാധാരണ റോഡുകളിൽ ഉപയോ​ഗിക്കുന്ന കാറുകളെക്കാൾ രൂപത്തിലും ഫീച്ചറുകളിലും ഇവ വ്യത്യസ്തമായിരിക്കും. ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി സൂപ്പർ കാറുകൾ ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഇറ്റലിയിലെ ബൊലോഗ്ന വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിനകത്തെ ആവശ്യങ്ങൾക്ക് സൂപ്പർ കാർ ഉപയോ​ഗിക്കുന്നത് കാണാനാകും. 631 എച്ച്പി പവറുള്ള ലംബോർഗിനി ഹുറാകാൻ ഇവോ സൂപ്പർ കാറാണ് ഇവിടെ "ഫോളോ മീ" വാഹനമായി ഉപയോ​ഗിക്കുന്നത്.

   പേര് സൂചിപ്പിക്കുന്നത് പോലെ വിമാനങ്ങൾക്ക് ബുദ്ധിമുട്ടേറിയതും വളവുകൾ നിറഞ്ഞതുമായ സ്ഥലങ്ങളിൽ വഴികാട്ടി ആയാണ് "ഫോളോ മീ" വാഹനം വിമാനത്താവളത്തിൽ ഉപയോ​ഗിക്കുന്നത് . സാധാരണ ടാക്‌സിവേകൾ ഉപയോഗിക്കാത്തതോ കാര്യമായി ഉപയോഗിക്കാത്ത സ്ഥലങ്ങളിലേക്ക് വിമാനങ്ങൾ കൊണ്ടുപോകുമ്പോഴും ഫോളോ മീ വാഹനങ്ങൾ ഉപയോ​ഗിക്കുന്നു. മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാനും വിഐപികളെ വിമാനത്തിനടുത്ത് എത്തിക്കാനുമെല്ലാം ഫോളോ മീ വാഹനങ്ങൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.

   Also Read-ആഡംബരത്തിനൊപ്പം ഇന്ധനക്ഷമതയും; ദുബായ് പൊലീസ് സേനയ്ക്ക് കരുത്ത് പകരാൻ ടൊയോട്ട ലാന്‍റ് ക്രൂയിസർ LC300

   സാധാരണയായി യൂട്ടിലിറ്റി വാഹനങ്ങളോ ട്രക്കുകളോ ആണ് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ ലംബോർഗിനി മാത്രമല്ല സൂപ്പർ സ്പോർട് കാറുകൾ ഫോളോ മീ വാഹനങ്ങളായി  നൽകിയിട്ടുള്ളത്.  ജർമ്മനിയിലെ ഹാനോവർ എയർപോർട്ടിൽ നേരത്തെ ഒരു പോർഷെ കേമാൻ എസ് ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു. മഞ്ഞ, കറുപ്പ് ചെക്കറുകളുള്ള പോർഷെ ആണ് ഉപയോ​ഗിച്ചിരുന്നത്.

   കഴിഞ്ഞ ഏതാനും വർഷങ്ങളായി ബൊലോഗ്നയിലെ ഗുഗ്ലിയൽമോ മാർക്കോണി വിമാനത്താവളത്തിന് ലംബോർഗിനി ഫോളോ മീ വാഹനങ്ങളായി നൽകുന്നുണ്ട്. ഓട്ടോ ബ്ലോഗിന്റെ റിപോർട്ട് അനുസരിച്ച്, ഇത്തരത്തിൽ ഏറ്റവും പുതിയതായി എത്തിയ ലംബോർഗിനി ഹുറാസോൺ ഇവോക്ക് 631 എച്ച്പി 5.2 ലിറ്റർ വി 10 എഞ്ചിനാണ് ഫോളോ മീ വാഹനമായി നൽകിയിട്ടുള്ളത്.

   വെർഡെ ടർബൈൻ മാറ്റ് എന്ന് വിളിക്കുന്ന ഇളം പച്ച, ഓരഞ്ച് ഷേഡ് നിറങ്ങളാണ് കാറിന് നൽകിയിട്ടുള്ളത്. നേരത്തെ പുറത്തിറക്കിയ ഇവോ അധിഷ്ഠിത സൂപ്പർ ട്രോഫിയോ റേസിംഗ് വാഹനത്തിന് സമാനമാണിത്. വിമാനത്തിലെ പൈലറ്റുമാർക്ക് കാർ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാനും അവരുടെ ശ്രദ്ധ നേടാനും തിളങ്ങുന്ന രൂപം വേണമെന്നതിനാൽ ഹുറാകാനിന് ഒരു ലൈറ്റ് ബാറും നൽകിയിട്ടുണ്ട്.

   Also Read-സെക്കൻഡ് ഹാൻഡ് മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റി മെക്കാനിക്; ചെലവ് വെറും 6 ലക്ഷം രൂപ

   ലംബോർഗിനിയുടെ ഏറ്റവും പുതിയ ഫോളോ മീ വാഹനം 2022 ജനുവരി വരെ ബൊലോ​ഗ്ന എയർപോർട്ടിൽ സേവനം തുടരും. ഇതിനിടെ ഈ എയർപോർട്ട് വഴി യാത്ര ചെയ്താൽ നിങ്ങൾക്കും ഇത് കാണാനാവും. ഇറ്റലിയിൽ സാധാരണ റോഡുകളിൽ കാണപ്പെടുന്ന മോഡലുകൾ ഫിയറ്റ്, പാണ്ട 500 തുടങ്ങിയ ചെറിയ കാറുകളാണ്. അതേസമയം, ബൊലോ​ഗ്നയിൽ മാത്രമല്ല ആഡംബര കാറുകൾ സ്പെഷ്യാലിറ്റി വാഹനങ്ങളായി ഉപയോ​ഗിക്കുന്നത്. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽ വിന്റേജ് കാറായ മെഴ്‌സിഡസ് ബെൻസ് ജി ക്ലാസ് 4x4 ആണ് സർവീസ് കാറുകളായി ഉപയോഗിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}